2009, മേയ് 8, വെള്ളിയാഴ്‌ച

ഇത് കവിതയല്ല..... സ്വപ്നങ്ങളുടെ ചിതൽകൂരപൊള്ളയായ മോഹങ്ങളുടെ
സ്വപ്നങ്ങൾ നിറച്ച നഭസ്സിൽ
ഈ ഭണ്ടാരങ്ങൾ
പൊട്ടിത്തെറിക്കുന്നതെന്നാണ്?
തുറന്ന് വെച്ച ഭാജനം
അകം ശൂന്യമായ വെറും
ഓട്ട് പാത്രമായിരുന്നെന്ന് തിരിച്ചറിയുമ്പോൾ
നിന്റെ മുഖത്തെ ഭാവമാറ്റങ്ങൾ
എനിക്കൂഹിക്കാം
നിന്റെ മേനിയിൽ നിന്നും
ഉഷ്ണം ഊറ്റിയെറിയുന്ന
നീർക്കണങ്ങൾ പോലും
എനിക്ക് ദാഹശമനിയായിരുന്നെന്ന് ഞാൻ അറിയുന്നു
ഇവിടെ ഈ ഭാജനം ഞാൻ തുറക്കട്ടേ
അടയാളങ്ങൾ വെച്ച്
ആർഭാടങ്ങളൊരുക്കി
നിന്നെ ഞാൻ ക്ഷണിച്ചത്
വെറും സ്വപനങ്ങൾ നിറച്ച് വെച്ച
ചിതൽകൂരയിലേക്കായിരുന്നെന്ന് നീ തിരിച്ചറിയുക.

***

33 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ഇത് കവിതയല്ല...

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

അടയാളങ്ങൾ വെച്ച്
ആർഭാടങ്ങളൊരുക്കി
നിന്നെ ഞാൻ ക്ഷണിച്ചത്
വെറും സ്വപനങ്ങൾ നിറച്ച് വെച്ച
ചിതൽകൂരയിലേക്കായിരുന്നെന്ന് നീ തിരിച്ചറിയുക

പ്രിയ നരീ.. നല്ല വരികള്‍.. തുടരുക.. ആശംസകള്‍..

...ഉശ്ണം ഊറ്റിയെറിയു...

"ഉഷ്ണം" എന്നല്ലേ..

ടൈറ്റില്‍ മാറ്റരുതോ?
:)

ശ്രീഇടമൺ പറഞ്ഞു...

അടയാളങ്ങൾ വെച്ച്
ആർഭാടങ്ങളൊരുക്കി
നിന്നെ ഞാൻ ക്ഷണിച്ചത്
വെറും സ്വപനങ്ങൾ നിറച്ച് വെച്ച
ചിതൽകൂരയിലേക്കായിരുന്നെന്ന് നീ തിരിച്ചറിയുക.

വരികള്‍ നന്നായിട്ടുണ്ട്
എനിക്ക് മനസ്സിലാകുന്നു...
ഇത് കവിതയല്ല ജീവിതമാണെന്ന്...
ആശംസകള്‍...*

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കൊള്ളാല്ലോ

Jayesh San പറഞ്ഞു...

:)

ലതി പറഞ്ഞു...

ഇതും കവിതയാണല്ലോ!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

ഇത് കവിതയേ അല്ല... കാരണം വൃത്തമില്ലല്ലോ ! വരികളെല്ലാം മനോഹരം.

കാപ്പിലാന്‍ പറഞ്ഞു...

ഇത് കവിതയല്ല ,ഗവിതയാണ് .നന്നായിരിക്കുന്നു ..

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

നന്നായിട്ടുണ്ട് നരിക്കുന്നാ.

കവിതക്ക് അനുയോജ്യമായ തലക്കെട്ടിടൂ.

ശ്രീ പറഞ്ഞു...

കൊള്ളാം മാഷേ

അരുണ്‍ കായംകുളം പറഞ്ഞു...

അതേ അതേ, ഇത് കവിതയല്ല ഒരു ലേഖനമാ
പിന്നെ ഒരു കാര്യം,
ലേഖനം കൊള്ളാം

the man to walk with പറഞ്ഞു...

ishtaayi..

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നല്ല കവിത തന്നെ, ഇഷ്ടമായി. തലക്കെട്ട്‌ ഇനി ഞങ്ങള്‍ എഴുതണോ?
ഇത് കവിതയില്‍ നിന്നും ഉയര്‍ന്ന തലങ്ങള്‍ തേടുന്നു എന്നത് സത്യം!

രസികന്‍ പറഞ്ഞു...

വെറും സ്വപനങ്ങള്‍ നിറച്ച് വെച്ച
ചിതല്‍കൂരയിലകപ്പെടുന്ന എത്രയെത്ര ജന്മങ്ങള്‍ !!!! എല്ലാമനുഭവിക്കാന്‍ വിധിക്കപ്പെട്ടവരെയും മൂകസാക്ഷികളെയും നമുക്കിവിടേ കാണാന്‍ കഴിയും .

നരീ വരികള്‍ നന്നായിരുന്നു ആശംസകള്‍

hAnLLaLaTh പറഞ്ഞു...

സ്വപ്നങ്ങളുടെ ചിതല്‍ക്കൂര....!

നരിക്കുന്നൻ പറഞ്ഞു...

സ്വപ്നങ്ങളുടെ ചിതൽക്കൂര തെന്നെയാവട്ടേ തലക്കെട്ട്. ഇതൊരു കവിതയിൽ പെടുത്താമോ എന്ന് സംശയമായിരുന്നു. ചുമ്മാ മനസ്സ് പറഞ്ഞത് എഴുതി. അത് കെടക്കട്ടേ ബ്ലോഗിലെന്ന് ചിന്തിച്ചപ്പോൾ പേരിട്ടില്ല. അത് മനപ്പൂർവ്വമായിരുന്നു. ഇപ്പോൾ ഇഷ്ടകവി ഹൻല്ലലത്ത് ഒരു പേരുപോലെ കമന്റിട്ടിരിക്കുന്നു. സ്വീകരിക്കാതിരിക്കാൻ കഴിയുന്നില്ല. നന്ദി ഹൻല്ലലത്ത്..

എല്ലാ സുഹൃത്തുക്കൾക്കും നന്ദി.

ജിതിന്‍രാജ് ടി കെ പറഞ്ഞു...

priya narikkunnan njan oru blog thudangi enik visitors venam ente blog link itha
wwww.onmalayalam.blogspot.com

smitha adharsh പറഞ്ഞു...

:)

ജിതിന്‍രാജ് ടി കെ പറഞ്ഞു...

എന്റെ മെയില്‍ ഐ ഡി jithinrajtk@gmail.com സഹായങ്ങള്‍ ഇതിലേക്ക് മെയില്‍ അയക്കുമോ..

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

എല്ലാം മോഹന വാഗ്ദാനങ്ങൾ അല്ലേ.. :(
തിരിച്ചറിയുന്നു

Typist | എഴുത്തുകാരി പറഞ്ഞു...

സ്വപ്നങ്ങളെങ്കിലും നിറച്ചും ഉണ്ടല്ലോ അല്ലേ? അതും ഇല്ലായിരുന്നെങ്കിലൊ?

ആചാര്യന്‍... പറഞ്ഞു...

നരിക്കുന്നാ......ഇത് ഇഷ്ടമായി.......എത്ര നാളായി നമ്മള്‍ ബ്ലോഗില്‍ ഒന്ന് കണ്ടിട്ട്...

നരിക്കുന്നൻ പറഞ്ഞു...

പകൽ: ആദ്യ കമന്റിനും തിരുത്തലിലും നന്ദി. ഉഷ്ണം മാറ്റി

ശ്രീ ഇടമൺ
പ്രിയ ഉണ്ണിക്രിഷ്ണൻ
ജയെഷ് സാൻ:

ഏവർക്കും നന്ദി.

നരിക്കുന്നൻ പറഞ്ഞു...

പകൽ: ആദ്യ കമന്റിനും തിരുത്തലിലും നന്ദി. ഉഷ്ണം മാറ്റി

ശ്രീ ഇടമൺ
പ്രിയ ഉണ്ണിക്രിഷ്ണൻ
ജയെഷ് സാൻ:

ഏവർക്കും നന്ദി.

നരിക്കുന്നൻ പറഞ്ഞു...

പകൽ: ആദ്യ കമന്റിനും തിരുത്തലിലും നന്ദി. ഉഷ്ണം മാറ്റി

ശ്രീ ഇടമൺ
പ്രിയ ഉണ്ണിക്രിഷ്ണൻ
ജയെഷ് സാൻ:

ഏവർക്കും നന്ദി.

നരിക്കുന്നൻ പറഞ്ഞു...

ലതി:
ഇതും കവിതയാണല്ലേ...നന്ദി.

കുകഒകുകെ: വൃത്തമില്ലാതെ വൃത്തിയാകാതെ കിടന്ന ഈ വരികൾ ഇഷ്ടപ്പെട്ടെന്നോ..? നന്ദി.

കാപ്പിലാൻ: ഈ ഗവിത നന്നായെന്ന് പറഞ്ഞാൽ എനിക്കതിൽ കൂടുതലെന്ത് വേണം. നന്ദി.

നരിക്കുന്നൻ പറഞ്ഞു...

വെട്ടിക്കാട്ട്: തലക്കെട്ട് ഇടണമെന്ന് കരുതിയില്ലായിരുന്നു. ഇട്ടു. പക്ഷേ നന്നായോ എനിക്ക് സംശയം. കവി പുലികൾക്കിടയിൽ ഈ വരികൾ എന്ത് പറയും എന്ന് നിശ്ചയമില്ലായിരുന്നു. അതാ അങ്ങനെ ഒരു തലക്കെട്ടിട്ടത്. നന്ദി.

ശ്രീ:
നന്ദി

അരുൺ:
ഈ ലേഖനം മാഷിനിഷ്ടമായെങ്കിൽ പിന്നെ എനിക്കെന്താലോചിക്കാൻ. നന്ദി.

നരിക്കുന്നൻ പറഞ്ഞു...

ദ് മാൻ റ്റു വാക്ക് വിത്ത്: നന്ദി.

വാഴക്കോടൻ: നല്ല വാക്കുകൾക്ക് നന്ദി.

രസികൻ: ഇവിടെയൊക്കെ ഉണ്ടോ? ഇഷ്ടമായെന്നറിഞ്ഞതിൽ നന്ദി.

ഹൻല്ലലത്ത്: നന്ദി സുഹൃത്തേ.. ഈ പേര് ഞാൻ കടമെടുത്ത് തലക്കെട്ടായി ചേർക്കുന്നു. നന്ദി.

നരിക്കുന്നൻ പറഞ്ഞു...

ജിതിൻ രാജ്: നന്ദി.

സ്മിത: നന്ദി :)

ജിതിൻ: തീർച്ചയായും. നന്ദി.

ബഷീർക്ക: നന്ദി. ഈ തിരിച്ചറിവിന്.

എഴുത്ത്കാരി: നന്ദി.

ആചാര്യൻ: സുഹൃത്തേ.. എവിടെയായിരുന്നു. പൊടിയും മാറാലയും പിടിച്ച് കിടന്ന് നിന്റെ ബ്ലോഗ്ഗ് ഞാനിന്ന് കണ്ടു. എന്നും എത്തിനോക്കി മുറ്റമടിച്ച് പോന്നിരുന്ന ഞാനും ആ വഴിമറന്നതെന്തെന്ന് എനിക്കറിയില്ല. എങ്കിലും ഈ ഓർമ്മപ്പെടുത്തലിന് നന്ദി. ആ തിരിച്ച് വരവിന്റെ പോസ്റ്റ് എനിക്കേറെ ഇഷ്ടമായി കെട്ടോ...

ഹരീഷ് തൊടുപുഴ പറഞ്ഞു...

നരി മാഷേ; ഇത്തിരി താമസിച്ചുപോയി..ക്ഷമിക്കൂ

എനിക്കിഷ്ടമയി ഈ കവിത..

എനിക്കൂഹിക്കാം
നിന്റെ മേനിയിൽ നിന്നും
ഉഷ്ണം ഊറ്റിയെറിയുന്ന
നീർക്കണങ്ങൾ പോലും
എനിക്ക് ദാഹശമനിയായിരുന്നെന്ന് ഞാൻ അറിയുന്നു

ഈ വരികള്‍ പ്രത്യേകിച്ച്..
ആശംസകള്‍..

വെള്ളത്തൂവൽ പറഞ്ഞു...

വെറും സ്വപനങ്ങൾ നിറച്ച് വെച്ച
ചിതൽകൂരയിലേക്കായിരുന്നെന്ന് നീ തിരിച്ചറിയുക.

"വാൽമീകം, ചിതൽ പുറ്റ്, നരിക്കുന്നന്റെ ഭഷയിൽ ചിതൽ കൂര..., ആശാനെ വാൽമീകിയെ അറിയുമോ, രാമയണത്തിന്റെ സൃഷ്ടാവ്, ആ മഹാകവി വാൽമീകത്തിൽ നിന്നും ഭവിച്ചു എന്ന് വിശ്വാസം.... ഊരാനും, അതെ ജനുസ്സ് ആണോ, സംഗതി കൊള്ളാം ഇഷ്ടപ്പെട്ടു... ആശംസകൾ

shajkumar പറഞ്ഞു...

നന്നായിരിക്കുന്നു.

JITHIN RAJ T K പറഞ്ഞു...

ഞാ‍ന്‍ കണ്ടുപിടിച്ചു എന്റെ സൈറ്റ് ഒന്നു നോക്കു അതില്‍ ഗൂഗില്‍ ആഡ്സെന്‍സ് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമാണ്