2009, മേയ് 13, ബുധനാഴ്‌ച

പ്രണയം ബാക്കിയാക്കിയത്

കടലിലേക്ക് കണ്ണും നട്ടിരുന്ന്
ഒരു തിരയിളകിയിരുന്നെങ്കിലെന്ന്
വിലപിച്ച് പോയവൻ...
കൊടുങ്കാറ്റടിച്ചപ്പോഴും
ഒരു കുളിർക്കാറ്റു വീശിയെങ്കിലെന്ന് ചിന്തിച്ചവൻ
മഴ തിമിർത്ത് പെയ്തപ്പോഴും
ഒരു തുള്ളി ദാഹജലം കിട്ടിയിരുന്നെങ്കിലെന്ന്
ആഗ്രഹിച്ചവൻ..
മഞ്ഞിൽ കുതിർന്ന്
അലിഞ്ഞപ്പോഴും
ഒന്ന് കുളിർന്നെങ്കിലെന്ന് സ്വപ്നം കണ്ടവൻ..
എല്ലാം ജലകുമിളകളായിരുന്നെന്ന് ഓർമ്മിപ്പിച്ച്
അനന്തതയുടെ പടികളിറങ്ങിപ്പോയവളെ
കാത്തിരിപ്പാണു ഞാൻ....

***

30 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

കാത്തിരിക്കാം
ഒരു തിരയിളക്കത്തിനായി
ഒരു കുളിർതെന്നലിനായി
ദാഹജലത്തിനായി
കുളിരാനായി
........

സബിതാബാല പറഞ്ഞു...

അമ്പുകള്‍ക്കായി പരതി യുദ്ധം തോറ്റ ഭടന്മാരെപോലെ...


കാത്തിരിപ്പെന്ന മൂലാധാരമാണ് ഇന്ന് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എല്ലാവരേയും......


ആശംസകള്‍...ഇനിയും വരാട്ടോ..

siva // ശിവ പറഞ്ഞു...

അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍.....എല്ലാ ആത്മാര്‍ത്ഥമായ കാത്തിരിപ്പുകള്‍ക്കും ഫലം ഉണ്ടാകും തീര്‍ച്ച.....

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അല്ലേങ്കിലും അതങ്ങനെയാണ്
എത്ര മഴയുണ്ടെങ്കിലും നമുക്ക് വേണ്ടി ഒരു മഴയും പെയ്യില്ല. അതു പോലെ തന്നെ പ്രണയവും.

കാത്തിരിക്കുക തന്നെ..

:)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കടലോളം തിരയുണ്ട്.
കണ്ണില്‍ ഉപ്പിന്‍റെ നീറ്റലുണ്ട്...
പറഞ്ഞ വാക്കുകള്‍ക്കിടയില്‍
പ്രണയം തുളുമ്പുന്നുണ്ട്...

സമാന്തരന്‍ പറഞ്ഞു...

നിറവില്‍ നിസ്വനാകുമ്പോള്‍
കാത്തിരിപ്പുണ്ടാകുന്നു
നാളെ നാളെയെന്ന്
അവനവനറിയുന്നു..

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ആത്മാർത്ഥതയോടെയുള്ള കാത്തിരുപ്പുകൾ എന്നും സഫലമാകാറുണ്ട്.അർഥവത്തായ വരികൾ.

ശ്രീ പറഞ്ഞു...

കൊള്ളാം മാഷേ

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

അനന്തതയുടെ പടികളിറങ്ങിപ്പോയവളെ
കാത്തിരിപ്പാണു ഞാൻ....

ഈ മനസ്സ് കണ്ട് അവള്‍ വരാതിരിക്കുമോ? ഇല്ല അവള്‍ക്കു വരാതിരിക്കാനാവില്ല! ഈ മനസ്സ് കാണാതിരിക്കാനാവില്ല!

ഹരീഷ് തൊടുപുഴ പറഞ്ഞു...

എല്ലാം ജലകുമിളകളായിരുന്നെന്ന് ഓർമ്മിപ്പിച്ച്
അനന്തതയുടെ പടികളിറങ്ങിപ്പോയവളെ
കാത്തിരിപ്പാണു ഞാൻ....


കാത്തിരുന്നു കാത്തിരുന്നു കണ്ണുകഴച്ചു... ആരെയാ???

ഗന്ധർവൻ പറഞ്ഞു...

(:0)

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

കാത്തിരിക്കൂ, വരാതിരിക്കില്ല.

അരുണ്‍ കരിമുട്ടം പറഞ്ഞു...

"എല്ലാം ജലകുമിളകളായിരുന്നെന്ന് ഓർമ്മിപ്പിച്ച്
അനന്തതയുടെ പടികളിറങ്ങിപ്പോയവളെ
കാത്തിരിപ്പാണു ഞാൻ...."
വരും വരാതിരിക്കില്ല.

നന്നായിരിക്കുന്നു കൂട്ടുകാരാ

ശ്രീഇടമൺ പറഞ്ഞു...

എല്ലാം ജലകുമിളകളായിരുന്നെന്ന് ഓർമ്മിപ്പിച്ച്
അനന്തതയുടെ പടികളിറങ്ങിപ്പോയവളെ
കാത്തിരിപ്പാണു ഞാൻ....
:)
“വരും വരാതിരിക്കില്ല...“
:)
ആശംസകള്‍....കാത്തിരിപ്പുകള്‍ ഉടനേ സഫലമാകട്ടെ...

ചാണക്യന്‍ പറഞ്ഞു...

വരും വരാതിരിക്കില്ല.....

Anil cheleri kumaran പറഞ്ഞു...

എല്ലാം ജലകുമിളകള്‍ തന്നെ..., പൊട്ടുന്നതിനു മുന്പേ ആസ്വദിക്കാലോ.

കെ.കെ.എസ് പറഞ്ഞു...

ഒരു കടലിളകിമറിഞ്ഞിട്ടും മഹാവാതങൾ വീശിയിട്ടും കുളിർമാരിപെയ്തിട്ടും മഞ്ഞുതിർന്നിട്ടും
ചുട്ടുപൊള്ളുന്നൊരുള്ളവുമായി...ഈ
കവിത നന്നായിരിക്കുന്നു .ആശംസകൾ

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

കാത്തിരിപ്പുകളുടെ അവസാനം വന്നെത്തുന്ന വസന്തത്തിന്
ആയിരം വസന്തങ്ങള്‍ ഒന്ന് ചേരുന്ന സുഗന്ധമുണ്ടാകും..
ഒരിക്കലും ബാഷ്പമാകാത്ത സ്വപ്നങ്ങളുടെ തേരിലേറി
തിരയിളക്കമായി..ദാഹ ജലമായി...കുളിര്‍ തെന്നലായി...
മഴവില്ലിന്റെ ചിറകുകള്‍ കടമെടുത്ത് വരുന്നുണ്ട്..
അടുത്തെത്തും വരെ കാത്തിരിക്കാം... :)

കാട്ടിപ്പരുത്തി പറഞ്ഞു...

കാത്തിരുന്നു അവളെങ്ങാന്‍ വന്നു പോയാല്‍ പെട്ടു പോവില്ലെ

നരിക്കുന്നൻ പറഞ്ഞു...

സബിതാബാല: ആദ്യ കമന്റിന് നന്ദി.

നരിക്കുന്നൻ പറഞ്ഞു...

ശിവ
വെട്ടിക്കാട്ട്
പകൽ
സമാന്തരൻ
കാന്താരിക്കുട്ടി
ശ്രീ
വാഴക്കോടൻ
ഹരീഷ്
ഗന്ധർവ്വൻ
അനിൽ
ദ മാൻ റ്റ്....
അരുൺ
ശ്രീ ഇടമൺ
ചാണക്യൻ
കുമാരൻ
കെ.കെ.എസ്
ഹൻല്ലലത്ത്
കാട്ടിപ്പരുത്തി

സുഹൃത്തുക്കളെ... നന്ദി, ഈ നനുത്ത സാന്ത്വനങ്ങൾക്ക്...

Lathika subhash പറഞ്ഞു...

ഈ പ്രതീക്ഷ നല്ലതാണ്. ആശംസകള്‍.

Typist | എഴുത്തുകാരി പറഞ്ഞു...

കാത്തിരിക്കൂ, വരുമോന്ന് നോക്കാല്ലോ.

Jayasree Lakshmy Kumar പറഞ്ഞു...

പ്രിയമുള്ളൊരാളാരോ വരുവാനുണ്ട് :)

നരിക്കുന്നൻ പറഞ്ഞു...

ലതി
എഴുത്തുകാരി
ലക്ഷ്മി:

ഒരുപാട് നന്ദി.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

ഇനി പെയ്യുന്ന മഴകളെല്ലാം നിനക്കുവേണ്ടി...
ഇനി വരും കുളിര്‍തെന്നലും നിനക്കുമാത്രം...
കരയെ തഴുകുന്ന തിരമാലകള്‍
ഇന്നു നിന്നെ മാത്രം തിരയുന്നൂ...
ഇനി പെയ്യുന്ന മഞ്ഞില്‍ ഒരുകുടക്കീഴില്‍
ദേഹവും ദേഹിയും ഒന്നായി നമ്മളൊരു
യാത്രപോവുന്നു...

ഒരു പ്രണയം തുളുമ്പുന്നൂ വരികളീല്‍... ഹും നടക്കട്ടേ...

priyag പറഞ്ഞു...

aval vannal enthu parayum ? sorry enno? atho njan thirakkilanenno? ippol samayamillenno? athine patti onnu ezhuthoo

നരിക്കുന്നൻ പറഞ്ഞു...

കു-ക-ഒ-കു-കെ
നന്ദി ഈ പ്രണയമൂറുന്ന വരികൾക്ക്..

ഉണ്ണിമോൾ
അറിയില്ല. പക്ഷേ ഈ പ്രക്ഷുബ്ദതയെ ഒന്ന് കുളിർ കോരിത്തണുപ്പിക്കാൻ ഞാൻ ആ വരവും കാത്തിരിപ്പാണ്. നന്ദി. അഭിപ്രായങ്ങൾക്ക്.

വരവൂരാൻ പറഞ്ഞു...

ഒരു തുള്ളി ദാഹജലം ചോദിച്ചപ്പോൾ മഴയും
ഒരു ചെറു കുളിർ ചോദിച്ചപ്പോൾ മഞ്ഞു തന്നവളെ മറന്ന് അനന്തതയുടെ പടികളിറങ്ങിപ്പോയവളെ
കാത്തിരിക്കുന്നത്‌ ശരിയാണോ?
നന്മകളോടെ

Kasim Sayed പറഞ്ഞു...

കാത്തിരിക്കുക ...
കാത്തിരിപ്പിന്റെ ആഴത്തിന് അനുസരിച്ച് സ്നേഹത്തിന്റെ കാഠിന്യം വര്‍ദ്ധിക്കും...
ആശംസകള്‍ !!!