2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

ആദരാഞ്ജലികള്‍



അറിയാതെ പൊഴിഞ്ഞ് പോയ കണ്ണൂ നീർ തുള്ളിപോലെ..
നീ യാത്രയായി എന്ന് ഞാൻ അറിയുന്നു..

ആദ്യമായി നിന്റെ ബ്ലോഗിലേക്ക് ഇത്ര സങ്കടത്തോടെ
എന്നെ നീ ക്ഷണിച്ചതെന്തിനാ സഹോദരാ..
നീ വരുമെന്ന് ഞാൻ ഉറച്ച് വിശ്വസിച്ചിരുന്നു.
ഈ ബൂലോഗം മുഴുവൻ നിനക്കായി പ്രാർത്ഥിച്ചിട്ടും,
ഇത്രയും രോദനങ്ങൾ നിനക്കായി ഉയർന്നിട്ടും..
ഞങ്ങളെ എല്ലാവരേയും ആ കണ്ണീ‍രിലാഴ്ത്തി,

നീ യാത്രയായല്ലോ സഹോദരാ..
നീ ഞങ്ങളിൽ ഉപേക്ഷിച്ച് പോയ നിന്റെ വരികളിലൂടെ
ഇനി ഞാൻ നിന്നെ കാണാം.
ഒരിക്കലും കണ്ടിട്ടില്ലാത്ത,
ഇനിയൊരിക്കലും കാണില്ലാത്ത നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു.
ഒന്ന് പരിചയപ്പെടാനെങ്കിലും നീ വരുമെന്ന് ഞാൻ കരുതി. പക്ഷെ,......

ആദരാഞ്ജലികളോടെ..
നരി

മലയാളം ന്യൂസിൽ വന്ന വാർത്തയും, സുനിൽ കൃഷ്ണന്റെ വിശദമായ റിപ്പോർട്ടും താഴെ:





----------------------------------

16 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

കാണാമറയത്തിരുന്ന് നീ ഞങ്ങളോടിങ്ങനെ പുഞ്ചിരിച്ചത് ഇതിനായിരുന്നല്ലേ...

ആദരാഞ്ജലികൾ

വരവൂരാൻ പറഞ്ഞു...

ഈ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു
ആദരാഞ്ജലികൾ

siva // ശിവ പറഞ്ഞു...

നിന്റെ വാക്കുകള്‍ അറം പറ്റിയതു പോലെ ആയല്ലോ.... ഇന്ന് ആ വാര്‍ത്ത് അറിഞ്ഞതുമുതല്‍ എന്റെ മനസ്സ് അസ്വസ്ഥമാണ്.... ഒരിയ്ക്കലും നമ്മള്‍ നേരിട്ട് കണ്ടിട്ടില്ല.... എന്നാലും.... അറിയില്ല.... നീ തിരിച്ചുവരുമെന്ന് ഞാനും വല്ലാതെ വിശ്വസിച്ചുപോയിരുന്നു...

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഒരിക്കലും കണ്ടിട്ടില്ലാത്ത,
ഒരു വാക്കു പോലും മിണ്ടിയിട്ടില്ലാത്ത
പ്രിയപ്പെട്ട കൂട്ടുകാരാ ഉമ്മ.
നിന്റെ കവിതകള്‍ക്കും നിന്നെ പറ്റിയുള്ള ഓര്‍മ്മകള്‍ക്കും മരണമില്ല.
**********

ManzoorAluvila പറഞ്ഞു...

ആദരാഞ്ജലികൾ

OAB/ഒഎബി പറഞ്ഞു...

എന്നോ എപ്പഴോ ഞാൻ നിന്നെ വായിച്ചു.
അന്ന് എന്തെങ്കിലും പറഞ്ഞ് പോന്നിരുന്നെങ്കിൽ?
നീ മറുപടി പറഞ്ഞിരുന്നെങ്കിൽ?
ഇല്ല, എനിക്കിത്രയും സഹനശക്തി ഉണ്ടാവുമായിരുന്നില്ല.

ഞാൻ പറയും ഇങ്ങനെ ഒരാളെ കുറിച്ച്. അതിനുള്ളതൊക്കെ നീ ഇവിടെ ഇട്ടേച്ച് പോയിട്ടുണ്ടല്ലൊ. ...വിട; എന്നെന്നേക്കുമായി വിട.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ആ സുഹൃത്ത് ഇന്ന് മനസ്സിന്റെ നീറ്റലായല്ലോ നരിക്കുന്നാ.
ഏവരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു.

നരിക്കുന്നൻ പറഞ്ഞു...

“‘മരി’ക്കും എന്നെനിക്കുറപ്പാണ്
പക്ഷെ വള്ളി മറിച്ചിട്ടാൽ
‘രമി’ക്കും എന്നെനിക്കുറപ്പില്ല”
എത്ര വിദഗ്ദമായാണ് നീ വരികൾ സൃഷ്ടിച്ചത്. ഇന്ന് ഞങ്ങളെയെല്ലാം കണ്ണീരിലാഴ്ത്തി നീ മരണത്തെ രമിച്ചിരിക്കുന്നു.

സഹോദരാ നിന്റെ വരികളിലൂടെ നീ എന്നും ജീവിക്കും.

ആദരാഞ്ജലികൾ...

Sukanya പറഞ്ഞു...

വിധി ഇപ്പോഴാണ് ഈ സഹോദരനെ എനിക്ക് കാണിച്ചു തന്നത്.
സഹോദരന്റെ അകാല നിര്യാണത്തില്‍ ദുഃഖത്തോടെ

ശ്രീഇടമൺ പറഞ്ഞു...

കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍...

Sureshkumar Punjhayil പറഞ്ഞു...

Snehapoorvam...!

Adaranjalikal...!!!

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

ee dhukhathil njaanum panku cherunnu..aadhraanjalikal..

താരകൻ പറഞ്ഞു...

ഞാനുമിവിടെ ഒരു അന്തിതിരികൊളുത്തട്ടെ..
ഒരു പിടിപൂക്കളും വിതറട്ടെ..

വിജയലക്ഷ്മി പറഞ്ഞു...

orikkalum kandittillaathha priya sahodara...നിന്റെ വരികള്‍ നിനക്ക് അറംപറ്റിയതാണോ .. vedanayode ...ഈ സഹോദരിയുടെ aadaraanchalikal..
നിനക്ക് മരണമില്ല ..നിന്റെ kavithakaliloode നിന്നെ കാണാന്കഴിയുംഞങ്ങള്‍ക്ക് ..

നരിക്കുന്നൻ പറഞ്ഞു...

അക്ഷരങ്ങളിലൂടെ മാത്രം കണ്ടിട്ടുള്ള നമ്മുടെ പ്രിയ സുഹൃത്തിന് ഇവിടെ ആദരാഞ്ജലികൾ അർപ്പിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

ജ്യോനവന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ..
പ്രാർത്ഥനയോടെ
നരി

Midhin Mohan പറഞ്ഞു...

ആദരാഞ്ജലികള്‍............