
എന്റെ മനസ്സിലൊരു ആശതൻ നൈർമ്മല്യമേകിയൊഴുകിയ തെന്നലേ
നീ ആര്..?
ഏകാന്തമാമെൻ നിശകളിൽ തഴുകിയുറക്കും സ്വപ്നമേ
ആരാണു നീ..?
വിഷാദമുണ്ടോ നിൻ രാഗങ്ങളിൽ?
ഇടറുന്നുണ്ടോ നിൻ അധരങ്ങൾ?
നീ ആരായിരുന്നാലും....
ഊഷ്മരമാമീ ഭൂമികയിലൊരു മലർവ്വാടിയായി നീ വിടരുകില്ലേ..?
നിശ്ശബ്ദമാമെൻ വീഥികളിലൊരു സംഗീതമായി നീ ഒഴുകുകില്ലേ..?
അന്ധകാരമെൻ നടപ്പാതയിലൊരു താരകമായ് നീ ഉധിക്കുകില്ലേ..?
എങ്കിലും...
അരുനീ...?