2008, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

വികൃതമായ നാലുവരിക്കവിത

വർഷങ്ങളുടെ പിറകിൽ മറന്ന് വെച്ച ഒരു മുഖം അന്വേഷിച്ചാണ്
അയാൾ അവിടെയെത്തിയത്‌.
വിരഹാർദ്ദ്രമായ നാളുകൾക്ക്‌ പ്രതീക്ഷയുടെ കിരണങ്ങൾ നൽകിയ ആ
മുഖം അന്വേഷിച്ച്‌ അയാൾ അവിടെ അലഞ്ഞ്‌ നടന്നു.
വശ്യമനോഹരമായ കുസൃതിയോടെ തന്റെ ആദ്യകവിതയെക്കുറിച്ച്‌
വാതോരാതെ കലഹിച്ച അവളുടെ സാമീപ്യത്തിനായി അയാൾ കൊതിച്ചു.
കണ്മുന്നിൽ നിറയുന്ന എല്ലാ മുഖങ്ങളിലും അയാൾ
തന്റെ ഭൂതകാലത്തെ തിരഞ്ഞു.
വെയിലിൽ തുടുത്ത ചുവന്ന മുഖത്ത്‌ ശല്യം ചെയ്യുന്ന വിയർപ്പുകണങ്ങൾ
തട്ടംകൊണ്ട്‌ തുടച്ച്‌ ഒളികണ്ണിട്ട്‌
ചെറുപുഞ്ചിരിയുമായി നടന്നകലുന്ന അവളുടെ മുഖം
അയാൾ ആ നഗരത്തിന്റെ കോലാഹലത്തിൽ
അന്വേഷിച്ച്‌ തളർന്നു.
വികൃതമായ ഒരു പകൽസ്വപ്നത്തിന്റെ ആലസ്യത്തിൽ
അലമുറയിട്ട്‌ കരയുന്ന കൈകുഞ്ഞിനെ നെഞ്ചോട്‌ ചേർത്ത്‌
ജഢപിടിച്ച മുടിയിഴകളിൽ നിർത്താതെ ചൊറിഞ്ഞ്‌
തന്റെ നേരെ നീട്ടിയ ചളിപുരണ്ട കയ്യിലേക്ക്‌ എറിഞ്ഞ്‌ തന്ന
ഒറ്റരൂപാ നാണയത്തിലേക്ക്‌ തിരിച്ചും മറിച്ചും നോക്കുന്ന യുവതിയെ
അയാൾ അവജ്ഞയോടെ നോക്കി.
ഒരു രൂപയുടെ അധികാരം കിട്ടിയ സന്തോഷത്തോടെ
തിരിഞ്ഞു നടന്ന അവളുടെ ഒക്കത്ത്‌
കരഞ്ഞ്‌ തളർന്ന കുഞ്ഞിനെ ഉറക്കാൻ അവൾ ഒരു കവിത ചൊല്ലുന്നുണ്ടായിരുന്നു.
വർഷങ്ങളുടെ പഴക്കമുള്ള തന്റെ നാലുവരിക്കവിത
പക്ഷെ
അപ്പോൾ എത്ര വികൃതമാണെന്ന് അയാൾക്ക്‌ തോന്നി..

18 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

വികൃതമാക്കപ്പെട്ട നാലുവരിക്കവിത

പാമരന്‍ പറഞ്ഞു...

ഇതു കൊള്ളാമല്ലോ മാഷെ..

ശ്രീ പറഞ്ഞു...

കിടിലന്‍ മാഷേ...
:)


[അവജ്ഞ എന്നു തിരുത്തണേ...]

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

അതൊരു പരമാര്‍ത്ഥമാണല്ലൊ മാഷെ.
കൊള്ളാം നല്ല സങ്കല്‍പ്പം.

നരിക്കുന്നൻ പറഞ്ഞു...

ശ്രീ...

ക്ഞ തിരുത്തി. സത്യത്തില്‍ ടൈപ് ചെയ്യുമ്പോള്‍ ഒരുപാട് ശ്രമിച്ചു. പിന്നെ ശ്രീയുടെ കമന്റില്‍ നിന്ന് കട്ടി പിന്നെ പേസ്റ്റി. നന്ദി.

ഇപ്പോ, ശരിയായി കെട്ടോ...jnja എന്ന് ടൈപ് ചെയ്താല്‍ ജ്ഞ എന്നാകുമെന്ന് പഠിച്ചു. ഇനി മാറില്ല.

OAB/ഒഎബി പറഞ്ഞു...

അയാളുടെ സങ്കല്പത്തിലുള്ള മുഖത്തിന്‍ പകരം മറ്റൊരു വികൃത മുഖം..ആരായാലും അവജ്ഞയോടെ മാത്രമേ കാണൂ‍. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്.
ആ ഒരു ചിത്രം വികൃതമാകാത്ത രീതിയില്‍ വരച്ചു കാണിച്ചതിന്‍ അഭിനന്ദനങ്ങള്‍.

joice samuel പറഞ്ഞു...

നന്നായിട്ടുണ്ട് ചേട്ടാ....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

Deeps പറഞ്ഞു...

അവളുടെ മുഖം ഇത്ര വികൃതമായതുകൊണ്ടാണോ കവിതയും വികൃതമാണെന്നു പറഞ്ഞത്‌????

Mahi പറഞ്ഞു...

നഷ്ടപ്പെട്ടു പോയതിലേക്ക്‌ ഒരിക്കല്‍ വെറുതെ തിരിഞ്ഞു നടക്കുമ്പോള്‍ കാണുന്ന യാഥാര്‍ത്ഥ്യങ്ങളെ നോക്കി നമുക്ക്‌ തരിച്ചു നിക്കേണ്ടി വരും വിജയന്റെ പ്രേമലേഖനം വയിച്ചിട്ടുണ്ടൊ? നന്നായിട്ടുണ്ട്‌ നരിക്കുന്നാ............................

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

കരഞ്ഞ്‌ തളർന്ന കുഞ്ഞിനെ ഉറക്കാൻ അവൾ ഒരു കവിത ചൊല്ലുന്നുണ്ടായിരുന്നു.
വർഷങ്ങളുടെ പഴക്കമുള്ള തന്റെ നാലുവരിക്കവിത
പക്ഷെ
അപ്പോൾ എത്ര വികൃതമാണെന്ന് അയാൾക്ക്‌ തോന്നി..
നല്ല വരികള്‍

രസികന്‍ പറഞ്ഞു...

ഒരു രൂപയുടെ അധികാരം കിട്ടിയ സന്തോഷത്തോടെ
തിരിഞ്ഞു നടന്ന അവളുടെ ഒക്കത്ത്‌
കരഞ്ഞ്‌ തളർന്ന കുഞ്ഞിനെ ഉറക്കാൻ അവൾ ഒരു കവിത ചൊല്ലുന്നുണ്ടായിരുന്നു.

വളരെ വളരെ നന്നായിരുന്നു മാഷെ ഇനിയും പ്രതീക്ഷിക്കുന്നു
സസ്നേഹം രസികൻ

siva // ശിവ പറഞ്ഞു...

ഇതു പോലെ ഞാനും തേടുന്നു ഒരു മുഖം....എന്നാലും ആ നാലുവരി കവിത....അതെന്നെ അലോസരപ്പെടുത്തുന്നു.....ഇനിയൊരവസരത്തില്‍ അത് പോസ്റ്റ് ചെയ്യണം....

ധ്വനി | Dhwani പറഞ്ഞു...

മുഖങ്ങള്‍ക്കൊപ്പം ഈണവും വാക്കുകളും വികൃതമാവുമല്ലേ?

smitha adharsh പറഞ്ഞു...

നന്നായി..വളരെ,വളരെ..

നരിക്കുന്നൻ പറഞ്ഞു...

അനില്‍@ബ്ലോഗ് : ഇതിലെ വന്നതിനും വായിച്ചതിനും കമന്റിയതിനും വളരെ നന്ദി.

ശ്രീ: ഇതിലെ വന്നതിനും വായിച്ചതിനും കമന്റിയതിനും വളരെ നന്ദി.
ജ്ഞ എന്ന് തിരുത്തിയിട്ടുണ്ട്. തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന് നന്ദി.

പാമരൻ: ഇതിലെ വന്നതിനും വായിച്ചതിനും കമന്റിയതിനും വളരെ നന്ദി.

OAB : ഇതിലെ വന്നതിനും വായിച്ചതിനും കമന്റിയതിനും വളരെ നന്ദി.

‘മുല്ലപ്പൂവ്’: ഇതിലെ വന്നതിനും വായിച്ചതിനും കമന്റിയതിനും വളരെ നന്ദി.

Deeps : അവളുടെ മുഖമല്ല മാഷേ അപ്പോൾ എനിക്ക് കൂടുതൽ വിക്റ്ര്ഹ്തമായി തോന്നിയത്. പണ്ടത്തെ കവിതയെന്ന പേരിൽ കുറിച്ചിട്ട നാലുവരികളായിരുന്നു എനിക്കപ്പോൾ അലോസരമായി തോന്നിയത്.

മഹി: ഇതിലെ വന്നതിനും വായിച്ചതിനും കമന്റിയതിനും വളരെ നന്ദി.

Kichu & Chinnu | കിച്ചു & ചിന്നു : ഇതിലെ വന്നതിനും വായിച്ചതിനും കമന്റിയതിനും വളരെ നന്ദി.

രസികൻ: ഇതിലെ വന്നതിനും വായിച്ചതിനും കമന്റിയതിനും വളരെ നന്ദി.

ശിവ: ഇതിലെ വന്നതിനും വായിച്ചതിനും കമന്റിയതിനും വളരെ നന്ദി.
പക്ഷേ ആ കവിത തരാൻ തൽകാലം നിർവ്വാഹമില്ല.

ധ്വനി | Dhwani: ഇതിലെ വന്നതിനും വായിച്ചതിനും കമന്റിയതിനും വളരെ നന്ദി.

smitha adharsh : ഇതിലെ വന്നതിനും വായിച്ചതിനും കമന്റിയതിനും വളരെ നന്ദി.

വന്നവർ ആരെങ്കിലും വിട്ടിട്ടുണ്ടങ്കിൽ അവർക്കും, ഇനി വരാനിരിക്കുന്നവർക്കും നന്ദി.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

വളരെ വളരെ നന്നായിരുന്നു മാഷെ

PIN പറഞ്ഞു...

കവിത നന്നായിട്ടുണ്ട്‌...എല്ലാ വിധ ആശംസ്സകളും...

വരവൂരാൻ പറഞ്ഞു...

നന്നായിരിക്കുന്നു,ഒന്നു വേദനിപ്പിച്ചുവെക്കിലും