ഇന്ത്യാ മഹാരജ്യത്തിന്റെ പരമോന്നാധികാരം ഏതെങ്കിലും ഒരു അന്യ രജ്യത്തിന് തീരെഴുതിക്കൊടുക്കുന്നതിനെ ഒരു രാഷ്ട്രീയ പാർട്ടിയും, ഒരു മത വിഭാഗവും, മനസ്സിലെങ്കിലും അംഗീകരിക്കുമെന്ന് എനിക്ക് വിശ്വാസമില്ല. പക്ഷേ, 123 കരാറിന്റെ ഉള്ള് തൊട്ട് മനസ്സിലാക്കിയില്ലങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്ന ചില നിഗൂഢ രഹസ്യങ്ങൾ പുറമേക്ക് പറയാൻ കോൺഗ്രസ്സ് എന്തിന് മടിക്കുന്നു. കരാർ ഒപ്പിടുന്നതിലൂടെ കമ്മീഷൻ രൂപത്തിൽ ലഭിക്കാൻ പോകുന്ന വൻ സാമ്പത്തിക ലാഭത്തിൽ മനം മയങ്ങി മന്മോഹൻ സിംഗ് സർക്കാർ ഇന്ത്യയെ ഒറ്റിക്കൊടുക്കുമോ? ചില ദേശസ്നേഹികൾ പരോക്ഷ്മായങ്കിലും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്തെങ്കിലുമാവട്ടേ. പക്ഷേ, ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ആണവായുധം തന്നെ വേണ്ടതില്ലന്ന് ശഠിക്കുന്ന കമ്മ്യൂണിസ്റ്റ്കാർ ഈ കരാറിനെ എതിർക്കുന്നതിൽ വലിയ കാരണമായി കാണുന്നത് അമേരിക്കയായത് കൊണ്ടാണ്. ഹൈഡ് ആക്റ്റിന്റെ നിഗൂഢത നിലനിൽക്കുമ്പോഴും ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നത് അമേരിക്കയുടെ സാമ്രാജ്യത്ത്വ മോഹങ്ങളാണ്. ഇറാഖിലും, അഫിഗാനിലും നടത്തിയ അമേരിക്കൻ ഇടപെടലുകളാണ്. മുസ്ലിം മത വികാരത്തെ പരമാവതി ചൂഷണം ചെയ്ത് ഒരു വോട്ട് ബാങ്ക് ഉണ്ടാക്കിയെടുക്കുകയെന്ന പഴകിയ രാഷ്ട്രീയ തന്ത്രം പയറ്റുന്നതിൽ രണ്ട് കക്ഷികളും എന്നും മുന്നിലായിരുന്നു. ഇന്ന് മർക്സിസ്റ്റ് പാർട്ടിയുടെ ആകെയുള്ള ഒരു ആയുധമായി അത് മാറി. മുസ്ലിം രക്ഷ കമ്യൂണിസത്തിലൂടെയെന്ന് വിളിച്ച് പറഞ്ഞ് നടക്കാൻ തുട്ങ്ങിയിട്ട് നാളേറെയായിരിക്കുന്നു. ഇറാഖ് കണ്ട കൊടും ഭീകരനായ സദ്ധാം ഹുസൈനെ തുകിലേറ്റിയപ്പോൾ ലോകത്തിൽ ഒരിടത്തേ ഹർത്താൽ ഉണ്ടായിട്ടുള്ളൂ. അത് നമ്മുടെ നാടാണ്. ഇറാഖിനേയും, അഫ്ഗാനിസ്ഥാനേയും കുറിച്ച് വേദനയോടെ പുലമ്പുന്ന മാർക്സിസ്റ്റുകാർ വർഷങ്ങളോളം കമ്മ്യൂണിസ്റ്റ് ആസ്ഥാനമായിരുന്ന സോവ്യറ്റ് യൂണിയന്റെ അധീനതയിൽ അഫ്ഗാനിസ്ഥാനിലെ മുസ്ലിംഗളെ പീഢനങ്ങളുടെ പർവ്വം കാണിച്ചത് ലോകം മറന്നിട്ടില്ല. വീണ്ടുമൊരു ഗുജറാത്ത് കാണരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടങ്കിൽ പിന്നെന്തിന് ബി.ജെ.പിക്കൊപ്പം നിന്ന് യു.പി.എ സർക്കാറിനെ പുറത്താക്കുന്നു. ഇവിടെ മുസ്ലിം സ്നേഹമല്ല, എങ്ങനേയും ഭിന്നിച്ച് നിൽക്കുന്ന മുസ്ലിം വോട്ടുകളാണ് കണ്ണിൽ. യു.പി.യെ സർക്കാറിന് ഭൂരിപക്ഷം കാണിക്കാൻ കഴിഞ്ഞാൽ ആണവ കരാർ നടപ്പാക്കുന്ന കാര്യത്തിൽ ഇനി സംശയമുണ്ടാകില്ല. എന്നാൽ, യു.പി.എ സർക്കാറിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വരികയും ബി.ജെ.പി സർക്കാർ അധികാരത്തിലേറുകയും ചെയ്താൽ എല്ലാ ചെയ്തികളും വെറുതെയാകും. ബി.ജെ.പി ഒരിക്കലും ആണവ കരാറിനെ എതിർത്തിട്ടില്ല. പക്ഷെ, ഹൈഡ് ആക്റ്റിനെക്കുറിച്ചുള്ള അവരുടെ നിലപാട് മാത്രമാണ് ഇനി അറിയാനുള്ളത്.
ഇവിടെ, ഒന്നും പറയാൻ കഴിയാതെ, പറഞ്ഞിട്ടും ആരും കേൾക്കാനില്ലാതെ എല്ലാ കോണിലേക്കും കാതുകൾ കൂർപ്പിച്ച് വച്ച് നിൽക്കുകയാണ് പൊതു ജനം. അവർക്കും പലതു പറയാനുണ്ടാകും. അത് കേൾക്കാൻ ഭരണാധികാരികൾ തയ്യാറാകണം. അവരുടേതാകണം അവസാന വാക്ക്. അതിന് ഒരു വഴിയേ ഉള്ളൂ. അവിശ്വാസ പ്രമേയത്തിന് പകരം മന്ത്രിസഭ പിരിച്ച് വിടുക. ആണവ കരാർ മുഖ്യ അജണ്ഡയായി ഒരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടികൾ തയ്യാറാവുക. ജനങ്ങൾ പറയട്ടേ എന്തു വേണമെന്ന്.
ഇവിടെ, ഒന്നും പറയാൻ കഴിയാതെ, പറഞ്ഞിട്ടും ആരും കേൾക്കാനില്ലാതെ എല്ലാ കോണിലേക്കും കാതുകൾ കൂർപ്പിച്ച് വച്ച് നിൽക്കുകയാണ് പൊതു ജനം. അവർക്കും പലതു പറയാനുണ്ടാകും. അത് കേൾക്കാൻ ഭരണാധികാരികൾ തയ്യാറാകണം. അവരുടേതാകണം അവസാന വാക്ക്. അതിന് ഒരു വഴിയേ ഉള്ളൂ. അവിശ്വാസ പ്രമേയത്തിന് പകരം മന്ത്രിസഭ പിരിച്ച് വിടുക. ആണവ കരാർ മുഖ്യ അജണ്ഡയായി ഒരു പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടികൾ തയ്യാറാവുക. ജനങ്ങൾ പറയട്ടേ എന്തു വേണമെന്ന്.