'ച്ചും പോണം ഗൾഫ്ക്ക്'
'ച്ചും പോണം ഗൾഫ്ക്ക്'
രാവിലെ ചായകുടിക്കാൻ അടുക്കളയിൽ കേറി പലയിലിരുന്നപ്പോഴേ തുടങ്ങിയതാണ് ഈ പാത്രക്കിലുക്കം.
'എന്താ ബലാലേ... ഒന്ന് ഒച്ചണ്ടാക്കാതിരിക്ക്.. ഓന്റെ ഒരു ഗൾഫ്'
'ന്റെ പേര് ബിലാല്ന്നാ..ച്ചും പോണം ഗൾഫ്ക്ക്'
കയ്യിലിരുന്ന ചായ ഗ്ലാസ് നിലത്തേക്കെറിഞ്ഞ് പ്രതിഷേദം ശക്തമാക്കി അമർത്തിച്ചവിട്ടി ബിലാൽ പുറത്തേക്കിറങ്ങി.
'ന്റെ റബ്ബേ.. ഈ ചെർക്കന് നല്ല ബുദ്ദി കൊട്ക്കണേ' ഉമ്മാന്റെ പ്രാർത്ഥന ബിലാലിന് ഉൾകൊള്ളാൻ കഴിയുന്ന മൂഡിലായിരുന്നില്ല.
'കാക്കാരൊക്കെ (ജ്യേഷ്ടന്മാർ) പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഗൾഫ്കാരായി. അവരെയെല്ലാം ഉപ്പ തന്നെയല്ലെ ഗൾഫിൽക്ക് കൊണ്ടോയത്? പ്രീഡിഗ്രി കഴിഞ്ഞിട്ടും ന്നെന്താ ഉപ്പാക്ക് ശ്രദ്ദല്ലാത്തത്? എല്ലാ ചെങ്ങായിമാരും ഗൾഫിൽ പോയി നല്ലോണം സമ്പാദിച്ചു. ഓലെക്കെ നാട്ടിൽ വരുമ്പോൾ കയ്യിലെ കാശെന്താ ചെയ്യെണ്ടതെന്നറിയാതെ നട്ടം തിരിയുന്നു. ഞാനിവിടെ പ്പഴും...'
ബിലാൽ നടക്കുന്നതിനിടയിൽ പിറുപിറുത്തുകൊണ്ടിരുന്നു. ഇന്നലെയാണ് മജീദ് ഗൾഫിന്ന് ലീവിന് വന്നത്. എന്തൊരു പത്രാസാ ഓന്. പണ്ടത്തെ മജീദേ അല്ല. ഒരു നാലണക്ക് വകയില്ലാത്ത എന്നോട് അവന് പുച്ചം തോന്നിയിരിക്കും. വാപ്പയും രണ്ട് ജ്യേഷ്ടന്മാരും ഗൾഫിലുണ്ടായിട്ടെന്താ? കാൽകാശിന് വകയില്ലങ്കിൽ ഒരു വിലയൂണ്ടാകൂല. ഒരു സിനിമക്ക് പോകണങ്കിൽ ആരുടേയും കയ്യീന്ന് കടം മേടിക്കണം.
മജീദ് കണ്ടപ്പോൾ ചോദിച്ചു. 'എന്താ ബിലാൽ.. നിന്റെ വിസയുടെ കാര്യം ഉപ്പയും ജ്യേഷ്ടന്മാരും ഒന്നും ശ്രദ്ദിക്കുന്നില്ലേ?'
ശുദ്ധമലയാളം കേട്ടപ്പോൾ ഒന്ന് ചൂളിപ്പോയി. ഇവനിതൊക്കെ എവിടന്ന് പഠിച്ചു. പണ്ട് മദ്രസയിൽ വയളിന്റെന്ന് കുലാവി വിറ്റ് നടന്നീന്റ ചെർക്കനാ. ഇങ്ങനേം മാറോ മൻഷര്? സ്കൂളിൽ ത്രേസ്യാമ ടീച്ചർ ഇങ്ങനെ മലയാളം പറയണത് കേട്ടിട്ടുണ്ട്.
തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സ് നിറയെ ഗൾഫായിരുന്നു. എത്ര പ്രാവശ്യം ഉപ്പാനോടും കാക്കാമാരോടും പറഞ്ഞിരിക്കുന്നു. ഇനി വയ്യ. ഈ നാട്ടിൽ തേരാ പാര നടന്ന് മടുത്തു. ആദ്യമൊക്കെ കാണുമ്പോൾ ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തിരുന്നവർ ഒന്ന് തിരിഞ്ഞ് നോക്കുകപോലും ചെയ്യുന്നില്ല. കടം മേടിക്കും എന്ന് കരുതിയാവും. ഞാൻ കാശൊന്നും ചോതിച്ചില്ലല്ലോ.. ഒരു വിസയല്ലേ ചോദിച്ചുള്ളൂ. ഞാൻ ചോദിക്കുമ്പം മാത്രം അവിടെ വിസയില്ല. എത്ര ആളുകൾ ഇവടന്ന് ഗൾഫ്ക്ക് പോകുന്നു. ഇവർക്കൊക്കെ എവിടന്ന് കിട്ടി ഈ വിസ? പ്രീഡിഗ്രിക്ക് പഠിക്കുമ്പം പാസ്പോർട്ട് എടുക്കാൻ പറഞ്ഞതാ ഉപ്പ. അന്ന് തന്നെ അപേക്ഷ കൊടുത്ത് നാല് മാസത്തിനകം പാസ്പോർട്ട് കയ്യിൽ കിട്ടി. ഇന്ന് വരെ വിസയായില്ല. പിന്നെന്തിനാ പാസ്പോർട്ടെടുക്കാൻ പറഞ്ഞത്. അന്ന് പൂതിവെക്കാൻ തുടങ്ങിയതാ.
ഗൾഫില്‍ വല്യ സ്വർണ്ണഖനികളുണ്ടത്രെ..അവിടെ തന്നെ പണിക്ക് കേറണം. എന്നും കുറച്ച് സ്വർണ്ണം പോക്കറ്റിലിട്ട് കൊണ്ടോരണം. പിന്നെ മജീദിനെ പോലെ സുന്ദരമായി മലയാളം പറയണം. ഒരു വലിയ വീട്.എന്നും നാട്ടിൽ തലയുയർത്തി നിൽക്കുന്ന കോൺക്രീറ്റ് സൗധത്തിന്റെ മുറ്റത്ത് ലക്ഷങ്ങളുടെ കാറുകൾ നിരന്ന് കിടക്കണം. ഇന്ന് മുഖം തിരിച്ച് നടന്നവർ തന്റെ വീട്ടിൽ നിത്യ സന്ദർശ്ശകരാകണം. അവരുടെ മുന്നിലേക്ക് നൂറിന്റെ കെട്ടുകൾ വലിച്ചെറിയണം. പണം...പണം...പണം....
വീട്ടിലെത്തിയ ഉടനെ ബിലാൽ ഉപ്പാക്കും ജ്യേഷ്ടന്മാർക്കും ഒരു കത്തെഴുതി. 'എത്രയും പെട്ടന്ന് എനിക്ക് വിസ സംഘടിപ്പിക്കുക.. അല്ലങ്കിൽ...................!
കത്ത് ഒരു സസ്പെൻസിട്ട് നിർത്തി. കത്ത് ഒട്ടിച്ച് കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഉപ്പാക്കും കാക്കാമാർക്കും വിഷമമാകുമോ? ഞാൻ എന്തെങ്കിലും കടുംകൈ കാണിക്കുമെന്ന് കരുതി പേടിക്കുമോ? വേണ്ട... കവർ പൊളിച്ചു... കത്ത് ഒരാവർത്തികൂടി വായിച്ച് കീറിക്കളഞ്ഞു. ഉമ്മാന്റെ അടുത്ത് ചെന്നപ്പോൾ ഉമ്മ നിസ്കരിക്കാൻ നിന്നിരിക്കുന്നു. ബിലാൽ കാത്തിരുന്നു.
നിസ്കാരം കഴിഞ്ഞ് ഉമ്മ മുഖത്തേക്ക് നോക്കി. ' ന്താ ഈ ഇഷാ മഗ് രിബിന്റെ എടക്ക്..ജ്ജ് നിസ്കരിച്ചോ? പോയി ഇരുന്നൊരു യാസീനോതിക്കാ..'
'ഞാൻ നിസ്കരിച്ചോളാ...മ്മാ... ഞാൻ കത്ത് കീറി.. ഇങ്ങള് പറഞ്ഞാ മതി ഉപ്പാനോട്..ച്ച് ഒരു വിസ.. ഇപ്പ കേൾക്കും..' ബിലാലിന്റെ ദയനീയമായ സ്വരം ഉമ്മാക്ക് കൊണ്ടോ എന്തോ.
'ന്റെ ബിലാലേ.. ഇപ്പീട്ടും നോക്കായ്ട്ടൊന്നും അല്ല. നല്ലൊരു പേപ്പർ കിട്ടിയാ ഓല് വാങ്ങി അയക്കും.. അത് വരെ ന്റെ കുട്ടി ഈ പെരീത്തെ കാര്യങ്ങളൊക്കെ നോക്കി നടക്ക്. ഓൽക്ക് അറിയാത്തതൊന്നും അല്ല്ല്ലോ.. അന്നെപ്പോലല്ലേ തെക്കേലെ റഷീദ്? ആ ചെർക്കൻ എന്തല്ലാം പണിയാ എട്ക്കാ..ജ്ജ് എന്ന് പോയതാ ആ പാടത്ത്ക്ക്? മിനിഞ്ഞാന്ന് അബു പറയണ കേട്ടു.. അടക്ക ഒക്കെ ചാടിക്കെടക്കുണൂന്ന്.അന്നോട് എത്രവട്ടം പറഞ്ഞക്കുണു ആ മയമീനെ കൊണ്ട് ആ അടക്ക പറിപ്പിക്കണം ന്ന്? ജ്ജത് കേട്ടോ?'
'ഉം.. തൊടങ്ങി. ച്ച് കേക്കണ്ട...അടക്കീം തേങ്ങീ നോക്കി നടന്നാ മതീലോ... ഗൾഫീ പോയാൽ അടക്ക പെർക്കണ പണിയൊന്നുംണ്ടാകൂല. കമ്പ്യൂട്ടർ പഠിച്ചതും കോളേജ്പ്പോയതും കണ്ട മകാളി പിടിച്ച അടക്കിം മണ്ടരിയുള്ള തേങ്ങിം പെർക്കി നടക്കാനാ...? ഞ്ഞെ കിട്ടൂല അയ്ന്'
എല്ലാ സൗകര്യങ്ങളുണ്ടായിട്ടും, വീട്ടിൽ മാരുതിക്കാറുണ്ടായിട്ടും, ടൗണിൽ നല്ലൊരു തുണിക്കടയുണ്ടായിട്ടും, കന്ന് കാലികളെ കുളിപ്പിക്കാൻ കൊണ്ടോകുന്ന, ചാണകം മണക്കുന്ന, പാടത്ത് കൃഷിയിറക്കി ചേറും ചളിയുമായി അങ്ങാടിയിൽ പച്ചക്കറി വിൽക്കാൻ വരുന്ന റഷീദിനോട് ബിലാലിന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.
പക്ഷേ... കൂടുതൽ കാലം ആ കാത്തിരിപ്പ് വേണ്ടി വന്നില്ല. 'അടുത്ത ആഴ്ച എന്റെ കൂടെ പണിയെടുക്കുന്ന മഞ്ചേരിക്കാരൻ അലവിയുടെ കയ്യിൽ ഒരു വിസ അയച്ചിരിക്കുന്നു' എന്ന ഉപ്പാന്റെ ശ്ബ്ദം ഫോണിലൂടെ കേട്ടപ്പോൾ ബിലാലിന്റെ മനസ്സിൽ ഒരു ആഘോഷം നടക്കുകയായിരുന്നു. തെന്റെ പൊട്ടത്തരങ്ങൾ എഴുതി നിറച്ച ബ്ലോഗിൽ കമന്റ് വന്ന് നിറഞ്ഞത് കണ്ട് പൊട്ടിച്ചിരിക്കുന്ന ബ്ലോഗ്ഗറെ പോലെ ബിലാൽ തുള്ളിച്ചാടി.
..........കികികികികികികി...........
'ബിലാൽക്കാ എന്താ മൊബെയിലടിക്കണത് കേൾക്ക്ണില്ലേ... സ്വപ്നം കാണാ?'
സഹമുറിയൻ കൃഷ്ണൻ കുട്ടിയുടെ വാക്കുകൾ ബിലാലിക്കാന്റെ ഓർമ്മകളെ പെട്ടന്ന് കടിഞ്ഞാണിട്ടു. ഹെന്ത് ഞാൻ ഇതെവിടെയായിരുന്നു.
വേനലും, വർഷവും, വർഷങ്ങളും കഴിഞ്ഞിരിക്കുന്നു. കാറ്റും കോളും അടങ്ങിയിരിക്കുന്നു. മനസ്സിലടിക്കുന്ന തിരമാലകൾക്ക് തീരെ ശക്തിപോര. കണ്ണുകളിൽ തീക്ഷ്ണത നഷ്ടപ്പെട്ടിരിക്കുന്നു. ഋതുഭേതങ്ങളിൽ താൻ താനല്ലാതായിരിക്കുന്നു. നീണ്ട 20 വർഷം കഴിഞ്ഞ് പോയതറിഞ്ഞില്ല. തലയിൽ ജെല്ലിട്ട മിനുക്കിയിരുന്ന മുടി കഷണ്ടിക്ക് വഴിമാറിയിരിക്കുന്നു. വെളുത്ത നാരുകളിൽ ചായം പൂശാൻ മടിയായിരിക്കുന്നു. മേശമേൽ പലതരം മരുന്നുകൾ കുമിഞ്ഞ് കൂടിയിരിക്കുന്നു. ബിലാൽക്കയുടെ മനസ്സിൽ ഇപ്പോൾ ആശകളൊന്നും ഇല്ല. ആ കണ്ണൂകളിൽ ഇനി ഭാവിയുടെ പ്രതീക്ഷകളില്ല. എല്ലാം ശാന്തം. നാട്ടിൽ കോൺക്രീറ്റ് കാടിന് സ്ഥലം കിട്ടാത്തത് കൊണ്ടായിരുന്നില്ല...വാഹനങ്ങൾക്ക് വില കൂടിയത് കൊണ്ടായിരുന്നില്ല...തന്റെ കീശയിൽ വീണ സ്വർണ്ണക്കട്ടികൾക്ക് വിലയില്ലായിരുന്നു. 20 വർഷം മുമ്പ് താൻ എന്തായിരുന്നോ ആ നിലയിൽ നിന്നു എന്തെങ്കിലും ഒരു മാറ്റം ശരീരത്തിനല്ലാതെ നേടിയെടുക്കാൻ തനിക്ക് കഴിയാതെ പോയതെന്ത്? അയാളുടെ ചിന്തകൾ പോലും മരിച്ച് തുടങ്ങിയിരിക്കുന്നു. സ്വപ്നം കണ്ട സമ്പത്തിന് പകരം തലക്ക് മീതെ കുന്ന് കൂടിയ കടങ്ങളും പേരറിയുന്നതും അറിയാത്തതുമായ രോഗങ്ങളും മാത്രമായി ഇന്ന് ബിലാൽക്ക അവശേഷിക്കുന്നു.
'എന്താങ്ങള് ഫോണെട്ക്കാത്തത്? നാട്ടീന്നാണെന്നാ തോന്നണത്..'
കൃീഷ്ണൻ കുട്ടി നീട്ടിയ മൊബെയിൽ വാങ്ങുമ്പോൾ ബിലാലിക്കാന്റെ മനസ്സ് ശൂന്യമായിരുന്നു.
മറുതലക്കൽ 18 വയസ്സുകാരൻ അനീസ് മോൻ.
'ഹലോ.. ഉപ്പാ എന്താ വർത്താനം'
'അങ്ങനെ പോണു മോനേ.. അവടെ സുഖല്ലേ? അന്റെ പരീക്ഷ കയ്ഞ്ഞോ?'
'ഇവിടെ എല്ലാർക്കും സുഖാ... പിന്നെ പരീക്ഷ കയ്ഞ്ഞു.. ച്ച് വല്യ പ്രതീക്ഷ ഒന്നൂല്ല... നിങ്ങളവിടെ നല്ല വിസണ്ടങ്കിൽ നോക്കി'
ബിലാലിക്കാന്റെ കാതുകളിൽ ഒരു തിരമാലയുടെ ശബ്ദം ശക്തിയായി അടിച്ചു. അയാളുടെ വാക്കുകൾ മുറിഞ്ഞു. 20 വർഷം മുമ്പ് തന്റെ ഉപ്പ തനിക്ക് നൽകിയ വിസയുടെ അവകാശം ചോദിക്കുന്നു എന്റെ മകൻ. അതെ അതായിരിക്കണം നിയമം. അവനും മടുത്ത് തുടങ്ങിയിരിക്കണം.
മൊബയിൽ ഡയറക്ടറിയിൽ നിന്ന് വിസക്കച്ചവടക്കാരൻ ഹംസയുടെ നമ്പർ തപ്പിയെടുക്കുമ്പോൾ ബിലാലിക്കാന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.
48 അഭിപ്രായങ്ങൾ:
20 വർഷം മുമ്പ് തന്റെ ഉപ്പ തനിക്ക് നൽകിയ വിസയുടെ അവകാശം ചോദിക്കുന്നു എന്റെ മകൻ. അതെ അതായിരിക്കണം നിയമം. അവനും മടുത്ത് തുടങ്ങിയിരിക്കണം.
നന്നായിരിക്കുന്നു. പ്രവാസം സമ്മാനിക്കുന്ന മരവിപ്പും മന:സംഘര്‍ഷത്തിന്റെ തീഷണതകളും ഭീകരം.നാം അനുഭവിച്ച് തീര്‍ക്കുന്ന മനോവ്യഥകളും നൊമ്പരങ്ങളും അടുത്തതലമുറക്ക് കൂടി പകുത്ത് നല്‍കാതെ നോക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.പക്ഷേ എന്ത് ചെയ്യാന്‍, വിസയും പ്രതീക്ഷിച്ച് നാട്ടില്‍ അക്ഷമരാകുന്നവര്‍ക്ക് അറിയില്ലല്ലോ പ്രവാസം ഒരു നരകമാണെന്നു.
നരിക്കുന്നാ, നന്നായിട്ടുണ്ട്, എല്ലാ പ്രവാസികള്‍ക്കും നന്മ നേരുന്നു
Avasaanathe rantu paragraphiluntu ellaaam...sathyathil ivite vare vannathu onnu 'bheeshanippetuthaana', postitathathinu...onnum venti vannilla. Enikkariyaam oru paatu Bilalumaare, ente suhruthukkalle....
നേരമ്പോക്കായാണ് വായിച്ചു തുടങ്ങിയത്. വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിനൊരു നീറ്റല്‍. ഇത് അനേകായിരം പ്രവാസികളുടെ കഥ.
നന്നായിരിക്കുന്നു, നരിക്കുന്നാ.
നരിക്കുന്നന്‍, തീര്‍ച്ചയായിട്ടും ഓരോ പ്രവാസ മോഹിയും വായിച്ചിരിക്കേണ്ട ഉത്തമ പോസ്റ്റ് . ഈ സബ്ജക്ട് അതിന്റെ ഗൌരവം വിടാതെ തന്നെ അവതരിപ്പിച്ചു. ഇനിയും നരിക്കുന്നന്റെ തൂലികയ്ക്ക് ഒരുപാടൊരു ചലിക്കാന്‍ കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
ആശംസകള്‍
സസ്നേഹം രസികന്‍
തെന്റെ പൊട്ടത്തരങ്ങൾ എഴുതി നിറച്ച ബ്ലോഗിൽ കമന്റ് വന്ന് നിറഞ്ഞത് കണ്ട് പൊട്ടിച്ചിരിക്കുന്ന ബ്ലോഗ്ഗറെ പോലെ ബിലാൽ തുള്ളിച്ചാടി.
ഞാന്‍ ശക്തിയായി പ്രതിഷേധിക്കുന്നു..പൊട്ടത്തരങ്ങള്‍ നിറഞ്ഞ ബ്ലോഗ്ഗില്‍ കമന്റ് വരുമ്പോള്‍ കി കി കി ന്നല്ല ചിരിക്കണേ..ബുഹാാ ഹാാ...ന്നാ..
തമാശയോടെ വായിച്ചെങ്കിലും തനിയാവര്‍ത്തനം കണ്ട് മനസ്സു വിങ്ങി
നരിക്കുന്നന്‍,
നന്നായി എഴുതിയിരിക്കുന്നു.
ഗള്‍ഫ് സ്വര്‍ണ്ണ ഘനികളുടെ നാടാണെന്ന ധാരണ ഇപ്പോഴും ഇല്ലാതില്ല.എങ്കിലും പുതുതലമുറ അല്പം തിരിച്ചറിവു കാണിക്കുന്നുണ്ടെന്നു തോന്നുന്നു.
ജോറായിക്ക്ണ്.
ബിലാല്നും മജീദ്നും ഒറിജിനാല്റ്റിണ്ട്.
ഔസാന്ത്ത്ക്കെത്ത്യേപ്പം ഒന്ന് മന്സ്ക്ക് തട്ടീ.
അസ്സലായ്ക്ക്ണ് ആ നിര്‍ത്തല്‍ !
അനീസ്നോടും ഒന്ന് ബായിച്ചാമ്പറഞ്ഞോളീ ഈ കഥ.
വേദനിപ്പിച്ചുകളഞ്ഞല്ലോ നരിക്കുന്നാ...
ആശംസകൾ...
നരിക്കുന്ന ,ഒരു പ്രവാസിയുടെ ജീവിതം അതുപോലെ തന്നെ പറഞ്ഞിരിക്കുന്നു .നല്ല എഴുത്ത്.ഒരു വിസക്ക് വേണ്ടി ഇതുപോലെ ഞാനും കുറെ നടന്നതാണ് .ഒടുവില്‍ ഒരു വിസിടിന്ഗ് വിസയില്‍ നാട് കടന്നു .ഇപ്പോള്‍ 17 കൊല്ലം കഴിഞ്ഞു .കുറെയൊക്കെ നേടി .തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷമുണ്ട് .എനിക്കത് മതി .
എഴുത്ത് തുടരുക ആശംസകള്‍ .
നന്നായിട്ടുണ്ട്
നന്നായി...നരിക്കുന്നന്‍.
ഭാഷയുടെ വടക്കന്‍ സ്റ്റയിലുകള്‍ എനിക്ക് ഇഷ്ടമായി.
ഇപ്പോള്‍ പ്രവാസികള്‍ പ്രാര്‍ത്ഥിക്കുന്നത്, “എന്റെ ഇനിയുള്ള തലമുറകള്‍ക്ക് ഈ മുഷിഞ്ഞ ഗള്ഫ്ജീവിതം കൊടുക്കരുതേ” എന്നാണ്.
നരിക്കുന്നാ, നെഞ്ചകത്ത് ഒരു കുത്തിത്തറക്കല്‍. നന്നായി. ആശംസകള്‍.
Nice writing Narikkunnan. ഇഷ്ടപ്പെട്ടു. - "തെന്റെ പൊട്ടത്തരങ്ങൾ എഴുതി നിറച്ച ബ്ലോഗിൽ കമന്റ് വന്ന് നിറഞ്ഞത് കണ്ട് പൊട്ടിച്ചിരിക്കുന്ന ബ്ലോഗ്ഗറെ പോലെ ബിലാൽ തുള്ളിച്ചാടി." ഇതാണ് കഥയിലെ ഏക കല്ലുകടി.
മനസ്സിനെ സ്പ്ര്ശിക്കുന്ന വാക്കുകള്‍... തലമുറകള്‍ ഏറ്റുവാങ്ങിയ വേദനയും അനുഭവവും ആണ് ചുരുങ്ങിയ വാക്കുകളില്‍ താങ്കള്‍ വരച്ചിട്ടിരിക്കുന്നത്... ആശംസകള്‍
വളരെ നന്നായിരിക്കുന്നു, ഒരു നാടന്‍ ഭാഷാശൈലി ഏറെ ഇഷ്ടമായി. അവസാന ഭാഗം വായിച്ചപ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍
നരിക്കുന്നന്‍.. എന്താ പറയുക
മുന്‍പ് ഞാനുമെഴുതിയിട്ടുണ്ട് ഇതുപൊലൊന്ന്, പക്ഷെ ഇത്ര ടെച്ചിംഗായില്ല, കലക്കി
വല്ലാത്തൊരു ഒറിജിനാലിറ്റി ഫീലുന്നു.
നന്നായിരിക്കുന്നു നരിക്കുന്നന്‍.
നാടന്‍ ഭാഷാ ശൈലിയും കൊള്ളാം.
പിന്നൊരു കാര്യം, ബിലാലിന്റെ മകന് 21 വയസ്സ്, ഗള്‍ഫില്‍ വന്നിട്ട് 20 വര്‍ഷം. അപ്പോള്‍ ഉമ്മായോട് വിസവേണമെന്നു പറഞ്ഞ ബിലാലിന്റെ കെട്ട് കയിഞ്ഞിര്ന്നാ?
-സുല്‍
ഒരു പ്രവാസിയുടെ ജീവിതം അതുപോലെ തന്നെ പറഞ്ഞിരിക്കുന്നു .നല്ല എഴുത്ത്.
നല്ല കഥ കെട്ടോ
[എനിക്കു പക്ഷെ കണക്കങ്ങ് ഒത്തില്ല. 20 വർഷം മുൻപ് [പ്രീ ഡിഗ്രി കഴിഞ്ഞയുടൻ] ഗൾഫിൽ പോയ ആൾക്ക് 21 വയസ്സുള്ള മോനോ
നന്നായിരിക്കുന്നു
കുഞ്ഞിക്ക: ഇനിയെങ്കിലും നമ്മുടെ പുതു തലമുറ ഒരു പുനർവിജിന്തനത്തിന് തയ്യാറാകട്ടേ.. ആദ്യ കമന്റിന് നന്ദി. വീണ്ടും വരിക.
ആചാര്യൻ: നന്ദി. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും.
അരുൺ: നന്ദി. എന്നെ ശ്രദ്ദയുണ്ടെന്നറിഞ്ഞതിൽ. പോസ്റ്റുകൾക്ക് ക്ഷാമം ഇടക്ക് അനുഭവപ്പെട്ടിരുന്നു. ജോലിത്തിരക്കാണെന്നൊന്നും പറയുന്നില്ല. എന്തെങ്കിലും മനസ്സിൽ വരണ്ടേ... നന്ദി.. വീണ്ടും വരിക.
രാമചന്ദ്രന് വെട്ടിക്കാട്ട്: ഇതൊരു നേരമ്പോക്കായി തന്നെ എഴുതി തുടങ്ങിയതാ. എങ്ങനെയോ ഇങ്ങനെയായി. ഇപ്പോഴും ഒരു അപൂർണ്ണത ഫീൽ ചെയ്യാതില്ല. നന്ദി. ഇവിടെ വന്ന് അഭിപ്രായം അറിയിച്ചതിൽ. വീണ്ടും വരുമല്ലോ..
രസികൻ: ഒരോ പ്രവാസ മോഹിയും അലോചിക്കേണ്ടത്. ശരിയാ.. നമ്മുടെ പുതിയ തലമുറയെങ്കിലും മറിച്ച് ചിന്തിക്കട്ടേ.. നന്ദി. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
കാന്താരിക്കുട്ടി: ബിലാലിന് അപ്പോൾ ചിരിക്കാൻ അങ്ങനെയായിരിക്കും തോന്നിയിരിക്കുക. എങ്കിലും എനിക്ക് അത് ചിരിയായിരുന്നില്ല. മൊബൈലിന്റെ റിംഗ് ടോണായിരുന്നു. കികികികികികി........
പിന്നെ എവിടെ പുതിയ പോസ്റ്റൊന്നും കാണുന്നില്ല. നന്ദി. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
അനില്‍@ബ്ലോഗ് : പുതു തലമുറയിൽ ചിലരെങ്കിലും ഉണ്ടെന്നത് ശരിയാണ്. പക്ഷെ, ഭൂരിപക്ഷം ഉപ്പോഴും ഗൾഫ് തന്നെ സ്വപ്നം കാണുന്നു. ഇവിടെ ഇറങ്ങുന്ന വിസകളും, അതിന്റെ ഡിമാന്റും ഇത് തെളിയിക്കുന്നു. നന്ദി. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരുമല്ലോ അല്ലേ?
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!: ബിലാലിനും മജീദിനും പൂർണ്ണത വന്നോ എന്നെനിക്കറിയില്ല. അവസാനം അങ്ങനെ നിർത്തിയതിലായിരുന്നു എനിക്ക് സംശയം. അത് ക്ലിക്കായെന്ന് നിങ്ങൾ പറയുന്നു. ബ്ലും. എല്ലാ അനീസുമാരും ഇത് വായിക്കട്ടേ. നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
വികടശിരോമണി : നന്ദി. മാഷേ.. ഇതാണ് പ്രവാസിയുടെ വേദന എന്ന് എഴുതാൻ ശ്രമിച്ചതാ. നന്ദി. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
കാപ്പിലാൻ: താങ്കളുടെ ജീവിത വിജയത്തിൽ സന്തോഷമുണ്ട്. എല്ലാവരും ബിലാലിനെ പോലെയാണെന്ന് എനിക്കും അഭിപ്രായം ഇല്ല. വലിയൊരു വിഭാഗം ഒരു പക്ഷേ ഭൂരിഭാഗം അങ്ങനെത്തന്നെയാണെന്നാണ് തോന്നുന്നത്. ഗൾഫ് വിജയിപ്പിച്ച ഒരുപാട് ഉദാഹരണങ്ങൾ നമുക്കുണ്ട്. എങ്കിലും ബിലാൽ മാരെ മറക്കരുതല്ലോ.. നന്ദി.. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരുമല്ലോ അല്ലേ?
കുമാരൻ: നന്ദി. വീണ്ടും വരിക.
കനൽ: ഈ ശൈലി ഒന്ന് പരീക്ഷിച്ച് നോക്കിയതാ. പഠിച്ചതല്ലെ പാടൂ.. കനലിന്റെ പ്രാർത്ഥന ഫലിക്കട്ടേ.. നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
കാസിം തങ്ങൾ: പല പ്രവാസികൾക്കും തിരിഞ്ഞ് നോക്കുമ്പോൾ ഇത്തരം കത്തികൾ നെഞ്ചിൽ തറക്കുന്നത് പോലെ തോന്നും. ബിലാലിനെ പോലെ. ഇത് പറഞ്ഞ് ഫലിപ്പിക്കാൻ എനിക്ക് കഴിഞ്ഞോ എന്നറിയില്ല. നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
ശ്രീലാൽ: ഈ കല്ലുകടി എന്റെ കാഴ്ചയിലൂടെ എഴുതുന്നത് കൊണ്ടായിരിക്കും. ബിലാലിനെ ഞാനെന്ന ബ്ലോഗെറിന്റെ കണ്ണിലൂടെ കാണുന്നത് കൊണ്ടായിരിക്കും എനിക്കത് തോന്നിയത്. ക്ഷമി. നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
ജയകൃഷ്ണന് കാവാലം: തലമുറകൾ ഇനിയും ചരിത്രം ആവർത്തിക്കാതിരിക്കട്ടേ..നന്ദി. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
ശാരു: നന്ദി. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു...
സസ്നേഹം,
ജോയിസ്..!!
അവസാനഭാഗം വായിച്ചപ്പോഴാണ് പെയ്തുതീരാത്ത കാര്‍മേഘം പോലെ തോന്നിയത്...
നന്നായിരിക്കുന്നു
പ്രയാസി: നന്ദി മാഷേ.. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി മാഷേ.. . വീണ്ടും വരിക.
സുൽ: അത് ഒരു അബദ്ധമായിരുന്നു. പിന്നെ ശൈശവ വിവാഹം നമ്മുടെ നാട്ടിൽ പതിവല്ലെ? എങ്കിലും ഞാൻ അത് മാറ്റി. വയസ്സ് പതിനെട്ടാക്കി. ഈ അബദ്ധം ചൂണ്ടിക്കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട്. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. വീണ്ടും വരിക.
അജീഷ് മാത്യു കറുകയില്‍ : ഞാൻ എഴുതാൻ ശ്രമിക്കുന്നു. അത് എത്രത്തോളം ഫലിക്കുന്നു എന്നറിയില്ല. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. വീണ്ടും വരിക.
ലക്ഷ്മി: അതൊരു അബദ്ധമായിരുന്നു കെട്ടോ. അത് മാറ്റി. ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. വീണ്ടും വരിക.
കൂട്ടുകാരാ രസാവഹമായ പോസ്റ്റ്
നരിക്കുന്ന ..... പോസ്റ്റ് എനിക്കിഷ്ടപെട്ടു....!!!!
പ്രാവാസ ജീവിതം എല്ലാവര്ക്കും ഇതു പോലെ തന്നെ ആണോ ? നേട്ടങ്ങളും ലഭിച്ചവരില്ലേ?
എന്തോ എനിക്കറിഞ്ഞു കൂടാ
ഒരു പക്ഷെ....
ജീവിതം തുടങ്ങുന്ന എനിക്ക് ആ പതിനട്ടുകാരന്റെ മനസ്സു തന്നെ ആയിരിക്കാം .....
നരിക്കുന്നന്‍ ഈ അടുത്ത് ഒരു പുതിയ ട്രൌസര്‍ വാങ്ങിയിരുന്നല്ലോ... കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു, അതിന്റെ ഏറ്റവും മുകളില്‍ ചിന്തുകള്‍ എന്നെഴുതിയത് എനിക്കിഷ്ടായി..
പക്ഷെ വീണ്ടും എന്താ പഴഞ്ചന്‍ ട്രൌസര്‍ തന്നെ തിരഞ്ഞെടുത്തത് .....
അനൂപ് കോതനല്ലൂർ: ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. വീണ്ടും വരിക.
സാബിത്: നേട്ടങ്ങൾ ലഭിച്ചവർ ഇല്ലന്ന് പറയുന്നില്ല. ഇത് ബിലാലിന്റെ കഥയാണ്. ബിലാലിന് പ്രവാസം പ്രായാസം മാത്രമേ നൽകിയുള്ളൂ... എങ്കിലും നീ രക്ഷപ്പെടില്ലന്ന് ആര് പറഞ്ഞു. വാപ്പാക്ക് ഫോൺ ചെയ്തോ നീയും.
പിന്നെ പുതിയ ട്രൌസർ എന്തോ എനിക്കത്ര പിടിച്ചില്ല. ഇതൊന്ന് മിനുക്കി എടുക്കാനാ പരിപാടി.
നന്നായിരിക്കുന്നു...
ഫീല്‍ ചെയ്തു...
ഇതാണ് ജീവിതചക്രം എന്നുപറയുന്നത്. കറങ്ങി കറങ്ങി വീണ്ടും അതേ പോയിന്റില്‍ തിരിച്ചെത്തുന്നു...
ഇത്തിരി നൊന്തു.
നരിക്കുന്നന്‍, പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്. നാട്ടില്‍ എന്തുണ്ടായാലും ഗള്‍ഫ് എന്ന മോഹവുമായി നടക്കുന്ന പലരേയും കാത്തിരിക്കുന്ന ദുരന്തം അതോ അനിവാര്യതയോ.... നന്നായി പറഞിരിക്കുന്നൂ. ഭാവുകങള്..
(അറിയാതെ മുമ്പത്തെ പോസ്റ്റില്‍ ഈ കമന്റ് ഇട്ടുപോയി - ക്ഷമിക്കുക)
നന്നായിരിക്കുന്നു, നരിക്കുന്നാ
നന്നായിരിക്കുന്നു
എന്റെ റബ്ബേ, ഓൻ പൂവ്വാൻ റെഡിയായോ, ഇജ്ജ് നോക്ക്, ഞമ്മടെ റെഷീദ് ഗൾഫിൽ ചെന്ന് പെട്ടപാട്, പടച്ചോൻ പൊറുക്കുകേല.. ന്റെ ബദരീങ്ങളെ ഓനെ കാത്തോണെ....
കഥ കൊള്ളാം പക്ഷേ അത് ഗഫിലേയ്ക്കുള്ള യാത്രയുടെ പ്രചോദനം ആവാതിരിക്കട്ടെ!
വരുക സ്വാഗതം
നരിക്കുന്നാ,
നന്നായിരിക്കുന്നു എന്നു പറഞ്ഞാല്‍ പോരാ വളരെ നന്നായി.
കുറച്ച് നാള് ഞാനും ഗള്‍ഫിലുണ്ടായിരുന്നു.എനിക്ക് മനസ്സിലാവും.
വളരെ നന്നായി
നന്നായിരിക്കുന്നു , മനസ്സില്‍ തട്ടുന്ന കഥ , സര്‍വമാന പ്രവാസികളെപ്പറ്റിയും നാട്ടുകാരും വീട്ടുകാരും പൊലിപ്പിചെടുക്കുന്ന ചിത്രങ്ങളിലെ, യാഥാര്ത്ഥൃമെന്ത്, അതിലെ വേദനയെത്ര....
മുമ്പ് അളിയൻ എഴുതി; ‘-വിസ അയച്ചില്ലെങ്കിൽ തൂങ്ങി ചാവും‘.
എന്റെ മറുപടി; ‘-ഇവിടെ എത്തിയാൽ നീ അത് ചെയ്യാൻ നിറ്ബൻഡിതനായേക്കാം. അതിനാൽ ആത്മഹത്യ ചെയ്യുന്നെങ്കിൽ അവിടന്ന് തന്നെ ചെയ്യുക. എന്നാൽ കുടുംബത്തിൻ മയ്യത്ത് കാണാം....‘
നാട്ടിൽ നല്ല തൊഴിൽ ചെയ്ത് ജീവിച്ചിരുന്ന അവൻ പിന്നീട് ഗൾഫിലെത്തി. ഇന്നവൻ ഇടക്ക് പറയും “അളിയൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ എത്ര നന്നായേനെ...”
ഈ എഴുത്ത് കൊണ്ടൊന്നും നാട്ടുകാരുടെ ഗൾഫ് സ്വപ്നം കാണൽ നിൽക്കില്ല എന്റെ നരിക്കുന്നാ.
നല്ല എഴുത്തിൻ നന്ദി. നാട്ടിൽ നിന്നും ഒഎബി.
ഒരു ഗള്‍ഫ്കാരന്റെ പച്ചയായ ആവിഷ്കരണം ..
ഓരോ പ്രാവസിയുടെയും മനസ്സില്‍ ഒരു വിങ്ങല്‍ ഉണ്ടാക്കും
ഒരു പാടു നന്ദി ഒന്നു കൂടി ഓര്മ പുതുകിയതിനു
നരിക്ക്
പുലി വരുന്നേ പുലി
മുത്തശ്ശി പറഞ്ഞ കഥ
നരി വരുന്നേ നരി
കുന്ജു പറഞ്ഞത്
( കുന്ജു എന്റെ അനിയന് )
കുന്ജു :
ചേച്ചി ഓടിക്കോ
ഈശ്വരാ രക്ഷിക്കണേ
ഞാന്‍:
ഓടാന്‍ വരട്ടെ
ഈ നരി വരയന്‍ നരിയല്ല
കറുത്ത കന്നട വെച്ച
വെളുത്ത നരിയാണ്
നമ്മെപ്പോലെ
ബൂലോകമെന്ന പുതിയ
ലോകത്തിലെ കൂട്ടുകാരന്
കുറെ നാളായി എഴുതി വെച്ചിട്ട് , എവിടെ പോസ്ടുമെന്നറിയാതെ വട്ടം കറങ്ങുകയായിരുന്നു .
ഇവിടെ പോസ്ടിയതുകൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ
അരിയെത്ര പയരഞ്ഞായി അല്ലെ ,
മനസിലായില്ലാ .., എന്റെ കാര്യം പറഞ്ഞതാ
അടുത്ത വരവെന്നാ മഷെ ഈ വഴിക്കൊക്കെ?
ഒരു തരി
ഒരു ചെറുതരി നൊമ്പരം..ഉള്ളീലെവിടെയോ...
നന്നായി!
വളരെ നല്ല കഥ!
നല്ല ശൈലിയും.
അഭിനന്ദനങ്ങള്‍!
ഈ പോസ്റ്റ് നന്നായിരിക്കുന്നു മോനേ . ബംഗ്ളാവും,കാറും സമൃദ്ധമായ സുഖസൌകര്യങ്ങളും മോഹിച്ചു ,നാട്ടിലുണ്ടായിരുന്ന ഇത്തിരി മണ്ണും ,ഭാര്യയുടെ കെട്ടുതാലിപോലും വിറ്റ് വിസക്ക് കാശ്കൊടുത്ത് മണലാരണ്യലെത്തി ഒന്നും നേടന്കഴിയാതെയും ,തിരിച്ചു നാട്ടിലെത്താന്‍ പോലും കാശില്ലാതെ കഷ്ട്ടപ്പെടുന്ന ,എത്രയോ പ്രവാസികളുണ്ടെന്നു നമുക്കറിയാം .മോന്റെ ഈ പോസ്റ്റ് പലര്‍ക്കും പാഠമാകട്ടെ.....
ഗോപക്: നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
ഗീതാഗീതികൾ: നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
ബിസ്.മടായി: നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
അജ്ഞാത: നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
തൂവൽ: നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
അരുൺ: നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
ശ്രീ അളോക്: നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
ഒഎബി: അങ്ങനെ അളിയനെ ഒരു വഴിക്കാക്കിയല്ലേ.. തിരിച്ച് പോരാനായില്ലേ മാഷേ? നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
MyDreams: നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
ശ്രീ അളോക്: വീണ്ടും നന്ദി. ഇത്രടം വന്ന് നരിക്കൊരു കിടിലൻ കവിത ചൊല്ലിത്തന്നതിന്. അനിയനോട് പറയൂ. ഇങ്ങനെ എത്ര വേണമെങ്കിലും ഇവിടെ വന്ന് പോസ്റ്റിക്കോളൂ..
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്!: ഈ പേര് പറയാൻ ഒരു ബുദ്ധിമുട്ട് ഉണ്ട്ട്ടോ.. വീണ്ടും നന്ദി. അടുത്ത് തന്നെ വരാം മാഷേ..
ശ്രുതസോമ: ഒരു ചെറു നൊമ്പരമെങ്കിലും ഈ പോസ്റ്റിലൂടെ നൽകാനായാൽ ഞാൻ കൃതാർത്ഥനായി. നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
ആത്മ: നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
കല്യാണി: അമ്മേ നന്ദി. വന്നതിനും അഭിപ്രായം അറിയിച്ചതിനും. വീണ്ടും വരിക.
അപ്പോ വിസ വേണ്ടേ ബിലാലിക്കാ..
ഇമ്മാതിരി എഴുത്തെഴുതി ഞമ്മളെ കച്ചോടം മുട്ടിക്കല്ലേ..
ഹംസ: വിസക്കച്ചോടം കൊണ്ട് കൊറേ കൊഴുത്തില്ലേ.. ഇനി മതിയാക്ക്. നമുക്ക് നാട്ടിലേക്കൊരു വിസ ഉണ്ടെങ്കി പറയ്. നന്ദി കെട്ടോ. ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ