2011, ജൂൺ 17, വെള്ളിയാഴ്‌ച




താളമില്ലാതെ പതിക്കുന്ന ഗ്രീഷ്മ രശ്മികളോടും
ഒലിച്ചിറങ്ങുന്ന വിയര്‍പ്പ് കണങ്ങളോടും
വന്യമായി ആര്‍ത്തലക്കുന്ന മണല്‍ക്കാറ്റുകളോടും
ഞാന്‍ പ്രണയാത്തിലാണ്..
ഇടവപ്പാതിയില്‍ ഇടമുറിയാതെ പെയ്യുന്ന മഴയില്‍
ചീന്തലടിക്കുന്ന ഇറയത്ത്‌ ചീരാപ്പ്‌ കൊള്ളാനിരിക്കുമ്പോലെ,
എന്റെ വാടകവീടിന്‍റെ മട്ടുപ്പാവില്‍ 
ഞാന്‍ സുര്യതാപമേറ്റിരിക്കും...
വിയര്‍പ്പിറങ്ങി ചീരാപ്പ്‌ പിടിക്കും വരേ....

19 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

എന്നെക്കാത്ത് ഒരു മഴക്കാലം തന്നെ കാത്തിരിക്കുമ്പോള്‍ ഞാനെന്തിന് മഴ കൊള്ളാതിരിക്കണം..?

ishaqh ഇസ്‌ഹാക് പറഞ്ഞു...

പേരില്ലാത്ത പൊരിമഴ...!
ചീരാപ്പ് പിടിക്കേണ്ട..:)

ajith പറഞ്ഞു...

ഉഷ്ണമഴ....
വാടകവീടിന്റെ മട്ടുപ്പാവില്‍ വെയിലുംകൊണ്ടിരിക്കുകയാണല്ലേ!!!

(“ചീരാപ്പ്” എന്തെന്ന് മനസ്സിലായില്ല)

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

നരിക്കുന്നാ,
കവിത അസ്സലായി.
നമുക്കുല്ലതിനെ ആസ്വദിക്കാം.

ഓഫ്‌:
കഴിഞ്ഞ ദിവസം ഞാന്‍ ഓര്‍ത്തു, കണ്ടിട്ടു കുറെ ആയല്ലോ എന്ന് .

ഹരീഷ് തൊടുപുഴ പറഞ്ഞു...

ലീവ് കിട്ടിയില്ല അല്ലേ..!

എന്നാണിനി നാട്ടിലേക്ക് വരിക..

നരിക്കുന്നൻ പറഞ്ഞു...

ഇസ്ഹാക്: ചീരാപ്പ് പിടിക്കാനാ കൊതി..

അജിത്: ഇങ്ങനെയിരിക്കാൻ ഒരു സുഖം.. 'ചീരാപ്പ്' ജലദോശം..:)

അനിൽ: മാഷേ, കുറേ നാളായി കണ്ടിട്ട്.. സത്യായിട്ടും ഒരുപാട് സന്തോഷായി.

ഹരീഷ്: അർത്ഥം പിടികിട്ടിയല്ലേ.. മഴക്കാലം കഴിഞ്ഞേ വരാനാവൂ.. നന്ദി..

Manoraj പറഞ്ഞു...

നല്ല ഒരു കവിത.

രസികന്‍ പറഞ്ഞു...

ഇജ്ജ് 'ചീരാപ്പൊക്കെ' ആയി ഇബടെ എപ്പൊ ബന്നൂ ന്റെ നര്യേ...

ബൂലോഗത്ത് വീണ്ടും കാണാൻ കഴിഞ്ഞതിനു ആശംസകൾ

അനുപമ പറഞ്ഞു...

നല്ല കവിത :)

നികു കേച്ചേരി പറഞ്ഞു...

ഇഷ്ടപെട്ടു...

B Shihab പറഞ്ഞു...

good

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

aashamsakal...........

വിജയലക്ഷ്മി പറഞ്ഞു...

ivide puthiyathaayi onnum kaanaanilla :(

വിജയലക്ഷ്മി പറഞ്ഞു...

മോനെ ,നല്ല കവിത .
ഇതെന്തു പറ്റി.പുതിയതായ പോസ്റ്റുകളൊന്നും കാണാനില്ല .എഴുത്ത് നിര്‍ത്തിയോ ?മടിയാണോ കാരണം ? വല്ല സാങ്കേതികപ്രശ്നം?

വിജയലക്ഷ്മി പറഞ്ഞു...

നരിക്കുന്നന്‍ :അന്വേഷണത്തിന് മറുപടി തന്നതില്‍ വളരെ സന്തോഷം .വീണ്ടും എഴുത്തിലേക്കു വൈകാതെ തിരിച്ചു വരണം .
പിന്നെ ഞാനിപ്പോള്‍ അലൈനില്‍ ആണ് ഉള്ളത് .ഈ മാസം ലാസ്റ്റില്‍ യു കെ യിലേക്ക് പോവുകയാണ് .അവിടെയും ഇവിടെയുമായി കഴിയുന്നു .വര്‍ഷത്തില്‍ ഒരുമാസം മകനോടൊപ്പം സ്വന്തം നാട്ടിലും .
പോസ്റ്റ്‌ സാവകാശം വായിച്ചിട്ട് അഭിപ്രായം അറിയിച്ചാല്‍ മതി .

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

VALARE NANNAYI PARANJU..... PINNE BLOGIL FILM AWARDS PARANJITTUNDU URAPPAYUM ABHIPRAYAM PARAYANE.... ANGOTTU VARATHATHIL PARIBHAVAMUNDU......

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.......

വിജയലക്ഷ്മി പറഞ്ഞു...

ഇപ്പോള്‍ കുത്തികുറി പ്പോന്നുമില്ലെ?എല്ലാബ്ലോഗും നോക്കി ഒന്നും കണ്ടില്ല ...ഞാന്‍ എന്തായാലും കുറച്ചു മാസങ്ങള്‍ക്ക് ശേഷം വീണ്ടും കുത്തികുറി ക്കാന്‍ തുടങ്ങി .ഒരുപോസ്റ്റ്‌ ചെയ്തിട്ടുണ്ട് .എന്നും ആദ്യം വായിക്കാനെത്തുന്നയാളെ കാണാനില്ല :(

വിജയലക്ഷ്മി പറഞ്ഞു...

mone aarumaasatthinushesham oru cheru kavitha ezhuthiyittundu vaayikkumallo?