2009, മേയ് 24, ഞായറാഴ്‌ച

മനസ്സിൽ മഞ്ഞ് പെയ്യുന്നു...

ഇന്നിന്റെ സന്ധ്യയിലലിയും മുമ്പേ
നാളെ പകൽ പിറക്കാതിരുന്നെങ്കിൽ
എന്ന നിന്റെ മന്ത്രം എന്റെ കാതുകളിൽ
ഒരു രാഗമായൊഴുകുന്നു
ഒരു ഇളം മാരുതൻ മുടിയിഴകളിൽ
തഴുകിയുണർത്തുമ്പോൾ
പച്ചിലകളിൽ കാറ്റിന്റെ
കുസൃതി പടരുമ്പോൾ
ഞാനറിയുന്നു ഇത് നിന്റെ ഹൃദയ മന്ത്രം എന്നിൽ
ദൂത് വരുന്നതാണെന്ന്
അകലെ എന്നോർമ്മകളിൽ
സായൂജ്യമടയുമ്പോഴും ഓർക്കുക
നീ എന്റെ തന്ത്രികളിൽ വീണലിഞ്ഞ
സ്വർഗ്ഗീയ രാഗമായിരുന്നെന്ന്
നിന്റെ വശ്യമായ ചിരിയിൽ
സ്വയം മറക്കുമ്പോൾ ഞാനറിയുന്നു
പ്രണയം തീർത്തവഴിയിൽ
ഭ്രാന്തനാകുന്നതും സുഖമുള്ള ഓർമ്മയാണെന്ന്.....

14 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

മനസ്സിൽ മഞ്ഞ് പെയ്യുന്നു.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

പ്രണയം തീർത്തവഴിയിൽ
ഭ്രാന്തനാകുന്നതും സുഖമുള്ള ഓർമ്മയാണെന്ന്.....

നരീ, ആരാന്റമ്മക്ക് ഭ്രാന്ത് വന്നാലെ കാണാന്‍ ശേലുള്ളോ കേട്ടോ! പുഞ്ചിരിയൊക്കെ കണ്ടു സൂക്ഷിച്ചും കണ്ടുമൊക്കെ നടന്നാ നല്ലത്! :)

ശ്രീ പറഞ്ഞു...

നന്നായിരിയ്ക്കുന്നു, മാഷേ

അരുണ്‍ കരിമുട്ടം പറഞ്ഞു...

പ്രണയം തീർത്തവഴിയിൽ
ഭ്രാന്തനാകുന്നതും സുഖമുള്ള ഓർമ്മയാണെന്ന്.....

ദേ പിന്നെം.കഴിഞ്ഞ പോസ്റ്റ് വായിച്ചപ്പോള്‍ പറഞ്ഞത് തന്നെയാ ഇപ്പോഴും ചോദിക്കാനുള്ളത്?
:))

വരവൂരാൻ പറഞ്ഞു...

പച്ചിലകളിൽ കാറ്റിന്റെ
കുസൃതി പടരുമ്പോൾ
ഞാനറിയുന്നു ഇത് നിന്റെ ഹൃദയ മന്ത്രം എന്നിൽ
ദൂത് വരുന്നതാണെന്ന്

പ്രണയം... കത്തി കയറുകയാണല്ലോ.. സുഹ്രുത്തേ.... ആശംസകൾ.. ഈ വരികൾക്കും പിന്നെ നരിയെകൊണ്ട്‌ ഇതു എഴുതിച്ച പ്രണയത്തിനും

ആർപീയാർ | RPR പറഞ്ഞു...

ദെന്തോ ദെവിടെയോ മണക്കുന്നല്ലോ മാഷേ ??

:)

ബഷീർ പറഞ്ഞു...

കവിതകൾക്ക് പ്രണയത്തിന്റെ സുഗന്ധം..
എല്ലാ ആശംസകളും നേരുന്നു

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

നാളെ പകല്‍ പിറക്കാതിരുന്നെങ്കില്‍ രാവ് മുഴുവന്‍ നിന്നെയോര്‍ത്ത് ഞാന്‍ കിടക്കുമായിരുന്നു..
ഉന്മാദത്തിന്റെ ആഴങ്ങളിലേക്ക് നീയെന്നെ കൈ പിടിച്ചു നടത്തുമ്പോഴും
നിന്നോടുള്ള എന്റെ പ്രണയം
യുഗങ്ങളെത്ര കഴിഞ്ഞാലും
എന്റെ ശരീരം നുരുമ്പിച്ചു പോയാലും
ആത്മാവുള്ളിടത്തോളം
നിനക്കായുണ്ടാകും

Junaid പറഞ്ഞു...

നല്ല രചന

ശ്രീഇടമൺ പറഞ്ഞു...

പച്ചിലകളിൽ കാറ്റിന്റെ
കുസൃതി പടരുമ്പോൾ
ഞാനറിയുന്നു ഇത് നിന്റെ ഹൃദയ മന്ത്രം എന്നിൽ
ദൂത് വരുന്നതാണെന്ന്.....

പ്രണയത്തിന്റെ നനുത്ത, സുഗന്ധം നിറഞ്ഞ വരികള്‍...*
നന്നായിട്ടുണ്ട്...*

വിജയലക്ഷ്മി പറഞ്ഞു...

sugaamillaathhathu kaaranam kureyaayi ividamokke vannittu..athukondu othhiri post vaayikkanundu...
monte kavithayude prameyam pranayamaanallo..nannaayi avatharippichhittundu..

siva // ശിവ പറഞ്ഞു...

പ്രണയാര്‍ദ്രം ഈ വരികള്‍... തികച്ചും പ്രണയാര്‍ദ്രം....

the man to walk with പറഞ്ഞു...

ishtaayi

Typist | എഴുത്തുകാരി പറഞ്ഞു...

ആകെ പ്രണയമയമാണല്ലോ.