2008, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

പുകവലി ആരോഗ്യത്തിന് ഹാനികരം

ബാപ്പ വലിച്ച്‌ തുപ്പുന്ന ദിനേശ്ബീഡിയുടെ കുറ്റികൾ ആരും കാണാതെയെടുത്ത്‌ പുകയൂതി സായൂജ്യമടയാൻ ചെറുപ്പത്തിൽ ഒരു ഹരം തന്നെയായിരുന്നു. മുറിബീഡി ഒറ്റബീഡിയായതും ഒറ്റ ബീഡി രണ്ടും മൂന്നും പിന്നെ സിഗരറ്റിലേക്ക്‌ പരിണമിച്ചതും എല്ലാം വളരെ പെട്ടന്നായിരുന്നു. ഓരോ ദിനരാത്രങ്ങൾ കഴിയുന്തോറും തനിക്ക്‌ ചുറ്റും വലയം ചെയ്യുന്ന പുകച്ചുരുളുകൾക്ക്‌ വിസ്തൃതം കൂടിവരുന്നത്‌ അവൻ ശൃദ്ധിച്ചില്ല. സിനിമാ ശാലകളിലും നാലാൾ കൂടുന്നിടത്തും ചുണ്ടിൽ സിഗരറ്റ്‌ കത്തിച്ച്‌ അന്തരീക്ഷത്തിലേക്ക്‌ പുക പടലങ്ങൾ വിസർജ്ജിക്കുമ്പോൾ ഏതോ സാമൃാജ്യം കീഴടക്കിയ സംതൃപ്തിയായിരുന്നു അവന്റെ മുഖത്ത്‌.

അവസാനം അർബുദരോഗത്തിന്റെ പിടിയിലമർന്ന് വേദനകൊണ്ട്‌ പുളഞ്ഞ അവനെ ആരോ ഡോക്ടറുടെ മുമ്പിൽ എത്തിച്ചു. തന്റെ മുമ്പിൽ വേദനയോടെ പിടയുന്ന രോഗിയെ നോക്കി ചുണ്ടിൽ എരിയുന്ന സിഗരറ്റ്‌ എടുത്ത്‌ ആഷ്ട്രേയിൽ ഞെരിച്ച്‌ ഡോക്ടർ മൊഴിഞ്ഞു.

'പുകവലി നിർത്തുക, അത്‌ ആരോഗ്യത്തിന്‌ നല്ലതല്ല'

ഡോക്ടറുടെ പുകവലിച്ച്‌ കറുത്ത ചുണ്ടിലേക്കും എരിഞ്ഞമരുന്ന സിഗരറ്റ്‌ കുറ്റിയിലേക്കും അവൻ നോക്കി.

6 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ഡോക്ടറുടെ പുകവലിച്ച്‌ കറുത്ത ചുണ്ടിലേക്കും എരിഞ്ഞമരുന്ന സിഗരറ്റ്‌ കുറ്റിയിലേക്കും അവൻ നോക്കി

OAB/ഒഎബി പറഞ്ഞു...

ഓ..ഇതു വായിച്ചപ്പോഴാ ഓറ്മ വന്നത് ഞാന്‍ ഒരു സിഗരറ്റ് വലിച്ച് വേഗം വരാം കെട്ടൊ. :)

nandakumar പറഞ്ഞു...

ഹോ വായിച്ചിട്ട് ആകെ ടെന്‍ഷനായി. ദിപ്പ വരാ, രണ്ടു മിനിട്ട്, എന്നിട്ട് കമന്റിടാം. (ശ്ശോ തീപ്പെട്ടി എവ്ടെ?)

രസികന്‍ പറഞ്ഞു...

നല്ല ഡോക്ടർ ..... പുകവലി ആരോഗ്യത്തിനു നല്ലതല്ലാ എന്ന ബോധമെങ്കിലുമുണ്ടല്ലൊ അതുമില്ലാത്തവരുടെ രാജ്യത്തെ രാജാവ് ഈ ഡോക്ടർതന്നെ.
നന്നായിരുന്നു
ആശംസകൾ

chithrakaran ചിത്രകാരന്‍ പറഞ്ഞു...

ആ ചിത്രവും, എഴുത്തും ഗംഭീരമായി. പക്ഷേ, അവസാനം ഒരു ഡോക്റ്ററെ കൊണ്ടുവന്നതിനാല്‍ കാന്‍‌വാസ് ഇടുങ്ങിപ്പോയി. നല്ലത് ! സസ്നേഹം :)

Tomz പറഞ്ഞു...

ആ ചിത്രം നന്നായിട്ട് ചേരുന്നുണ്ട് നരിക്കുന്നാ