2008, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

നഷ്ട ജന്മം

നിന്റെ നിഴലാകാൻ കൊതിച്ചപ്പോൾ
നിനക്ക്‌ സ്വന്തമായൊരു നിഴലുണ്ടെന്നറിഞ്ഞു..
നിന്റെ സ്വരമാകാൻ കൊതിച്ചപ്പോൾ
നിന്റെ സ്വരത്തിന്‌ എന്നെക്കാൾ
ഈണമാണന്നറിഞ്ഞു..
നിന്റെ തണലാകാൻ കൊതിച്ചപ്പോൾ
ഞാൻ സ്വയം ഒരു തണൽ തേടാൻ പറഞ്ഞു..
ഇപ്പോൾ,
നിന്റെ ആശ്രിതനാകാനെങ്കിലും കൊതിക്കുമ്പോൾ
ഞാനൊരു ശവമടക്കിന്റെ തിരക്കിലാണ്‌..
എന്റെ അടഞ്ഞ കൺപോളകളിൽ
പതിക്കുന്ന മൺതരികൾ
അകക്കണ്ണ്‌ മൂടുന്നതിന്‌ മുമ്പെങ്കിലും
നീ വരുമെന്ന് ഞാൻ കൊതിച്ചു..
ഒടുവിൽ,
ഈ മീസാൻ കല്ലിന്‌ തണലായി നീ ഒരു കള്ളിച്ചെടി നടുക
ഇലകൾ തളിർത്ത കള്ളിച്ചെടികൾ
നിന്നോട്‌ പറയും
ഞാൻ ആഗ്രഹിച്ചതത്രയും സത്യമായിരുന്നെന്ന്.

31 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

നഷ്ടപ്പെടുത്തുന്ന ജന്മങ്ങൾ

ശ്രീ പറഞ്ഞു...

“എന്റെ അടഞ്ഞ കൺപോളകളിൽ
പതിക്കുന്ന മൺതരികൾ
അകക്കണ്ണ്‌ മൂടുന്നതിന്‌ മുമ്പെങ്കിലും
നീ വരുമെന്ന് ഞാൻ കൊതിച്ചു...”

വരികള്‍ നന്നായി, മാഷേ...

പ്രയാസി പറഞ്ഞു...

“ഈ മീസാൻ കല്ലിന്‌ തണലായി നീ ഒരു കള്ളിച്ചെടി നടുക
ഇലകൾ തളിർത്ത കള്ളിച്ചെടികൾ
നിന്നോട്‌ പറയും
ഞാൻ ആഗ്രഹിച്ചതത്രയും സത്യമായിരുന്നെന്ന്“

കൊള്ളാം നരീ..;)

OAB/ഒഎബി പറഞ്ഞു...

എല്ലായിടത്തും അവനല്പം വൈകിപ്പോയല്ലൊ. ഇവിടെ മാത്രം നേരത്തെ ആയൊ..?
ഇനി അവളൊരു കള്ളിച്ചെടിയുമായി വരുമ്പോഴേക്കും അതും ആരെങ്കിലുമൊക്കെ നട്ട് വെള്ളവും ഒഴിച്ച് പോയിക്കാണും.
അത് കാണുമ്പോള്‍ എന്തായിരിക്കും അവളുടെ മനസ്സില്‍?
അതാണെന്റെ മനസ്സില്‍...

ഹരീഷ് തൊടുപുഴ പറഞ്ഞു...

നിന്റെ നിഴലാകാൻ കൊതിച്ചപ്പോൾ
നിനക്ക്‌ സ്വന്തമായൊരു നിഴലുണ്ടെന്നറിഞ്ഞു


ദാ ഈ വരികളാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്...

മിന്നൂസ് പറഞ്ഞു...

എല്ലയിടത്തും ഒരു വല്ലാത്ത നഷ്ട്ം

നല്ല വരികള്‍

Sarija NS പറഞ്ഞു...

വിഷാദത്തിന്‍റെ നനവാണല്ലൊ

siva // ശിവ പറഞ്ഞു...

ഇതൊക്കെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു...ഈ വരികള്‍...സോ നൈസ്....

joice samuel പറഞ്ഞു...

നന്നായിട്ടുണ്ട്......
നന്‍മകള്‍ നേരുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!

മയൂര പറഞ്ഞു...

ഓർമ്മയിലെവിടെയോ തങ്ങിനിൽക്കുന്ന വരികൾ പോലെ. നൈസ്... :)

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഈ മീസാൻ കല്ലിന്‌ തണലായി നീ ഒരു കള്ളിച്ചെടി നടുക ഇലകൾ തളിർത്ത കള്ളിച്ചെടികൾ നിന്നോട്‌ പറയുംഞാൻ ആഗ്രഹിച്ചതത്രയും സത്യമായിരുന്നെന്ന്.
നല്ല വരികള്‍ .ഹൃദയത്തില്‍ നോവു പടര്‍ത്തുന്നു.

രസികന്‍ പറഞ്ഞു...

വന്നില്ല അല്ലേ............
വരുമായിരിക്കും എന്നൊരു പ്രതീക്ഷയ്ക്കും വകുപ്പില്ലാതായല്ലൊ. പറയാനുള്ളത് കള്ളിച്ചെടികൾ പറയുമായിരിക്കും


നല്ലവരികൾ , നല്ല ചിന്തൾ ഇനിയുമെഴുതുക

സസ്നേഹം രസികൻ

girish varma ...balussery.... പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
mmrwrites പറഞ്ഞു...

കള്ളിച്ചെടി വേറാരെങ്കിലും കുത്തിപ്പോയാലും സാരമില്ല, പരലോകത്തു വെച്ചെങ്കിലും ഉടയതമ്പുരാന്‍ വെളിവാക്കിക്കൊടുത്തോളും. സമാധാനിക്ക്.

Unknown പറഞ്ഞു...

വളരെ നന്നായിരിക്കുന്നു
ഇനിയുമെഴുതുക

സസ്നേഹം

അപ്പൂസ്

pokas പറഞ്ഞു...

നരി ഒരു പുലി തന്നെ :)

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

കൊള്ളാം... !

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

സ്നേഹത്തോടെ നരിക്കുന്നന്.. നല്ല പടങ്ങള്‍

Arun Meethale Chirakkal പറഞ്ഞു...

blogine aammukham vayichappoll vallathe sankatam thonni..."daivam polum veruthu thutangiya... " angineyokkeyundo...? nalla naatalle Malappuram? Pinne 1921nte charithra parambaryamocke manapoorvam marannathanno...?

Arun Meethale Chirakkal പറഞ്ഞു...

"Eee meesan kallinu thanalay nee oru Kalallicheti natuka..." Manoharam...oru nimisham A.Ayyappane oarthu poyi...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

നന്നായിരിക്കുന്നു മാഷെ…………..

നരിക്കുന്നൻ പറഞ്ഞു...

ശ്രീ: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

പ്രയാസി: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

OAB: ആഗ്രഹിക്കാത്തിടത്ത് നാം പെട്ടന്നെത്തുമല്ലോ..വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

ഹരീഷ് തൊടുപുഴ: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

ഷംന: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

സരിജ. എൻ.എസ്: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

ശിവ: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

മുല്ലപ്പൂവ്: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

മയൂര: ആരുടെയും കട്ടതൊന്നുമല്ല കെട്ടോ...:) വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

കുമാരൻ: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

കാന്താരിക്കുട്ടി: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

രസികൻ: ഒരു പ്രതീക്ഷക്കും വകയില്ല. വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

mmrwrites: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

appus: വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

pokas: പാവമാണേ...വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

Kichu $ Chinnu | കിച്ചു $ ചിന്നു : വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

ആചാര്യന്‍... : വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

Arun Meethale Chirakkal : ഒരുപാട് ചരിത്രങ്ങളൊക്കെ എല്ലായിടത്തുമുണ്ട്. പക്ഷേ സമകാലീന കേരളം സ്വന്തം നാടാണെന്ന് പറയാൻ ദൈവത്തിന് പോലും മടിയായിരിക്കും. അതുദ്ധ്യേശിച്ചാ എഴുതിയത്. സാരമില്ല ചെറിയൊരു മാറ്റം വരുത്തി. വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

ഒരു ആത്മ സംതൃപ്തിക്കായ്........ : വന്നതിനും, വായിച്ചതിനും, കമന്റിയതിനും നന്ദി.

keralainside.net പറഞ്ഞു...

this post is being categorised(കവിത) by www.keralainside.net.
Thank You..

B Shihab പറഞ്ഞു...

കൊള്ളാം

ഫസല്‍ ബിനാലി.. പറഞ്ഞു...

വരികള്‍ കൊള്ളാം, ആശംസകള്‍

Sebastian പറഞ്ഞു...

കൊള്ളാം. short n sweet.ഒരു modern touch ഉണ്ട്.

നന്ദ പറഞ്ഞു...

കവിത ഇഷ്‌ടമായി. വീണ്ടും കാണാം.

Sunith Somasekharan പറഞ്ഞു...

kollaam

വരവൂരാൻ പറഞ്ഞു...

എല്ലാം വായിച്ചു, നന്നായിട്ടുണ്ട്‌

അസ്‌ലം പറഞ്ഞു...

നന്നായിരിക്കുന്നു എനിയും എഴുതുക.

വിജയലക്ഷ്മി പറഞ്ഞു...

നിന്റെ നിഴലാകാൻ കൊതിച്ചപ്പോൾ
നിനക്ക്‌ സ്വന്തമായൊരു നിഴലുണ്ടെന്നറിഞ്ഞു..
നിന്റെ സ്വരമാകാൻ കൊതിച്ചപ്പോൾ
നിന്റെ സ്വരത്തിന്‌ എന്നെക്കാൾ
ഈണമാണന്നറിഞ്ഞു..
nalla kavitha,arthhamulla varikal....ishtamayi.( orukariyam chodichote?ningal malaayalamyethu fontanupayogikunnathu?njannithuvare" munglish"iltypecheyithu malayalathilekumatukayairunnu.randu divasammunpu"Virtual keyboard"yenna full malayalam font kitti.yellam nallathuthanne.ethil chillaksharagal varunnilla.enthacheyendathuyennu vallaupadeshavum tharanpattumo?nigalupayogikunna fontnte link onnayachutharamo?)