2009, ജൂലൈ 19, ഞായറാഴ്‌ച

കണ്ണേ നീ കരയരുത്

തുളുമ്പിത്തെറിക്കുന്ന നയനങ്ങളറിയുന്നില്ല
ഞാനെന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഒട്ടിച്ച് വെച്ചത്
എല്ലാം കാണുമെങ്കിലും തന്റെ വേരുകൾ മുളച്ച
കവിളിന്റെ തുടിപ്പിലേക്ക്
നീർമുത്തുകൾ എറിയുമ്പോൾ കണ്ണുറിയുന്നില്ല
നീരുകൾ ഒലിച്ചിറങ്ങുന്ന നനവിലും
തന്റെ യജമാനൻ ഒരു ഹാസ്യാഭിനയ വേദിയിലാണെന്ന്
അഭിനയിച്ച് തീർത്തിട്ട് വേണം,
കാണികളെ ചിരിപ്പിച്ചിട്ട് വേണം,
വേദിയിൽ ഹർഷാരവം മുഴങ്ങിയിട്ട് വേണം,
ഈ നയനമൊന്ന് കഴുകി വൃത്തിയാക്കാൻ
ഈ ലവണമിശ്രിതത്തിലൊന്ന് മുങ്ങിനിവരാൻ.
കണ്ണേ നീ കരയരുത്..
അധരമേ നീ നന്നായി ചിരിക്കുക...

16 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

....കരയരുത് നീ
നന്നായി ചിരിക്കുക....

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

കരഞ്ഞാലും ചിരിക്കയാണെന്ന് തോന്നലുളവാക്കണം.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കരയരുത്..

രസികന്‍ പറഞ്ഞു...

ശരിയാണു നരീ ... രംഗബോധമില്ലാത്ത കോമാളികളുടെ ചിരികള്‍ക്കുപോലും വേറെ എന്തൊക്കെയോ നമ്മോടു പറയാനില്ലേ?? വരികളെല്ലാം തന്നെ എനിക്കിഷ്ടായി ... ആശംസകള്‍

OAB/ഒഎബി പറഞ്ഞു...

അഭിനയിക്കാനറിയില്ല. എന്നാലും ശ്രമിക്കണം അല്ലെ...
തന്നെ, നല്ല വരികൾ...

ശ്രീഇടമൺ പറഞ്ഞു...

കണ്ണേ നീ കരയരുത്..
അധരമേ നീ നന്നായി ചിരിക്കുക...*

വരികള്‍ ഇഷ്ട്ടമായി
അതിലൊളിഞ്ഞിരിക്കുന്ന ആശയവും..
:)
ആശംസകള്‍...*

വരവൂരാൻ പറഞ്ഞു...

അഭിനയിച്ച് തീർത്തിട്ട് വേണം,
കാണികളെ ചിരിപ്പിച്ചിട്ട് വേണം,
വേദിയിൽ ഹർഷാരവം മുഴങ്ങിയിട്ട് വേണം

ലവണമിശ്രിതങ്ങൾ ഇല്ലാതെ തിരശ്ശിലക്കു പിന്നിൽ നിന്നൊന്നു പൊട്ടി കരയാൻ...

അരങ്ങിലെ പലരുടെയും ജീവിതം ഈ വരികളിൽ നിന്നു ഓർത്തെടുത്തു.. തുടരുക അഭിനന്ദനങ്ങൾ

Sureshkumar Punjhayil പറഞ്ഞു...

kannu neer vattathirikkatte...!

Manoharam, Ashamsakal...!!!

Typist | എഴുത്തുകാരി പറഞ്ഞു...

കണ്ണ് കരയുമ്പോഴും ചുണ്ടിനു ചിരിക്കാന്‍ കഴിയുക, അതു വല്ലാത്ത ഒരു കഴിവല്ലേ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

നന്നായീ.. എന്തോ എവിടെയോ കോറി വലിക്കുന്നൂണ്ടോ നരീ ?

Sukanya പറഞ്ഞു...

നമ്മളെല്ലാം ജീവിതം എന്ന സര്‍ക്കസ്സിലെ കോമാളികള്‍ അല്ലെ?
എഴുത്ത്‌ നന്നായിരിക്കുന്നു.

the man to walk with പറഞ്ഞു...

ishtaayi

Unknown പറഞ്ഞു...

മറ്റുള്ളവര്‍ക്ക് വെട്ടമേകാനായി സ്വയമുരുകുന്ന ഒരു മെഴുകുതിരി പോലെ...
എന്നാലും ചിരിക്കുക എല്ലായ്‌പ്പോഴും, ദു:ഖങ്ങളെ നാണിപ്പിക്കാനായി.....

കവിത ഇഷ്ടായി... ഭാവുകങ്ങള്‍....

ബഷീർ പറഞ്ഞു...

അഭിനയിച്ച് തീർത്ത് അവസാനം ഒന്ന് കരയാൻ പോലും ആവാതെ വീർപ്പുമുട്ടുന്നവരുടെ ആകുലതകൾ

ചുരുങ്ങിയ വരികളിൽ..

ബഷീർ പറഞ്ഞു...

ഒരു നരിക്കുന്നൻ
ഇതാ ഇവിടെ :)

ബീരാന്‍ കുട്ടി പറഞ്ഞു...

നരീ,
അണിയറയില്‍ അഭിനയിച്ച് തീര്‍ക്കുന്ന കഥപത്രങ്ങളെയും, അവരുടെ ഭാവാഭിനയങ്ങളെയും ഒര്‍മ്മപ്പെടുത്തുന്നൂ ഈ പോസ്റ്റ്.

തീവ്രമായ വരികള്‍. പലവുരൂ ചിന്തിപ്പിക്കുന്ന അക്ഷരങ്ങള്‍. തുടരുക ഈ പ്രയാണം.