2008, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ആർക്കാണ് ഞാൻ ആശംസകൾ നേരേണ്ടത്‌?

എതോ അന്താരാഷ്ട്ര കുത്തക കമ്പനിയുടെ പുതിയ ബ്രാന്റിന്റെ പരസ്സ്യ മോഡലല്ല ഈ കുട്ടി. കറുത്ത ചില്ലിട്ട്‌ മൂടിയ ഈ വണ്ടിക്ക്‌ മുന്നിൽ നിൽക്കുമ്പോൾ ഇവളുടെ കണ്ണുകളിലും പ്രതീക്ഷയുടെ കിരണങ്ങളുണ്ട്‌. ലോകരാജ്യങ്ങളിൽ മുൻപന്തിയിലേക്ക്‌ കുതിക്കുന്ന ഇന്ത്യാ മഹാരാജ്യത്ത്‌ നാളെയുണ്ടായേക്കാവുന്ന വൻ സാമ്പത്തിക മുന്നേറ്റങ്ങളെ കുറിച്ചോ, നാളത്തെ ഇന്ത്യൻ വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ചോ, ആണവകരാറിലൂടെ ഇന്ത്യ പരിഹരിക്കാൻ പോകുന്ന ഊർജ്ജ പ്രതിസന്ധികളെക്കുറിച്ചോ, ഇന്ത്യയിൽ മുതൽമുടക്കാൻ തയ്യാറായി വരുന്ന ആഗോള കുത്തക മുതലാളിമാരെ കുറിച്ചോ ഒന്നുമല്ല ഇവരുടെ പ്രതീക്ഷ.മറിച്ച്‌, ഈ കറുത്ത ചില്ല് താഴുമെന്നും, അതിൽ നിന്നും അസഹിഷ്ണുതയോടെയെങ്കിലും ഒരു കൈ പുറത്തേക്ക്‌ നീളുമെന്നും, അവളുടെ കയ്യിലേക്ക്‌ ഒരു നാണയത്തുട്ട്‌ വീഴുമെന്നും മാത്രമായിരിക്കും.

നാളെയെക്കുറിച്ച്‌ ഇവരുടെ സ്വപ്നങ്ങൾ എന്തായിരിക്കും? ഭാരതത്തിൽ ഈ ജന്മങ്ങൾക്ക്‌ എന്നാണ് സ്വാതന്ത്ര്യം? ഇവരുടെ സ്വാതന്ത്ര്യ സമരത്തിന് മുൻപന്തിയിൽ നിൽക്കാൻ ഒരു ബാപ്പുജി ഇനിയുണ്ടാകുമോ..? ആകോഷങ്ങളിൽ കോടികൾ പൊടിപൊടിക്കുമ്പോൾ ഒരു നേരത്തെ വിശപ്പടക്കാൻ ചവറ്റുകൊട്ടകളിൽ തെരുവു നായ്ക്കളോട്‌ മല്ലിടുന്ന ജന്മങ്ങൾ ഇന്നും നമ്മുടെ സ്വതന്ത്ര ഭാരതത്തിലില്ലേ..?
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിച്ച മഹാത്മാക്കളേ.., അങ്ങകലെ നിന്നും ഈ സ്വതന്ത്ര ഭാരതത്തെ നോക്കി നിങ്ങൾ ലജ്ജിക്കുന്നുണ്ടാകാം....നിങ്ങൾ പറയുക.. ആർക്കാണ് ഞാൻ ആശംസകൾ നേരേണ്ടത്‌?

26 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ഭാരതത്തിൽ ഈ ജന്മങ്ങൾക്ക്‌ എന്നാണ് സ്വാതന്ത്ര്യം? ഇവരുടെ സ്വാതന്ത്ര്യ സമരത്തിന് മുൻപന്തിയിൽ നിൽക്കാൻ ഒരു ബാപ്പുജി ഇനിയുണ്ടാകുമോ..? ആകോഷങ്ങളിൽ കോടികൾ പൊടിപൊടിക്കുമ്പോൾ ഒരു നേരത്തെ വിശപ്പടക്കാൻ ചവറ്റുകൊട്ടകളിൽ തെരുവു നായ്ക്കളോട്‌ മല്ലിടുന്ന ജന്മങ്ങൾ ഇന്നും നമ്മുടെ സ്വതന്ത്ര ഭാരതത്തിലില്ലേ..?

ബിന്ദു കെ പി പറഞ്ഞു...

വളരെ ശരി. ഇനിയൊരു ഗാന്ധി ഉണ്ടാവുന്നതു പോയിട്ട്, ഇങ്ങനെയൊരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നിട്ടുണ്ടോ എന്നു പോലും സംശയിച്ചു പോകുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യ ഇന്ന് എത്തി നില്‍ക്കുന്നത്

അടകോടന്‍ പറഞ്ഞു...

ഇത്തരക്കാരെ ഭക്ഷണവും വിദ്യാഭ്യാസവും നല്‍കി സംരക്ഷിക്കുന്നവരെ നമിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

പൂര്‍ണ്ണമാ‍യും താങ്കളോട് യോജിക്കുന്നു.നമ്മുടെ സ്വാതന്ത്ര ദിനം വെറും ഒരു അവധി ദിവസമായി ചുരുങ്ങിയിരിക്കുന്നു...ഇതൊന്നു നോക്കുക

sv പറഞ്ഞു...

9% സാമ്പത്തിക വളര്‍ച്ചയോടെ ഇന്ത്യന്‍ ഓഹരി വിപണി കുതിച്ചുയരുന്നു. എവിടെയൊ ഒരമ്മ സ്വന്തം കുഞ്ഞിനെ150 രൂപക്കു വില്‍ക്കുന്നു.


സ്വാതന്ത്ര്യദിനാശംസകള്‍

PIN പറഞ്ഞു...

നല്ല പോസ്റ്റിംഗ്‌.
ഇന്നും പലകാര്യങ്ങളിലും ഇന്ത്യക്കാർ സ്വതന്ത്രർ അല്ല.ചില കാര്യങ്ങളിൽ നാം ഒരു ഗാന്ധി വേഷം എങ്കിലും കെട്ടേണ്ടീയിരിക്കുന്നു.. മൂടിക്കെട്ടിയ മനസ്സും സ്വതന്ത്രമാക്കേണ്ടിയിരിക്കുന്നു....

ഗൗരിനാഥന്‍ പറഞ്ഞു...

ഹും നല്ല സ്വാതന്ത്ര്യ ചിന്ത തന്നെ..എന്നാലും ഒന്നു ചോദിച്ചോട്ടെ ഗാന്ധി തന്നെ വേണോ ഇന്ത്യ നന്നാക്കാന്‍ , ഓരോ ഇന്ത്യക്കാരനും ഒരു മിനിമം അവസ്തയില്‍ നന്നായാല്‍ പോരേ...

ഗൗരിനാഥന്‍ പറഞ്ഞു...

ഉദ്ദേശിച്ചതു മിനിമം നന്മയാണ് ട്ടോ

രസികന്‍ പറഞ്ഞു...

സത്യമാണു നരിക്കൂന്നൻ . നമ്മുടെ നാട്ടീലെ തെരുവു പ്രാസംഗികർ കാണാതെ പോകുന്ന ( കണ്ടില്ലെന്നു നടിക്കുന്ന ) എത്രയെത്ര ജന്മങ്ങൾ !!!!!!!

നല്ല പോസ്റ്റ്

വൈകിയാണെങ്കിലും സ്വാതന്ത്ര്യദിനാശംസകൾ

പ്രയാസി പറഞ്ഞു...

വെള്ളാക്കാരുടെ കൈയ്യില്‍ നിന്നും പിടിച്ചു വാങ്ങി കൊള്ളക്കാര്‍ക്ക് കൊടുത്തു..

നല്ല പോസ്റ്റ് മാഷെ..

chithrakaran ചിത്രകാരന്‍ പറഞ്ഞു...

വളരെ നല്ല പോസ്റ്റ്. ചിത്രവും,എഴുത്തും,ലേ‌ഔട്ടും,നിറങ്ങളും....രാഷ്ട്രീയവും.
ആശംസകള്‍ !!
ഇന്ത്യക്കാരന്‍ അവന്റെ അച്ഛനമ്മമാരെ കണ്ടെത്തുന്നതുവരെ ഈ ഭ്രാന്തു തുടരും !

ഒരു സ്നേഹിതന്‍ പറഞ്ഞു...

ആറ്ക്കാണു ആശംസകൾ നേരേണ്ടത് ??

ബുദ്ധിമുട്ടിക്കുന്ന ചോദ്യം.

നല്ല പോസ്റ്റ്. ചിന്തിപ്പിച്ചു.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അറിയുക 80കോടിയിലധികവും ദിവസം 20രൂപയില്‍ താഴെ വരുമാനമുള്ളവരാണെന്ന്. പഞ്ച നക്ഷത്ര ഡിന്നര്‍ കഴിക്കുന്ന രാഷ്ട്ര നേതാക്കള്‍ ഘോരഘോരം വായിട്ടലക്കുന്നത് ഒരു നേരം ഭക്ഷണം സ്വപ്നം കാണുന്ന ഇവരെക്കുറിച്ചാണ്.60 കൊല്ലക്കാലം കഴിഞ്ഞിട്ടും നമ്മളെവിടെഅയെത്തിയെന്ന് ആത്മ പരിശോധന നടത്തുക.. ഇങ്ങനെ ഒരു സ്വാത്ന്ത്ര്യമയിരിക്കുമോ ഗാന്ധിജി സ്വപ്നം കണ്ടത്? ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ ഒരു പുതിയ സ്വാതന്ത്ര്യസമരം നയിക്കുമായിരുന്നേനെ. ഇന്നത്തെ ജനാധിപത്യ ഭരണക്കാര്‍ ബ്രിട്ടീഷുകാരേക്കാള്‍ ക്രൂരമായി നേരിടുകയും ചെയ്തേനെ. ഗാന്ധിജിക്ക് എത്ര തവണ വെടിയുണ്ടകളേല്‍ക്കേണ്ടിവരുമായിരിക്കും?

നല്ല ചിന്തകള്‍. എവിടെയിരുന്നാലും മനസ്സില്‍ നന്മയുണ്ടാവുക, ആര്‍ദ്രതയുണ്ടാവുക,അനുകമ്പയുണ്ടാവുക.. അതു തന്നെ നല്ല കാര്യം.

Lathika subhash പറഞ്ഞു...

ചിത്രം തന്നെ എല്ലാം പറയുന്നുണ്ട്.
മനസ്സില്‍ കൊണ്ടു ഈ പോസ്റ്റ്.

Tomz പറഞ്ഞു...

ഇതു വളരെ ശ്രദ്ധേയമായിരിക്കുന്നു..ആശയം പഴയത് തന്നെ എങ്കിലും ഇതു വീണ്ടും നമ്മുടെ ഉള്ളിലെ മനുഷ്യതത്തെ ഒന്നു കൂടി ഉണര്ത്തുന്നു..ലേഖനത്തിന് കൊടുത്ത പതാകയുടെ നിര ഭേദങ്ങളും brilliant എന്ന് വേണം പറയാന്..

Sharu (Ansha Muneer) പറഞ്ഞു...

വളരെ പ്രസക്തിയുള്ള ചോദ്യം....

ശ്രീ പറഞ്ഞു...

ആഘോഷങ്ങള്‍ക്കായി ഒരു വശത്ത് കോടികൾ ചിലവാക്കുമ്പോൾ ഒരു നേരത്തെ വിശപ്പടക്കാൻ ചവറ്റുകൊട്ടകളെ അഭയം പ്രാപിയ്ക്കുന്നവരെക്കൂടി ഈ അവസരത്തില്‍ ഓര്‍ത്തതു നന്നായി മാഷേ...

[ഞാന്‍ നാലു ദിവസം നാട്ടില്‍ പോയിരിയ്ക്കുകയായിരുന്നു. അതാണ് എവിടേയും കാണാതിരുന്നത്. അന്വേഷണത്തിനു നന്ദി, മാഷേ]

Sunith Somasekharan പറഞ്ഞു...

namukku naalekku vendi orumichu pravarthikkaam ....

ജന്മസുകൃതം പറഞ്ഞു...

gaandhiji svapnam kanda INDIA ithaayirunno?
parasparam paranju samaadhanikkaan sramikkaam ennallaathe svaathanthrythinu iniyum ethranaal kaathirikkanam...?
enthaayaalum ikkaaryangal oorkkaan chilarenkilum
und ennath aasvaasakaramthanne.
oru blogarekkudi parichyappetaan kazhinjathil santhoshamund.
aasamsakal...

വേണു venu പറഞ്ഞു...

സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ.

ലാല്‍ സലാം.
ഇഷ്ടമായി പോസ്റ്റ്...‍

അജ്ഞാതന്‍ പറഞ്ഞു...

യാതൊരു പ്രത്യേകതകളും കൂടാതെ എടുത്ത ഒരു സാധാരണ ചിത്രം.....പക്ഷെ അതിലേക്കു നോക്കുമ്പോള്‍ ചങ്കില്‍ ഒരു വേദനയും....കണ്ണില്‍ നിന്നും ഒരു തുള്ളിയും വരുന്നു.....

Sapna Anu B.George പറഞ്ഞു...

ഒത്തിരി സങ്കടം ഉണ്ട് ... നല്ല ചിത്രവും

Sureshkumar Punjhayil പറഞ്ഞു...

Good Work...Best Wishes...!!!

വിജയലക്ഷ്മി പറഞ്ഞു...

nalla post "nammudebappugi"pandathe veedukalile chumarchithramayi matikazhiju mone.ethukalikalama,eniyoru bappugi....?nighalude pradhikarikunna nallamanasu kanam.paissakumparathinumel shyikunnavarku vishappinte viliyariyilla.evarenneghilum ....?

puTTuNNi പറഞ്ഞു...

ഇനിയൊരു ഗാന്ധിജി വരാതിരിക്കട്ടെ.. വെറുതെ എന്തിനാ വന്നു വടി ആകുന്നത്? വെള്ളക്കാരെക്കാളും വലിയ കൊള്ളക്കാരല്ലേ ഇപ്പോള്‍..
വളരെ നല്ല പോസ്റ്റ്..

sreekumar (ശ്രീകുമാര്‍ കൃഷ്ണ വാരിയര്‍) പറഞ്ഞു...

vandemataram.........nalla post,best wishes...