2009, ജൂൺ 1, തിങ്കളാഴ്‌ച

കെട്ടിയാടിയത്

ഈ അഗ്നിയിൽ എരിയാൻ കൂട്ട് വരുമെന്ന
മൂഢധാരണയിൽ മുഴുവനായി വിഴുങ്ങിത്തീരും മുമ്പെ
ഒരു വാക്കിനായി കൊതിച്ചത്
എന്റെ അതിമോഹമാവാം

കടൽ പോലെ ഇളകിമറിഞ്ഞ കനവുകളും
കുത്തൊലിച്ചൊഴുകിയ വാക്കുകളും
തുളുമ്പിത്തെറിച്ച നോട്ടങ്ങളും
ഞാനൊരു വെറും വിഢിയായിരുന്നെന്ന് സ്ഥാപിക്കട്ടേ

മഴവില്ലുകൾ തീർത്ത സ്വപ്നങ്ങളിൽ
പടർന്ന് കയറുന്ന ഇരുട്ടിനോട്
എന്നെ പൊതിഞ്ഞെടുക്കാൻ പറഞ്ഞ നിമിഷങ്ങളോട്
ഒരു വാക്കിന്റെ അടയാളം ഒരുക്കി വഴിമാറി നടക്കാൻ
എന്റെ മനസ്സിനെ ഞാനും പാകപ്പെടുത്തട്ടേ

എന്റെ ചങ്കിൽ കുമിഞ്ഞ് കൂടിയ വേദനക്ക് മീതെ
കഥകൾ മെനെഞ്ഞെടുക്കുന്ന തിരക്കിൽ നീ ഓർക്കുക
കൂമ്പിയടഞ്ഞ നിന്റെ കൺപോളകളിലൂടെ അദൃശ്യനാകാനല്ല,
ലോലമായ നിന്റെ മനസ്സിൽ ആർദ്രമായി
തഴുകിയുണർത്താനാണ് ഞാനീ വിഢിവേഷം കെട്ടിയത്.

29 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

എന്റെ മനസ്സിന് പിണങ്ങാനറിയില്ല, പരിഭവപ്പെടാനും...

Sukanya പറഞ്ഞു...

ഒരു നാളികേരം ഉടച്ചാലോ ? ആദ്യമായ്‌ കമന്റ്‌ ചെയ്യാന്‍ കിട്ടിയ അവസരമല്ലേ?
(((ഠോ))) :)
കെട്ടിയാടിയത് വേദനയുടെ വേഷമാണെങ്കിലും എഴുത്ത് !!!!

ചാണക്യന്‍ പറഞ്ഞു...

‘ഒരു വാക്കിന്റെ അടയാളം ഒരുക്കി വഴിമാറി നടക്കാൻ
എന്റെ മനസ്സിനെ ഞാനും പാകപ്പെടുത്തട്ടേ‘-

നല്ല വരികള്‍...ആശംസകള്‍..നരിക്കുന്നന്‍..

ശ്രീഇടമൺ പറഞ്ഞു...

മഴവില്ലുകൾ തീർത്ത സ്വപ്നങ്ങളിൽ
പടർന്ന് കയറുന്ന ഇരുട്ടിനോട്
എന്നെ പൊതിഞ്ഞെടുക്കാൻ പറഞ്ഞ നിമിഷങ്ങളോട്
ഒരു വാക്കിന്റെ അടയാളം ഒരുക്കി വഴിമാറി നടക്കാൻ
എന്റെ മനസ്സിനെ ഞാനും പാകപ്പെടുത്തട്ടേ

:)
വരികള്‍ സുന്ദരം...
ആശംസകള്‍...*

നരിക്കുന്നൻ പറഞ്ഞു...

സുകന്യ: ദൈര്യമായി ഉടച്ചോളൂ.. ഈ തലയിൽ തന്നെയെറിയാം.. നന്ദി ആദ്യ അഭിപ്രായത്തിന്.

ചാണക്യൻ: നന്ദി മാഷേ...ഈ ആശംസകൾക്ക്.

ശ്രീ‍ഇടമൺ: നന്ദി.. പാകപ്പെടുമെന്നറിയില്ല എങ്കിലും..

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ലോലമായ നിന്റെ മനസ്സിൽ ആർദ്രമായി
തഴുകിയുണർത്താനാണ് ഞാനീ വിഢിവേഷം കെട്ടിയത്

നല്ല വരികള്‍...

കാസിം തങ്ങള്‍ പറഞ്ഞു...

വരികള്‍ ഇഷ്ടമായി. ഇവിടെ വന്നിട്ടൊക്കെ കുറേയായി.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പരിഭവവും പിണക്കവും ഇല്ലാതെ... വരികളില്‍... :)

Unknown പറഞ്ഞു...

കൂമ്പിയടഞ്ഞ നിന്റെ കൺപോളകളിലൂടെ അദൃശ്യനാകാനല്ല,
ലോലമായ നിന്റെ മനസ്സിൽ ആർദ്രമായി
തഴുകിയുണർത്താനാണ് ഞാനീ വിഢിവേഷം കെട്ടിയത്.
നല്ല വരികൾ....എന്റെ ആശംസകൾ

വരവൂരാൻ പറഞ്ഞു...

"നിന്റെ വശ്യമായ ചിരിയിൽ
സ്വയം മറക്കുമ്പോൾ ഞാനറിയുന്നു
പ്രണയം തീർത്തവഴിയിൽ
ഭ്രാന്തനാകുന്നതും സുഖമുള്ള ഓർമ്മയാണെന്ന്....."
ഇതു പറഞ്ഞ്‌ അധികമായില്ലല്ലോ...

"എന്റെ ചങ്കിൽ കുമിഞ്ഞ് കൂടിയ വേദനക്ക് മീതെ
കഥകൾ മെനെഞ്ഞെടുക്കുന്ന തിരക്കിൽ നീ ഓർക്കുക
കൂമ്പിയടഞ്ഞ നിന്റെ കൺപോളകളിലൂടെ അദൃശ്യനാകാനല്ല,
ലോലമായ നിന്റെ മനസ്സിൽ ആർദ്രമായി
തഴുകിയുണർത്താനാണ് ഞാനീ വിഢിവേഷം കെട്ടിയത്."

ഇത്ര പെട്ടെന്ന് .... ഇങ്ങിനെ ഞാനും പ്രതീക്ഷിച്ചില്ലാ

വിജയലക്ഷ്മി പറഞ്ഞു...

മോനെ : ഒരുപാടിഷ്ടായി ...നല്ല വരികള്‍ ..ലോലമായ മനസ്സിന്റെ ആര്‍ദ്രത വരികളിലുടനീളം ഒളിഞ്ഞിരിപ്പുണ്ട് ...

Typist | എഴുത്തുകാരി പറഞ്ഞു...

ഇതുവരെ കെട്ടിയാടിയ വിഡ്ഡിവേഷം അഴിച്ചുവക്കാന്‍ തീരുമാനിച്ചോ? വിഡ്ഡിവേഷമാണെന്നു ബോദ്ധ്യമായാല്‍ പിന്നെ അഴിച്ചു വക്കുക തന്നെയാ നല്ലതു്.

ഹരീഷ് തൊടുപുഴ പറഞ്ഞു...

നന്നായിരിക്കുന്നു നരീ;

അഭിനന്ദനങ്ങള്‍..

അരുണ്‍ കരിമുട്ടം പറഞ്ഞു...

മാഷിന്‍റെ വരികളില്‍(കവിതകളില്‍) എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതാ, അതിനു കുറേ കാരണങ്ങളുണ്ടേ..
കെട്ടിയാടപ്പെട്ട വേഷം തന്നെ ഒരു കാരണം
:)

Unknown പറഞ്ഞു...

:)
സത്യം പറയാലോ ഇതൊന്നും ദഹിക്കാനുള്ള കാപ്പാസിറ്റി ഈയുള്ളവനില്ലേ.....

priyag പറഞ്ഞു...

olichodunnathu bheeruthwam alle?

നരിക്കുന്നൻ പറഞ്ഞു...

അചാര്യൻ: നന്ദി മാഷേ..

കാസിം തങ്ങൾ: നന്ദി. ഇടക്കൊക്കെ വരൂന്നേയ്.

പകൽ: നന്ദി. പരിഭവമില്ല, പിണക്കവും.

അദ്നാൻ: എനിക്കറിയാം. ഒരുപാട് നന്ദി..

വരവൂരാൻ: അതെ മാഷേ, ഇത്ര പെട്ടന്ന് ഞാനും പ്രതീക്ഷിച്ചില്ല. പക്ഷേ, ഒരിക്കലും പിടിതരാതെ വീണ്ടും മനസ്സ് തെന്നിമാറുന്നു. നന്ദി.

വിജയലക്ഷ്മി: അമ്മേ നന്ദി.

എഴുത്തുകാരി: ഒരുവേള അതൊരു വിഢിവേഷമായിരുന്നെന്ന തിരിച്ചറിവിൽ അഴിച്ച് വെക്കാനൊരുങ്ങി. പക്ഷേ തത്കാലം ഒരു വിഢിയായി കൊട്ടിയാടാൻ തന്നെ തീരുമാനിച്ചു. അതങ്ങനെയാണ്. നന്ദി.

നരിക്കുന്നൻ പറഞ്ഞു...

ഹരീഷ്: നന്ദി മാഷേ.

അരുൺ: ജീവിതത്തിലൊരിക്കലെങ്കിലും ഈ വിഢിവേഷം കെട്ടിയാടണം. നന്ദി..

സാബിത്ത്: ഈ ഗപ്പാസിറ്റിയൊക്കെ അങ്ങ് വരും കുട്ടാ.... നന്ദി.

ഉണ്ണിമോൾ: ഒളിച്ചോട്ടം ഭീരുത്തം തന്നെ. ഈ ജീവിതത്തിൽ നിന്ന് ഒരിക്കലും ഒരു ഒളിച്ചോട്ടം ഞാൻ ചിന്തിക്കുന്നില്ല. എന്റെ സ്വപ്നങ്ങളിൽ, ഓർമ്മകളിൽ അണയാതെ ആ തിരിനാളം കത്തിജ്വലിച്ച്കൊണ്ടേ ഇരിക്കും. നന്ദി.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

നരിക്കുന്നാ,
മനസ്സില്‍ തട്ടുന്ന വരികള്‍.

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

...എന്റെ ആത്മാവുള്ളിടത്തോളം എനിക്ക് നിന്നെ മറക്കാനാവില്ല..
മറവിയുടെ ചുരുളുകള്ക്കുള്ളില് നിന്റെ ഓര്‍മ്മ മറയ്ക്കുവാന്‍
എന്റെ ജീവന്‍ ഉള്ളിടത്തോളം എനിക്ക് കഴിയില്ല...
നിന്നെ വെറുക്കാനോ മറക്കാനോ കഴിയാതെ നിസ്സഹായതയുടെ ഇരുള്‍ത്തിരയില്
എന്റെ മനസ്സ്...

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

“മഴവില്ലുകൾ തീർത്ത സ്വപ്നങ്ങളിൽ
പടർന്ന് കയറുന്ന ഇരുട്ടിനോട്
എന്നെ പൊതിഞ്ഞെടുക്കാൻ പറഞ്ഞ നിമിഷങ്ങളോട്
ഒരു വാക്കിന്റെ അടയാളം ഒരുക്കി വഴിമാറി നടക്കാൻ
എന്റെ മനസ്സിനെ ഞാനും പാകപ്പെടുത്തട്ടേ“

നന്നായിട്ടുണ്ട് നരിക്കുന്നാ..

(ഈയിടെയായി പ്രണയം വല്ലാതെ വലയ്കൂന്നുണ്ടെന്ന് തോന്നണു? എനിക്ക് തോന്നീതാവ്വോ? ഏയ്..)

സബിതാബാല പറഞ്ഞു...

ഒരുവാക്കിനായ് കൊതിച്ച്....
എത്രയോ തവണ കോളാമ്പിപൂക്കള്‍ നിറഞ്ഞ വഴിയോരത്ത് അവള്‍ നിന്നിരുന്നു....

OAB/ഒഎബി പറഞ്ഞു...

എല്ലാം ഏറ്റ് പറഞ്ഞ് ആള് മുങ്ങിപ്പോയോ? :)

Anil cheleri kumaran പറഞ്ഞു...

അതിമനോഹരമായിരിക്കുന്നു.
ആശംസകൾ.

ബ്ലോത്രം പറഞ്ഞു...

വായിക്കുക

പ്രചരിപ്പിക്കുക


“ബ്ലോത്രം”

നരിക്കുന്നൻ പറഞ്ഞു...

അനിൽ@ബ്ലോഗ്: ഈ അഭിപ്രായത്തിന് നന്ദി.

ഹൻല്ലലത്ത്: ഈ മനസ്സിൽ വെറുപ്പില്ല. പിണക്കവും പരിഭവവും ഇല്ല. നിറഞ്ഞൊഴുകുന്ന സ്നേഹം മാത്രം. നന്ദി സഹോദരാ..

വെട്ടിക്കാട്: സഹോദരാ, പ്രണയം... അതൊരു ഒന്നൊന്നര സംഭവം തന്നെയാ....

സബിതാബാല: ഈ വഴിയോരത്ത് ഞാനും ഇരിപ്പുണ്ട്. ഒരുനോക്കിനായ് കൊതിച്ച്, ഒരു വാക്കിനായ് കൊതിച്ച്.. നന്ദി സഹോദരീ, ഈ അഭിപ്രായങ്ങൾക്ക്.

ഒഎബി: മുങ്ങാൻ കഴിയില്ല...നന്ദി.. [അപ്പൊ ഇവിടെ ഉണ്ടോ?]

കുമാരൻ: നന്ദി സുഹൃത്തേ ഈ അഭിപ്രായത്തിന്.

ബ്ലോത്രം: തീർച്ചയായും.. എല്ലാ വിജയാശംസകളും നേരുന്നു.

Sureshkumar Punjhayil പറഞ്ഞു...

ഞാനൊരു വെറും വിഢിയായിരുന്നെന്ന് സ്ഥാപിക്കട്ടേ

Angine parayan varatte ketto...!

Manoharam, Ashamsakal...!!!

വെള്ളത്തൂവൽ പറഞ്ഞു...

" ഇതുവരെ കെട്ടിയാടിയ വിഡ്ഡിവേഷം അഴിച്ചുവക്കാന്‍ തീരുമാനിച്ചോ? വിഡ്ഡിവേഷമാണെന്നു ബോദ്ധ്യമായാല്‍ പിന്നെ അഴിച്ചു വക്കുക തന്നെയാ നല്ലതു്. "
ന്നാലും ന്റെ ടൈപ്പിസ്റ്റെ, ഇങ്ങനെ പറയണ്ടായിരുന്നു, പിണങ്ങാനും പരിഭവപ്പെടാനും അറിയാത്ത നരിക്ക് ആശംസകൾ, ഒരു വായനക്കാരൻ...

വിജയലക്ഷ്മി പറഞ്ഞു...

എന്തേ പുതിയ പോസ്റ്റൊന്നും വന്നു കാണുന്നില്ല ?തിരക്കിലാണോ ?