2008, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ചുമ്മാതൊരു വീട്ടുകാര്യം...

ചോർന്നൊലിക്കുന്ന ഓലപ്പുരയിൽ നിന്നും
മണിമളിക സ്വപ്നം കണ്ടു..
കാണരുതാത്തതു കണരുതെന്നു
ആരും വിലക്കിയില്ല..
ഗൾഫിന്റെ കാണാക്കനി തേടി
മണലാരണ്യത്തിലലയുമ്പോഴും
ഉയരങ്ങളിൽ മനസ്സു തേടി..
പ്രരാബ്ദങ്ങളുടെ ഭാണ്ടക്കെട്ടുകൾ
ഓരോന്നായി അഴിക്കുമ്പോഴും
കഴിയാതെ പോയ സ്വപ്നത്തിൽ മനസ്സു തേങ്ങി..
കാണരുതാത്തതു കാണരുതെന്നു
അപ്പോഴും അരും വിലക്കിയില്ല..
ഇങ്ങകലെ വർഷങ്ങൾക്കിപ്പുറം
വരച്ചു തീരാത്ത
മാതൃകയിൽ നോക്കി ഞാനിരിക്കുന്നു..
ഇപ്പോഴും ആരും പറയുന്നില്ല
കാണരുതാത്ത സ്വപ്നങ്ങൾ കാണരുതെന്ന്...

9 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ചുമ്മാതൊരു വീട്ടുകാര്യം... ആരെങ്കിലും പറയൂ കൊക്കിൽ ഒതുൺഗാത്തത് കൊത്തരുതെന്ന്...

OAB പറഞ്ഞു...

പതിറ്റാണ്ടുകളായി എന്നോടിതു വരെ ആരും പറഞ്ഞില്ല, കാണരുതേ ഒന്നും ആഗ്രഹിക്കരുതേ എന്ന്. ഇനി ആഗ്രഹമില്ലാത്ത ഒരു കാഴ്ച കാണാന്‍ ഒരിക്കല്‍ പോകും. അന്ന്, അന്ന് ഒരു പക്ഷേ എല്ലാ കാണലുകളും ആട്ടോമാറ്റിക്കായി നില്‍കുമായിരിക്കും....

ചുമ്മാതൊരു വീട്ടുകാര്യമല്ല. കാര്യമായ വീട്ടുകാര്യം തന്നെ.

പിന്നെ, ഇയ്യാതി വീടിനകമൊക്കെ കാണിച്ചാല്‍ കുറേ പേറ് പുതുതായി സ്വപ്നം കണ്ട് തുടങ്ങും കെട്ടൊ.:):)

അനില്‍@ബ്ലോഗ് പറഞ്ഞു...

അതു പറയണൊ നരിക്കുന്നന്‍?
പക്ഷെ മലയാളിയുടെ വീടിനോടുള്ള ആക്രാന്തം ഒന്നു വേറെതന്നെയാണു. ജീവിതകാലമ്മുഴുവന്‍ മണല്‍ക്കാട്ടില്‍ അലഞ്ഞു കൊണ്ടുവരുന്ന സമ്പാദ്യം മുഴുവന്‍ കോണ്‍ക്രീറ്റില്‍ പണ്ടാരമടക്കി, കെട്ടിട നികുതി പോലും അടക്കാന്‍ കഴിയത്ത് നിരവധി പേര്‍ നമ്മൂടെ നാട്ടിലുണ്ട്.അതു പോലെ തന്നെ സര്‍ക്കാരുദ്യോഗസ്ഥന്മാരും, ജീവിത കാലം മുഴുവന്‍ സമ്പാതിച്ചതു മുഴുവന്‍ കല്ലില്‍ കെട്ടിത്തൂക്കുന്നു.

ഒരു പുനര്‍ചിന്തനം ആവശ്യമല്ലെ?

രസികന്‍ പറഞ്ഞു...

ഇനി മേലാൽ സ്വപ്നം ക്ണ്ടു പോകരുത് . ഇതാ ഞാൻ പറഞ്ഞിരിക്കുന്നു ഇപ്പോൾ സമാധാനമായൊ ( തമാശിച്ചതാണുകെട്ടൊ).

നല്ല ഒരു വീടിനു വേണ്ടിയുള്ള ഓട്ടത്തിൽ കഞ്ഞി വച്ചു കുടിക്കാൻ വരെ മറന്നു പോകുന്നവരുണ്ട്

നല്ല വരികൾ നല്ല ചിന്തകൾ
ആശംസകൾ

ശ്രീ പറഞ്ഞു...

സ്വപ്നം കാണുന്നതിലെങ്കിലും പിശുക്കു കാണിയ്ക്കാതിരിയ്ക്കാം...
:)

ഒരു സ്നേഹിതന്‍ പറഞ്ഞു...

ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍ നിന്നും
മണിമളിക സ്വപ്നം കണ്ടു..
കാണരുതാത്തതു കണരുതെന്നു
ആരും വിലക്കിയില്ല..
ഗള്‍ഫിന്റെ കാണാക്കനി തേടി
മണലാരണ്യത്തിലലയുമ്പോഴും
ഉയരങ്ങളില്‍ മനസ്സു തേടി..

നല്ല ചിന്തയിലെ നല്ല വരികള്‍..

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

വീടുപണി കഴിഞ്ഞിട്ടും കഴിയതെ വട്ടം കറങ്ങണോ വേണ്ടയോ എന്നാലോച്ചിരിക്കുന്ന നേരത്ത്‌ ഇങ്ങിനെ പിന്‍ വിളി വിളിക്കല്ലേ..

എന്തുചെയ്യാം .. ഫോട്ടോ നോക്കി കിടക്കാനാണല്ലോ പലര്‍ക്കും വിധി..


ചിന്തകള്‍ മനസ്സില്‍ നിന്നിറങ്ങി ഭൂമിയില്‍ സഞ്ചരിക്കാത്തിടത്തോളം എല്ലാ അതിന്റെ വഴിക്ക്‌ പോകും..

എല്ലാറ്റിനും വഴിയുണ്ടാവും

ആശംസകള്‍

Rose Bastin പറഞ്ഞു...

മനോരാജ്യത്തിനതിരില്ല മനസ്സിനുചുറ്റും മതിലില്ല എന്നു കേട്ടിട്ടില്ലെ? സ്വപ്നങ്ങളാണിവിടെയെത്തിച്ചതെങ്കിൽ സ്വപ്നങ്ങൾ തുടരുക... ആശംസകൾ!

'കല്യാണി' പറഞ്ഞു...

nalla post mone....mohekkaan ellaavarkkum avakaasamundu..othhiri mohechhaale ithhiri kittukayulloo....