2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

എന്റെ വോട്ട്

പ്രവാസിയായ എനിക്ക് വോട്ടില്ല.
ഇനി ഉണ്ടായാലും 1570 റിയാൽ മുടക്കി നാട്ടിൽ ചെന്ന് വോട്ട് ചെയ്യാൻ മാത്രം എന്നെ ത്രസിപ്പിക്കുന്ന ഒരു സ്ഥാനാർത്ഥിയും ഇല്ല. പിന്നെ എന്റെ വോട്ടിനെ കുറിച്ച് പറയാൻ എനിക്കെന്തധികാരം എന്ന് ചിന്തിക്കുന്നുണ്ടാകും. ഏപ്രിൽ 16 എന്ന ദിവസത്തിന്റെ ചൂടിലേക്ക് ഇന്ത്യൻ ജനത സ്വയം പാകപ്പെടുത്തുമ്പോൾ 104 കോടിയിലധികം വരുന്ന ജനതയുടെ വിധി നിർണ്ണയിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ വോട്ടില്ലങ്കിലും എനിക്കും ചിലതൊക്കെ ചെയ്യാനുണ്ട്. വിരലിൽ മഷിപടരാതെ വോട്ട് ചെയ്യാൻ ഞാനും സന്നദ്ധനായിരിക്കുന്നു. എന്റെ ഒരു വാക്കിനായി ഒരു വോട്ട് ബാങ്ക് കാത്തിരിക്കുന്നു. ഹരിത ഭംഗിയുള്ള എന്റെ നാട്ടിൽ വിധി നിർണ്ണയത്തിന് ആർക്ക് ബട്ടൺ അമർത്തണമെന്ന് [ഒരു കന്നിവോട്ട് മാത്രം ചെയ്ത എനിക്ക് വോട്ടിംഗ് യന്ത്രത്തെ പരിചയമില്ല. ബട്ടൺ അമർത്തുക തന്നെയാകും അല്ലേ?] എന്റെ തീരുമാനത്തിന് വിടുന്നു എന്ന വിളി നാട്ടിൽ നിന്ന് വന്നപ്പോൾ ഒരു പ്രവാസിയായതിൽ എനിക്കഭിമാനം തോന്നി. പ്രവാസിക്ക് വോട്ടില്ലങ്കിലെന്താ പ്രവാസിയുടെ വാക്കിലൂടെ മറിയുന്ന വോട്ട്ബാങ്ക് മതിയില്ലേ. പുതിയ മണ്ഡല വിഭജനത്തിലൂടെ പൊന്നാനിയിൽ നിന്നും മലപ്പുറത്തെത്തിയ എന്റെ വോട്ടുകൾ പക്ഷേ ആർക്ക്?

11 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

പ്രവാസിക്ക് വോട്ടില്ലങ്കിലെന്താ പ്രവാസിയുടെ വാക്കിലൂടെ മറിയുന്ന വോട്ട്ബാങ്ക് മതിയില്ലേ. പുതിയ മണ്ഡല വിഭജനത്തിലൂടെ പൊന്നാനിയിൽ നിന്നും മലപ്പുറത്തെത്തിയ എന്റെ വോട്ടുകൾ പക്ഷേ ആർക്ക്?

കൂട്ടുകാരന്‍ | Friend പറഞ്ഞു...

പ്രവാസികളെ നിരന്തരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പറ്റിക്കുമ്പോള്‍ ആ വോട്ട് ബാങ്കിനോട് പോളിംഗ് ബൂത്തിലേക്ക് പോകരുതെന്ന് പറയണം. അതാണ് വേണ്ടത്. :))

സമാന്തരന്‍ പറഞ്ഞു...

പ്രവാസികളില്‍ പലരും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരാണെന്നതിന് ബ്ലോഗ് തന്നെ
സാക്ഷ്യമാണ് . അതാണ് വേണ്ടതും.‍‍ കക്ഷിരാഷ്ട്രീയത്തെ രണ്ടാമതായി പരിഗണിക്കാം
‍‍

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഇനിയും കക്ഷി രാഷ്ട്രീയത്തിന് മുന്നില്‍ തലച്ചോറ് പണയം വെക്കാത്ത പ്രവാസികള്‍ ഉണ്ട് എന്ന് അറിയുന്നതില്‍ സന്തോഷം!

സാപ്പി പറഞ്ഞു...

അരാഷ്ട്രീയ വാദികളുടെ കൂട്ടത്തിലൊരുത്തന്‍ കൂടി... രാഷ്ട്രീയ തൊഴിലാളികളെന്നെ അരാഷ്ട്രീയ വാദിയാക്കി.... അതിണ്റ്റെ വിനാശം കാണണോ... ..... ഈ രോഗം മാറ്റാന്‍ പുതിയൊരു രാഷ്ട്രീയ സംസ്കാരം ഉയര്‍ന്നു വരേണ്ടതില്ലേ... ജനങ്ങളില്‍ നിന്നു ചിന്തിക്കുന്ന ജനം കേന്ദ്രബിന്ദുവായൊരു രാഷ്ട്രീയം.... ... തുടര്‍ന്നു വായിക്കൂ...http://sapy-smiling.blogspot.com/

നരിക്കുന്നൻ പറഞ്ഞു...

പ്രിയ സുഹൃത്ത് സാപ്പി.
അരാഷ്ട്രീയമെന്നാൽ എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിച്ചാൽ മാത്രമേ രാഷ്ട്രീയക്കാരനാവുകയുള്ളോ? തന്റെ രാജ്യത്തെ കുറിച്ചുള്ളതെന്തും രാഷ്ട്രീയമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ചിന്തയേയും സ്വപ്നങ്ങളേയും വിശ്വാസങ്ങളേയും ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുടെ മാളത്തിൽ അടിയറവെച്ചെങ്കിൽ മാത്രമേ രാഷ്ട്രീയക്കാരനാവുകയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഏതെങ്കിലും ഒരു നേതാവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് നമ്മുടെ ചിന്താശക്തിയെ പരിമിതപ്പെടുത്തുന്നതെന്തിന്?
ഇനി വേറെ ഒരു വിഭാഗം ഉണ്ട് നമ്മുടെ നാട്ടിൽ. എല്ലാ നേതാക്കളും, പാർട്ടിക്കാരും മനപ്പൂർവ്വം മറക്കാൻ താത്പര്യപ്പെടുന്ന ചിലർ. തന്റെ രാജ്യമേതാണെന്നും, തന്റെ ഭരണകർത്താക്കൾ ആരാണെന്നും, തന്റെ അവകാശങ്ങൾ എന്താണെന്നും അറിയാതെ ജീവിക്കുന്ന പാവപ്പെട്ട ഒരുപാട് പച്ച ജന്മങ്ങൾ. ഇവരാണോ അരാഷ്ട്രീയ വാദികൾ. അതും അല്ലന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അവർക്ക് വാദിക്കാൻ പോലും അറിയില്ല.
പിന്നെ,
രാഷ്ട്രീയ പാർട്ടിക്കാരുടെ വേണ്ടാതീനങ്ങൾ നിഷ്പക്ഷമായി വിലയിരുത്തുകയോ വിമർശിക്കുകയോ ആരെങ്കിലും ചെയ്താൽ അവർ അരാഷ്ട്രീയ വാദിയാകുമെങ്കിൽ ഞാൻ അരാഷ്ട്രീയ വാദിയാണ്.

നരിക്കുന്നൻ പറഞ്ഞു...

കൂട്ടുകാരൻ:
വോട്ട് ചെയ്യാതിരിക്കുന്നത് തന്നെയാണ് നല്ലത്. പക്ഷേ ജനാതിപത്യത്തിന്റെ താക്കോലാണ് ഓരോ സമ്മതിദാനാവകാശവും എന്ന് വോട്ടില്ലാത്തവനായ ഞാൻ കരുതുന്നു. ഇനി വോട്ട് ചെയ്യാതിരിക്കുന്നു എങ്കിൽ എന്ത് കൊണ്ടെന്ന് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തേണ്ടതുണ്ട്. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

സമാന്തരൻ:
കക്ഷിരാഷ്ട്രീയങ്ങൾക്കതീധമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹം വളർന്ന് വരേണ്ടിയിരിക്കുന്നു. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

വാഴക്കോടൻ:
ഇങ്ങനെ ചിന്തിക്കുന്നവർ ഇനിയുമുണ്ടാവട്ടെ. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഇന്ത്യന്‍ ജനതയുടെ വിധി നിശ്ചയിക്കാന്‍ വിരലില്‍ മഷി പുരട്ടി നേരിട്ട് വോട്ട് ചെയ്യണം മാഷേ.പിന്നെ ഒരു കാര്യം സത്യമാ, അത്ര ത്രസിപ്പിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയും ഇല്ല.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

തിരഞ്ഞെടുപ്പുല്‍സവം കെങ്കേമം! പൂരത്തിന്റെ അടി തുടങ്ങിക്കഴിഞ്ഞു. ന്നാലും ങ്ങളില്ലാത്തതോണ്ട് ഒരു വിലപ്പെട്ട വോട്ട് പോയീ...

മൊട്ടുണ്ണി പറഞ്ഞു...

കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.