2009, സെപ്റ്റംബർ 1, ചൊവ്വാഴ്ച

മധുരനൊമ്പരം


കരിഞ്ഞുണങ്ങിയയെൻ സ്വപ്ന വീഥിയിൽ ഇനിയുമൊരു
മധുരനൊമ്പരമാവാൻ..
എൻ ഹ്രദയ താളം ഇനിയും മുറുക്കാൻ...
ഇലപൊഴിഞ്ഞ് ശിഖിരങ്ങളുണങ്ങിത്തുടങ്ങിയ
ഈ വൃക്ഷത്തിന് കീഴിലിനിയും നീ തണൽ തേടുന്നുവോ?

ഈ വീതിയിൽ ഒരു മന്ദമാരുതനായി
ഒഴുകിയണഞ്ഞതെന്തിനെൻ സഖീ?
എന്റെ മനോഹര മധുര നൊമ്പരമേ
നീ നൽകിയ നിമിഷങ്ങളുടെ നിർവൃതിയിൽ
ഞാൻ ദിനങ്ങളെണ്ണുകയാണ്...
നീ ഏകിയ കിനാവിൽ ഞാൻ അലിഞ്ഞില്ലാതാവുകയാണ്.
സ്വയം ഉരുകി വെളിച്ചം പകരുന്നൊരു മെഴുകുതിരിയായി
നീ എന്നിൽ അലിഞ്ഞില്ലാതാവില്ലൊരിക്കലും..
എന്നിൽ മൌനമായി ഒലിച്ചിറങ്ങിയ നിന്റെ ഓർമ്മകൾ
മായാതെ മങ്ങാതെ ഒരിക്കലും മരിക്കാതെ
ഹൃദയാന്തരങ്ങളിൽ സൂക്ഷിക്കും
വിജനമായ ഈ വഴിയിൽ
ഒരു യാത്രികൻ വരുന്നതും കാത്ത്കിടന്ന
ഇലകൾ കരിഞ്ഞ ഈ ശിഖിരങ്ങൾക്ക് കീഴെ
ഒരു കുളിർകാറ്റായി മന്ദഹാസമായി വന്നണഞ്ഞ സ്വപ്നമേ
ഒരു മധുര നൊമ്പരമായി നീ എന്നിൽ തണൽ തേടുമ്പോൾ
ആശ്വാസമായി മനസ്സ് നിറയുന്നുണ്ട്
വാക്കുകൾക്കായി കാതുകൾ കൂർപ്പിക്കാറുണ്ട്
ഒരു നോക്കിനായി നയനങ്ങൾ തുടിക്കാറുണ്ട്
ഒരു സ്നേഹ ലാളനക്കായി മനം തേടാറുണ്ട്
ഒരു ചുംബനത്തിനായി അധരം വിറക്കാറുണ്ട്
എന്റെ മധുരനൊമ്പരമേ
കാണണം
കേൾക്കണം
നിന്നിലലിഞ്ഞ് നിൽക്കണം.

 ***

23 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ഇലപൊഴിഞ്ഞ് ശിഖിരങ്ങളുണങ്ങിത്തുടങ്ങിയ
ഈ വൃക്ഷത്തിന് കീഴിലിനിയും എന്ത് തണൽ?

പെണ്‍കൊടി പറഞ്ഞു...

കാണണം... കേള്‍ക്കണം.. അലിയണം..
എന്താ മാഷേ ഇതൊക്കെ...

ഗൊള്ളാം...
-പെണ്‍കൊടി..

തൃശൂര്‍കാരന്‍ ..... പറഞ്ഞു...

ഈ വീതിയിൽ ഒരു മന്ദമാരുതനായി
ഒഴുകിയണഞ്ഞതെന്തിനെൻ സഖീ?
എന്റെ മനോഹര മധുര നൊമ്പരമേ
നീ നൽകിയ നിമിഷങ്ങളുടെ നിർവൃതിയിൽ
ഞാൻ ദിനങ്ങളെണ്ണുകയാണ്...

വയനാടന്‍ പറഞ്ഞു...

നന്നായിരിക്കുന്നു നരിക്കുന്നാ; ഓണാശംസകൾ

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നരിക്കും കുടുംബത്തിനും എന്റെ ഓണാശംസകള്‍..

OAB/ഒഎബി പറഞ്ഞു...

എന്നെങ്കിലുമൊരിക്കൽ തളിർത്തു വരുമെന്നവൾ കരുതുന്നുണ്ടാവാം.

എല്ലാ കവികളും പറയും അലിഞ്ഞ് ഇല്ലാതെയാവണമെന്ന്.
ഈ കവി പറയുന്നു “നിന്നിലലിഞ്ഞ് നിൽക്കണം” അതെ അങ്ങനെത്തന്നെയാണ് പറയേണ്ടത്.
ഇല്ലാതായിട്ട് എന്തു ചെയ്യാനാ...:):)


,,,,സീസൺസ് ഗ്രീറ്റിങ്സ്,,,,

siva // ശിവ പറഞ്ഞു...

നല്ലൊരു പ്രണയകാവ്യം....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

"...ഒരു കുളിർകാറ്റായി മന്ദഹാസമായി വന്നണഞ്ഞ സ്വപ്നമേ...."

ഓ അപ്പോ സ്വപ്നയാണല്ലേ... അല്ലേലും അവളെ ഇവിടെ പലവട്ടം കണ്ടതാ.. നിങ്ങളുതമ്മില്‍ ലവ്വായിരുന്നല്ലേ.... ഞാനിതൊട്ടറിഞ്ഞതായിട്ടും ഭാവിക്കുന്നില്ല, ഇനി ആരോടും പറയുന്നുമില്ല... ഹാപ്പീ ഓണം... ഒരു നല്ല ഓണക്കാലം കൂടി,നാക്കെലേല്‍ ഒരു ഊണും.[പറയാനല്ലേ പറ്റൂ... സ്വപ്നം കാണാനും...]

Anil cheleri kumaran പറഞ്ഞു...

പ്രണയ സൌഗന്ധികങ്ങൾ പൂക്കുന്നുവോ...
മനോഹരം..

ശ്രീഇടമൺ പറഞ്ഞു...

നീ ഏകിയ കിനാവിൽ ഞാൻ അലിഞ്ഞില്ലാതാവുകയാണ്.
സ്വയം ഉരുകി വെളിച്ചം പകരുന്നൊരു മെഴുകുതിരിയായി
നീ എന്നിൽ അലിഞ്ഞില്ലാതാവില്ലൊരിക്കലും..

പ്രണയചിന്തുകളിലെ മധുരനൊമ്പരം കൊള്ളാം...!
:)
ഓണാശംസകള്‍...*

Sukanya പറഞ്ഞു...

"ഒരു മധുര നൊമ്പരമായി നീ എന്നിൽ തണൽ തേടുമ്പോൾ"
പ്രണയം ഒരു മധുര നൊമ്പരം. നന്നായിരിക്കുന്നു.

അരുണ്‍ കരിമുട്ടം പറഞ്ഞു...

എന്റെ മനോഹര മധുര നൊമ്പരമേ
നീ നല്‍കിയ നിമിഷങ്ങളുടെ നിര്‍വൃതിയില്‍
ഞാന്‍ ദിനങ്ങളെണ്ണുകയാണ്...

ഹി..ഹി..ഹി
എന്തിര്??

വരവൂരാൻ പറഞ്ഞു...

ഇലപൊഴിഞ്ഞ് ശിഖിരങ്ങളുണങ്ങിത്തുടങ്ങിയ
ഈ വൃക്ഷത്തിന് കീഴിലിനിയും നീ തണൽ തേടുന്നുവോ?

ഈ വൃക്ഷം ഇനിയും തളിർക്കുമെന്നു, തണലേക്കുമെന്നു അതിനടിയിൽ അഭയം തേടിയ ആ മധുരനോമ്പരത്തിനറിയാമായിരിക്കാം. നിന്നിലൊരു പൂക്കാലം വിടർത്താനായെങ്കിലും അവൾ തിരിച്ചു വരും

അതുവരെ ഓർമ്മകൾ
മായാതെ മങ്ങാതെ ഒരിക്കലും മരിക്കാതെ
ഹൃദയാന്തരങ്ങളിൽ സുക്ഷിക്കുക

നല്ല കവിത ‌..ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

പ്രണയം ഒരു പൂക്കാലം തന്നെയാണ് നരിക്കുന്നാ...

മാണിക്യം പറഞ്ഞു...

"സ്വയം ഉരുകി വെളിച്ചം പകരുന്നൊരു മെഴുകുതിരിയായി
നീ എന്നിൽ അലിഞ്ഞില്ലാതാവില്ലൊരിക്കലും..
എന്നിൽ മൌനമായി ഒലിച്ചിറങ്ങിയ നിന്റെ ഓർമ്മകൾ
മായാതെ മങ്ങാതെ ഒരിക്കലും മരിക്കാതെ
ഹൃദയാന്തരങ്ങളിൽ സൂക്ഷിക്കും....."

ഇതിലും നന്നായി മധുരനൊമ്പരത്തെ വര്‍ണിക്കാനാവില്ല.
മനോഹരമായ ഈ കവിതക്ക് നന്ദി

the man to walk with പറഞ്ഞു...

madhuranobaram unarthiya varikal..ithiri vaiki..
ishtaayi

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

വൈകീലോ വരാന്‍. :(

ഇഷ്ടായി നരിക്കുന്നാ.

ManzoorAluvila പറഞ്ഞു...

മധുരം കലർന്ന നൊംബരം .... പ്രേമത്തിന്റെ യാർത്ഥ രുചി.. നല്ല ഭാവിയുണ്ട്‌..

താരകൻ പറഞ്ഞു...

കാണണം കേൾക്കണം നിന്നലലിഞ്ഞു നിൽക്കണം...പ്രണയം സ്പന്ദിക്കുന്നഈ വാക്കുകൾ
എന്റെ മനസ്സിൽ നക്ഷത്രങ്ങളാകുന്നു

നരിക്കുന്നൻ പറഞ്ഞു...

പെൺകൊടി: അറിയില്ല.. ഞാനെന്താ ഇങ്ങനെ?
നന്ദി.

തൃശ്ശൂർക്കാരൻ: നന്ദി മാഷേ..

വയനാടൻ: നന്ദി. ഓണാശംസകൾ

പകൽ: നന്ദി. ഓണാശംസകൾ

ഒഎബി: അതെ എനിക്ക് അലിഞ്ഞ് നിൽക്കണം. അതിനല്ലേ സുഖമുള്ളൂ.. നന്ദി..

ശിവ: നന്ദി.. ശിവക്കും കുടുംബത്തിനും ഓണാശംസകൾ

കുരുത്തം ഉള്ളവനേ: നന്ദി.. നീയെല്ലാം അറിഞ്ഞു വെച്ചിട്ടുണ്ടായിരുന്നു അല്ലേ.. കുളത്തിലേക്ക് എറിഞ്ഞ് കളഞ്ഞേക്ക്.

കുമാരൻ: പൂക്കട്ടേ.. പൂത്ത് തളിർക്കട്ടേ.. നന്ദി.

ശ്രീ ഇടമൺ: നന്ദി..ഓണാശംസകൾ

സുകന്യ: പ്രണയം ഒരു മധുര നൊമ്പരം തന്നെ. നന്ദി.

അരുൺ: എന്തെരോ...നന്ദി മാഷേ..

വരവൂരാൻ: സ്നേഹിതാ...ബൂലോഗത്തെ പുലികൾ കേൾക്കണ്ട. ഇത് നല്ല കവിതയാണെന്ന്. എന്റെ മനസ്സിൽ തോന്നുന്ന വാക്കുകൾ വെറുതെ കോറിയിട്ടത്..
ഇനിയും തളിർക്കുമെങ്കിൽ ഞാനും കാത്തിരിക്കാം..ഈ ഓർമ്മയുടെ തീരത്ത്, പക്ഷേ.. അവൾ വരുമെങ്കിൽ മാത്രം. നന്ദി.

ബിലാത്തിപ്പട്ടണം: ഈ പൂക്കാലം എങ്ങും നിറയട്ടേ..നന്ദി മാഷേ.

മാണിക്യം: നന്ദി.. ഈ വായനക്കും പ്രോത്സാഹനത്തിനും.

ദ മൻ റ്റു വാക് വിത്: നന്ദി മാഷേ..

വെട്ടിക്കാട്ട്: വൈകിയെങ്കിലും വന്നല്ലോ.. നന്ദി മാഷേ..

മൻസൂറ് അലുവിള: നന്ദി മാഷേ.. ഈ പ്രോത്സാഹനത്തിന്.

താരകൻ: നന്ദി. ഈ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും.

ഇവിടെ വന്ന് വായിച്ച് പോയ, വായിച്ച് കമന്റിട്ട് പോയ, വായിക്കാതെ ഇനിയും തുറന്ന് വെച്ച, ഇനിയും വരാനിരിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കൾക്കും വൈകിയാണെങ്കിലും ഹൃദയം നിറഞ്ഞ പെരുന്നാൾ-ഓണാശംസകൾ..

ശ്രീ പറഞ്ഞു...

കൊള്ളാം മാഷേ

ഉസ്മാന്‍ പള്ളിക്കരയില്‍ പറഞ്ഞു...

മധുരനൊമ്പരങ്ങൾ കൂട്ടായിരിക്കട്ടെ....

ManzoorAluvila പറഞ്ഞു...

http://mini-minilokam.blogspot.com/

as discussed please find the above blog