
രണ്ടു ദിവസമായി മഴ പെയ്തിട്ടില്ല. മരച്ചില്ലകൾ ഒന്നനങ്ങാൻ


“ഇല്ലടാ.. നീ പോ…ഞാനിതൊന്ന് തീർക്കട്ടേ.. രണ്ടീസം കഴിഞ്ഞാ സ്കൂള്‍ തൊർക്കും. അതിന് മുമ്പ് ഇതൊക്ക് തീർത്ത് കൊട്ത്തില്ലങ്കി കുട്ടികളെന്റെ പെടലിക്ക് പിടിക്കും” എന്റെ കൂടെ പോരാൻ കഴിയാത്ത വിഷമം മറച്ച് വച്ച് അവൻ പറഞ്ഞു. മറ്റാരേയും കൂടെ കൂട്ടാൻ താത്പര്യം തോന്നിയില്ല. തൊട്ടടുത്തുള്ള ജയന്റെ വീഡിയോഷോപ്പിൽ കുറേ കുട്ടികൾ സിനിമ കാണുന്നുണ്ട്. ആരേയും വിളിച്ചില്ല.
സുകുവിനോട് ഞാൻ വരാന്ന് പറഞ്ഞ് പടികളിറങ്ങി താഴേക്ക് നടന്നു. ആകാശവാണിയിൽ നിന്നുയരുന്ന ശുദ്ദസംഗീതവും, വീഡിയോഷോപ്പിലെ സിനിമാ ശബ്ദരേഖയും, തുന്നൽ മിഷീനിന്റെ ശബ്ദവും അലിഞ്ഞ് മിശ്രിതമായ ശബ്ദം അകന്ന് പോയിക്കൊണ്ടിരുന്നു. റോഡിൽ നിന്നും അല്പം അകലെയാണ് പുഞ്ചക്കുഴി. റോഡിൽനിന്നിറങ്ങി അലിയുടെ വീടിന്റെ മുന്നിലൂടെ തൊടികൾ താണ്ടി ഇടതൂർന്ന് നിൽക്കുന്ന കവുങ്ങിൻ തോട്ടത്തിലൂടെ വേണം പുഞ്ചക്കുഴിയിലെത്താൻ. സുർഹ്ര്ഹ്ത്ത് കൂടിയായ അലിയുടെ വീടിന്റെ മുറ്റത്തോട് ചേന്നുള്ള നടവഴിയിലൂടെ നടന്നപ്പോൾ ആസ്യാത്ത വാതിൽ പടിയിലൂടെ എന്നെ നോക്കുന്നത് കണ്ടു. സംസാരിക്കാൻ നിന്നാൽ നിർത്താൻ അല്പം ബുദ്ധിമുട്ടും എന്നത് കൊണ്ട് മുഖം കൊടുക്കാതെ ഞാൻ വേകം നടന്നു. അപ്പോൾ ഒക്കത്ത് നിൽക്കാതെ കരയുന്ന ചെറിയ കുഞ്ഞിനേയും പിടിച്ച് അലിയുടെ പെങ്ങൾ മുറ്റത്തേക്ക് ഇറങ്ങി വന്നു. എന്നെ കണ്ടപ്പോൾ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി നൽകി അവൾ ഉള്ളിലേക്ക് തന്നെ വലിഞ്ഞു.
തട്ടുതട്ടുകളായി നിൽക്കുന്ന പഴയ

“ഹയ്യേ, ആകെ കലങ്ങീക്കണു. എങ്ങനേ ഇനി തിരുമ്പ്വാ”
പിന്നിൽ ഒരു വലിയ തുണിക്കെട്ടുമായി സലീനയും അനിയത്തിയും. ബർമ്മുഡയിട്ട് നനഞ്ഞ്കുതിർന്ന് നിൽക്കുന്ന എന്നെയും കലങ്ങിമറിഞ്ഞ പുഞ്ചക്കുളത്തിലേക്കും സലീന മാറി മാറി നോക്കി.
“ഏത് കുട്ട്യാളാ ഇപ്പോ ഇവിടെ ചാടിക്കുളിച്ചത്, കാദറും ഈ ചളിവെള്ളത്തിലാ കുൾച്ചത്?”
ഹാവൂ, ആശ്വാസമായി. എവൾ എന്നെ സംശയിക്കുന്നില്ല. അല്ലെങ്കിലും ഈ നട്ടുച്ചക്ക് ഈ പുഞ്ചക്കുഴിയിൽ ചാടി, നീന്തിക്കുളിച്ച് കലക്കാൻ മാത്രം ഈ നാട്ടിലെ ആണുങ്ങൾക്ക് പിരന്തൊന്നുമില്ലന്ന് അവൾ കരുതിയിരിക്കണം.
“ഹല്ല, ഞാനിപ്പോ വന്നതേള്ളൂ, ഒന്നിറങ്ങിക്കയറി, ആകെ കലങ്ങിയ വെള്ളായിരുന്നു. ഇനി നീ എങ്ങനാ തിരുമ്പ്വാ” അവളോടെന്തോ ഒരു സഹതാപം തോന്നി. ദൂരെയുള്ള വീട്ടിൽ നിന്ന് വലിയൊരു ഭാണ്ടക്കെട്ടുമായി അലക്കാൻ വന്നിട്ട് വെറുതെ മടങ്ങേണ്ടി വരുമല്ലോ. ഞാൻ അയലിൽ നിന്നും തുണിയെടുത്ത് നനഞ്ഞ ബർമുഡക്ക് മീതെ വാരിച്ചുറ്റി കുപ്പായവും ബനിയനും ഇട്ടു.
“സാരല്യ. ഈ ചളി പ്പോ ഊറിക്കോളും. ഏതായാലും ഈ കുരുത്തം കെട്ട കുട്ട്യാള്….. സ്കൂള്‍ തുറക്കുന്നത് വരേ ഇനി ഈ വയ്ക്ക് നോക്കണ്ട…”
പൊന്നാര സലീനാ ഈ കുട്ടി സ്കൂൾ തുറന്നാലും ഇവിടെണ്ടാകും. ഇനിയും ക്ര്ഹ്ത്യം 25 നാൾ കഴിയണം ഈ കുട്ടിയുടെ വിക്ര്ഹ്തികൾക്ക് വിരാമമാകാൻ. അതുവരേ തുടരാനാ എനിക്ക് മോഹം. ഉള്ളിൽ തന്നോട് തന്നെ പറഞ്ഞ് ചെറു പുഞ്ചിരിയുമായി ഞാൻ വരമ്പ് കയറി നടന്നു. തുണിക്കടിയിൽ നനഞ്ഞ് ബർമ്മുഡയിൽ നിന്നും വെള്ളത്തുള്ളികൾ ഉറ്റു വീഴുന്നത് കണ്ടു സലീനയും അനിയത്തിയും ചിരിക്കുന്നുണ്ടായിരുന്നു. അവളുടെ വെളുത്ത വട്ടമുഖത്ത് പുഞ്ചിരിച്ചപ്പോൾ ഒരു നുണക്കുഴി വിരിയുന്നത് എടക്കണ്ണിട്ട് നോക്കി ഞാൻ ഇളം പുല്ലുകൾ കിളിർത്തു തുടങ്ങിയ വരമ്പിലൂടെ വീട്ടിലേക്ക് നടന്നു. പിന്നിൽ ചളി ഊറിത്തുടങ്ങിയ പുഞ്ചക്കുഴിയിലേക്ക് ഇനിയും നിലത്ത് വെക്കാത്ത തുണിക്കെട്ടും അരയിൽ കെട്ടിപ്പിടിച്ച് സലീന നിർവ്വികാരനായി നിന്നു. കാഴ്ചകൾ അവസാനിക്കുന്നിടത്ത് വീണ്ടും തിരിഞ്ഞ് നോക്കിയപ്പോൾ അവളെ കണ്ടില്ല. കുളത്തിലേക്ക് ഇറങ്ങിയിരിക്കണം.
ഞാന്‍ വീട്ടിലേക്ക് നടന്നു. അപ്പോള്‍ മഴമറന്ന കര്‍ക്കിടകത്തിലെ മാനം സൂര്യതാപമേറ്റ് വിളറി വെളുത്ത് തലക്കുമുകളില്‍ ഭൂമിയെ കൊഞ്ഞനം കുത്തി നില്ക്കുന്നുണ്ടായിരുന്നു.

തുടരും..
12 അഭിപ്രായങ്ങൾ:
ഞാന്‍ വീട്ടിലേക്ക് നടന്നു. അപ്പോള്‍ മഴമറന്ന കര്‍ക്കിടകത്തിലെ മാനം സൂര്യതാപമേറ്റ് വിളറിയ വെളുത്ത് തലക്കുമുകളില്‍ ഭൂമിയെ കൊഞ്ഞനം കുത്തി നില്ക്കുന്നുണ്ടായിരുന്നു.
വിവരണം കൊള്ളാം...
ആ പെണ്ണുകാണല്‍ എന്തായോ..ആവോ..:)
പിന്നെ താങ്കളുടെ ബ്ലോഗില്‍
ചില്ലക്ഷരങ്ങള്‍ വെറും സ്ക്വയര്‍
മാത്രമായാണല്ലോ..കാണുന്നത്...!!!
തുടര്‍ന്ന് എഴുതൂ...ഈ ശൈലി വളരെ നന്നായിരിക്കുന്നു...
സസ്നേഹം,
ശിവ.
good one ....
മഴമറന്ന കര്‍ക്കിടകത്തിലെ മാനം സൂര്യതാപമേറ്റ് വിളറിയ വെളുത്ത് തലക്കുമുകളില്‍ ഭൂമിയെ കൊഞ്ഞനം കുത്തി നില്ക്കുന്നുണ്ടായിരുന്നു.വളരെ ശകതമായ വരികള്‍. നന്നായിരിക്കുന്നു ശരിക്കും. മഴമറന്നകര്ക്കിടകം. ഇന്ന് ഞാനും അങ്ങിനെ മഴമറന്ന ഒരു കര്ക്കിടകരാവിലാണ്. എന്നും മഴയെ സ്നേഹിച്ച ഒരു മനസ്സാണ് എന്റെത്. ഹ്യദയത്തിനുമുകളില്‍ സ്നേഹത്തിന്റെ കൈയ്യൊപ്പ് കോറീട്ടുകടന്നുപോയ എന്റെ സ്നേഹം. ഇനി എന്നാണോ എന്റെ ആകാശത്ത്നിന്നും മഴനൂലുകള്‍ പയ്തിറങ്ങുക.
നന്നായിട്ടുണ്ട്.......
നന്മകള് നേരുന്നു...!!!
സസ്നേഹം,
മുല്ലപ്പുവ്..!!!
ആശംസകള്‍..
ഇനിയും വരാം..
ചേച്ചി
എഴുത്ത് നന്നായിട്ടുണ്ട്. കഥയും കൊള്ളാം
എഴുത്ത് നന്നാവുന്നുണ്ട്, തുടരൂ...
അവസാനത്തെ ആ ഫൊട്ടോ ഒന്നു നുണയിപ്പിച്ചു.
ഒരായിരം പ്രതീക്ഷകളുമായി ഉടുത്തൊരുങ്ങി കയ്യിൽ ചായഗ്ലാസുമായി കല്യാണച്ചന്തയിൽ കാഴ്ച്ച വസ്തുവാകുന്ന പെണ്ണിനെ കുറിച്ച്, അവളുടെ വിങ്ങുന്ന മനസ്സിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.
മാഷെ നല്ല വരികൾ
സസ്നേഹം രസികൻ
offtopic
Hi,
Thanks a lot for adding Mashithantu Button to your blog.
Regards,
Joju
അപ്പോ നാട്ടിലൊക്കെ വന്ന് പോയോ...
നരിക്കുന്നാ ഗിടിലൻ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ