2009, മേയ് 28, വ്യാഴാഴ്‌ച

എന്റെ പ്രിയസുഹൃത്തിന്റെ നൊമ്പരങ്ങൾ

ഇത് ഒരു കഥയായി വായിക്കാൻ നമുക്ക് കഴിയുമായിരിക്കാം. എങ്കിലും ഇത് വായിച്ച് കഴിയുമ്പോൾ മനസ്സിൽ ഒരു നീറ്റൽ അനുഭവപ്പെടുന്നത്, നെഞ്ചിനുള്ളിൽ ഒരു വേദനയൂറുന്നത്, എന്റെ കണ്ണിൽ നീർത്തുള്ളികൾ പൊടിയുന്നത് ആ കഥാപാത്രത്തിന്റെ മുഖം എന്റെ മനസ്സിൽ കിടന്ന് പിടയുന്നതിനാലായിരിക്കാം. നാടിന്റേയും പ്രിയപ്പെട്ടവരുടേയും ഓർമ്മകളിൽ ആരുടെയൊക്കെയോ അശ്രദ്ധയുടെ പേരിൽ സ്വയം നീറിക്കഴിയുന്ന നമ്മുടെയൊക്കെ പ്രിയ സുഹൃത്തിനെ ആർക്കെങ്കിലും ഇവിടെ സഹായിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ ഒരു പരിശ്രമമെങ്കിലും അവന്റെ കാത്തിരിപ്പിന് വിരാമമാകുമെങ്കിൽ ഇനിയും ഈ ബൂലോഗത്ത് രസച്ചരടുകൾ പൊട്ടിച്ച് നമ്മെയൊക്കെ ചിരിപ്പിക്കാൻ നിങ്ങളുടെ ശ്രമങ്ങൾക്കാകുമെങ്കിൽ .......................

എന്റെ പ്രിയ സുഹൃത്ത് ഈ ബൂലോഗത്ത് ഒരു ഇടവേളയിലാണ്. അവന്റെ പ്രിയതമയുടെ, ഉമ്മയുടെ കുടുംബാംഗങ്ങളുടെ ഓർമ്മയിൽ വീടണയുന്നതും കാത്ത് വേദനയോടെ കഴിയുന്ന ആ പ്രവാസിബ്ലോഗ്ഗറുടെ സംഭവകഥ ഇവിടെ വായിക്കൂ‍....

22 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

എന്റെ പ്രിയ സുഹൃത്ത് ഈ ബൂലോഗത്ത് ഒരു ഇടവേളയിലാണ്. അവന്റെ പ്രിയതമയുടെ, ഉമ്മയുടെ കുടുംബാംഗങ്ങളുടെ ഓർമ്മയിൽ വീടണയുന്നതും കാത്ത് വേദനയോടെ കഴിയുന്ന ആ പ്രവാസിബ്ലോഗ്ഗറുടെ പ്രശ്നത്തിന് പരിഹാരം നിർദ്ധേശിക്കൂ...

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

അത് വായിച്ചിരുന്നു...
നാട്ടില്‍ നിന്നും പോകാന്‍ വ്യാജ പാസ്സ്‌പോര്‍ട്ടാണോ ഉപയോഗിച്ചിരുന്നത് ..?

അരുണ്‍ കരിമുട്ടം പറഞ്ഞു...

ഞാന്‍ വായിച്ചു ഭായി
ഇനി എന്ത് ചെയ്യാന്‍ കഴിയും?
എനിക്ക് ഈ മാതിരി കാര്യത്തില്‍ ഒരു ഐഡിയയും ഇല്ല

Anil cheleri kumaran പറഞ്ഞു...

ദൈവം ഇടപെടുമായിരിക്കും.

നരിക്കുന്നൻ പറഞ്ഞു...

ഹൻല്ലലത്: ശരിക്കും ഉള്ള പാസ്പോർട്ടിൽ തന്നെയാണ് സുഹൃത്ത് ഇവിടെയെത്തിയത്. ഇവിടെ റിയാദ് എംബസിയിൽ നിന്നും ആവശ്യപ്പെട്ടപ്രകാരം കോഴിക്കോട് പാസ്പ്പോർട്ട് ഓഫീസിൽ ആവശ്യമായ സെർട്ടിഫിക്കെറ്റുകളും, റേഷൻ കാർഡും, തിരിച്ചറിയൽ കാർഡും എല്ലാം സമർപ്പിക്കുകയുണ്ടായി. നാട്ടിൽ നിന്നും വെരിഫിക്കേഷൻ മെസ്സേജ് റിയാദ് എംബസിയിൽ എത്തുന്നില്ല എന്നാണ് എംബസി അതികൃദർ പറയുന്നത്. 3 അര മാസമായി ഇതിന്റെ പിന്നിൽ ഓടിനടക്കുകയാണ്.

അരുൺ: മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ. നമുക്ക് ഈ ബൂലോഗത്തൊന്ന് മുട്ടിനോക്കാം. വല്യ പിടിപാടുകളുള്ള ആശാന്മാരൊക്കെ ഇവിടെയും കാണും...

കുമാരൻ: ദൈവം ഇടപെടട്ടേ... എങ്കിലും നമ്മുടെ പരിശ്രമങ്ങൾ ഒരു ദിവസമെങ്കിലും നേരത്തെ ആ സുഹൃത്തിനെ നാട്ടിലെത്തിക്കാൻ കഴിഞ്ഞാൽ അതല്ലേ നല്ലത്.

siva // ശിവ പറഞ്ഞു...

ഞാന്‍ ആ പോസ്റ്റ് വായിച്ചു, ഇത് അറിയുന്നവര്‍ പ്രതികരിക്കട്ടെ....

vahab പറഞ്ഞു...

സാധ്യമാകുന്ന എല്ലാ ഇടങ്ങളിലൂം ബന്ധപ്പെട്ട്‌ പരിഹാരത്തിന്‌ ശ്രമിക്കാവുന്നതാണ്‌.... സംഘടനകള്‍, മാധ്യമങ്ങള്‍, മന്ത്രിമാര്‍, ബന്ധപ്പെട്ട ഓഫീസുകള്‍, പാസ്‌പോര്‍ട്ട്‌ ഓഫീസ്‌, പോലീസ്‌ സ്‌റ്റേഷന്‍....

അഡ്രസ്‌ വെരിഫിക്കേഷന്റെ ആദ്യപടി തീര്‍ച്ചയായും പോലീസ്‌ റിപ്പോര്‍ട്ടായിരിക്കുമല്ലോ. നാട്ടിലുള്ള വേണ്ടപ്പെട്ടവരുമായി ബന്ധപ്പെട്ട്‌ അവിടംമുതല്‍ അന്വേഷണം തുടങ്ങുന്നതായിരിക്കും ഉചിതം.

വെരിഫിക്കേഷന്‌ വരുന്ന പോലീസിന്‌ വേണ്ടത്ര സംഖ്യ കൊടുക്കാത്തതിനാല്‍ പോലീസ്‌ തെറ്റായ വെരിഫിക്കേഷന്‍ കൊടുത്ത അനുഭവങ്ങളുണ്ട്‌. നിങ്ങളെ കുറ്റപ്പെടുത്തുകയല്ല. ബന്ധപ്പെട്ട ഒരനുഭവം പറഞ്ഞുവെന്നുമാത്രം.

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

സ്വന്തം നാട്ടില്‍ പൊലീസ് സ്റ്റേഷനില്‍ അങ്ങനെ ഒരു അന്വേഷണം നടത്തിക്കാന്‍ പറ്റില്ലെ..?

ആദ്യം പാസ്സ്പോര്‍ട്ട് ഓഫിസുമായി നാട്ടിലുള്ള ആളുകളോട് ബന്ധപ്പെടാന്‍ പറയൂ..
അവരുടെ പ്രതികരണം അറിഞ്ഞിട്ട് ബാക്കി നോക്കാമല്ലൊ...

തീര്‍ത്തും അലസതയാവാം ഇതിന്റെ കാരണം..
എത്ര പെട്ടെന്നു ചെയ്യാവുന്നതാണ് ഇതൊക്കെ..?!!

അജ്ഞാതന്‍ പറഞ്ഞു...

Contact Us

KERALA STATE PRAVASI WELFARE DEVELOPMENT CO-OPERATIVE SOCIETY LTD


JAI BHAVAN, THARA-121,
KUNNUKUZHI,
THIRUVANANTHAPURAM-695035


Phone: 0471 2305692, 09387736145


Email: pravasisltd@yahoo.com / pravasisociety@hotmail.com.
info@pravasisangham.org


Website:www.pravasisangham.org
ithu keralthile pravasikale help cheyyanulla oru department aanu. ivarkku enthengilum cheyyan pattumonnu onnu try cheyyoo

അജ്ഞാതന്‍ പറഞ്ഞു...

pazhaya passport copiyum rationcard copiyum kazhiyumengil beeran chettante nattile vard memberude kayyilninnu oru live certificatum vaangi puthiya oru passportiinu apeksha nalki nokkoo. nattile veettukar vishamikkathe venda karyangal vegam cheyyoo?

Sukanya പറഞ്ഞു...

നരിക്കുന്നന്‍ - സുഹൃത്തിന്റെ നൊമ്പരം തന്റെതാക്കിയ നല്ല മനസ്സുള്ള ആള്‍ക്ക് നല്ലത് വരട്ടെ. സുഹൃത്തിന്റെ പ്രശ്നം തീരാന്‍ പ്രാര്‍ഥിക്കാം.

അജ്ഞാതന്‍ പറഞ്ഞു...

http://www.pravasisangham.org/patrons.html

Typist | എഴുത്തുകാരി പറഞ്ഞു...

ബൂലോഗത്തിലും ആരെങ്കിലും ഉണ്ടാവില്ലേ എന്തെങ്കിലും ചെയ്യാവുന്നവരായിട്ടു്. ആരെങ്കിലും സഹായിക്കാതിരിക്കുമോ?

കൂട്ടുകാരന്‍ | Friend പറഞ്ഞു...

നരിക്കുന്ന, ആ അജ്ഞാത പറഞ്ഞ കാര്യം ചെയ്തു നോക്കുക. സംഭവം ശരിയാകുമെന്ന് വിശ്വസിക്കാം.. കൂട്ടുകാരന് വേണ്ടി എല്ലാരും പ്രാര്‍ത്ഥിക്കുന്നു.

നരിക്കുന്നൻ പറഞ്ഞു...

ശിവ: പ്രതികരണങ്ങൾക്കായി കാത്തിരിക്കാം.

വഹാബ്: മൂന്നര മാസത്തോളം നാട്ടിലെ ബന്ധപ്പെട്ടവരുമായി സുഹൃത്തിന്റെ കുടുംബാംഗങ്ങൾ ഇതിന് വേണ്ടി ഓടിനടക്കുന്നു. സുഹൃത്ത് പറഞ്ഞ പ്രകാരം അതിന്റെ എല്ലാ വശങ്ങളും അവർ ബന്ധ്പ്പെട്ടു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് വരെ മുന്നോട്ട് പോയത് മുഴുവൻ ശരിക്കും ലീഗലായിത്തന്നെയാണ്. ഇത്തരം ഒരനുഭവം വേറൊരാൾക്ക് ഇനി ഉണ്ടാകാതിരിക്കാനെങ്കിലും നാം ജാഗരൂഗരാവേണ്ടിയിരിക്കുന്നു.

ഹൻല്ലലത്ത്: പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പാസ്സ്പോർട്ട് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ വെരിഫിക്കേഷൻ റിയാദ് എംബസിയിലേക്ക് അയച്ചു എന്നാണ് പറഞ്ഞത്. പക്ഷേ എത്രയായിട്ടും ഇവിടെ എത്തിയിട്ടില്ല. ആരുടെയൊക്കെയോ അലസത തന്നെയാണ് ഈ വൈകിപ്പിക്കൽ എന്ന് തീർച്ച. ശക്തമായ ഇടപെടലുകൾക്കേ ഇത് പരിഹരിക്കാൻ കഴിയൂ എന്ന് തോന്നുന്നു.

അജ്ഞാത: ഏതായാലും ഇന്ന് ചില നല്ല നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്ന് സുഹൃത്ത് വിളിച്ചപ്പോൾ പറഞ്ഞിട്ടുണ്ട്. അത് ശരിയായില്ലെങ്കിൽ തീർച്ചയായും നിങ്ങളെ ബന്ധപ്പെടാം.

അജ്ഞാത: റേഷൻ കാർഡും പാസ്സ്പോർട്ട് കോപ്പിയും എല്ലാം സമർപ്പിച്ച് കഴിഞ്ഞതാണ്. എങ്കിലും ഇന്നത്തെ വിവരം കിട്ടിയതിന് ശേഷം വേണ്ടത് ചെയ്യാം.

സുകന്യ: നന്ദി. ഈ പ്രാർത്ഥന ദൈവം സ്വീകരിക്കട്ടേ.

അജ്ഞാത: നന്ദി.

എഴുത്തുകാരി: ഒരു ബ്ലോഗ്ഗർ ആയ സുഹൃത്തിനെ സഹായിക്കാൻ ബൂലോഗത്ത് നിന്ന് തന്നെ ആളുണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം. ഈ പ്രതികരണങ്ങളും നിർദേശങ്ങളും അതിന് ഉദാഹരണമായി നമുക്ക് കാണാം.

കൂട്ടുകാരൻ: അജ്ഞാത പറഞ്ഞ കാര്യം ചെയ്യാൻ തന്നെയാണ് തീരുമാനം. ഇന്ന് ചില നീക്കങ്ങൾക്ക് സാധ്യതയുണ്ട്. അത് കൂടി കാത്ത് നോക്കട്ടേ.

വരവൂരാൻ പറഞ്ഞു...

നരി എല്ലാം മംഗളമായി നടക്കും നരിക്കും കുട്ടുക്കാരനും നന്മകളൊടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ

hi പറഞ്ഞു...

ഇപ്പോള്‍ എന്താണ് അവസ്ഥ ? ആ സുഹൃത്തിന്റെ കാര്യം ശരിയായോ ?

നരിക്കുന്നൻ പറഞ്ഞു...

വരവൂരാൻ: നന്ദി.

അബ്കാരി: സുഹൃത്ത് നാട്ടിൽ എത്തിയിരിക്കുന്നു. പക്ഷേ പാസ്സ്പോർട്ട് പുതുക്കിയിട്ടില്ല. ഡേറ്റ് തീരുന്നതിന് 3 ദിവസം മുൻപാണ് നാട്ടിലെത്തിയത്. നാട്ടിൽ നിന്ന് പുതുക്കാം എന്ന് പറഞ്ഞിരിക്കുന്നു. പുതിയ വിവരങ്ങൾക്കായി കാത്തിരിക്കുന്നു.

ഈ പ്രശ്നത്തിന് മതിയായ നിർദ്ധേശങ്ങളും ആശ്വാസ വാക്കുകളും നൽകിയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി. ഈ പ്രശ്നത്തിൽ വളരെ കാര്യമായി പ്രതികരിച്ച എല്ലാവർക്കും നന്ദി. ഈ പ്രശ്നം പരിഹരിക്കുന്നതിനായി എല്ലാ നിർദ്ധേശങ്ങളും സ്വീകരിക്കുന്നതാണ്. പാസ്സ്പോർട്ട് പുതുക്കാൻ പ്രയാസം നേരിടുകയാണെങ്കിൽ അജ്ഞാത പറഞ്ഞത് പോലെ പ്രവാസി വെൽഫയർ ഡവലപ്മെന്റിൽ ബന്ധപ്പെടാമെന്ന് എനിക്ക് സുഹൃത്ത് ഉറപ്പ് തന്നിട്ടുണ്ട്.

വിജയലക്ഷ്മി പറഞ്ഞു...

മോനെ , വായിച്ചപ്പോള്‍ വല്ലാത്ത വിഷമം തോന്നി .നമ്മുടെ നാടിന്റെ നിലപാട് ഓര്‍ത്തിട്ട്. വീട്ടുകാരോട് , ആള് ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവായി ,വില്ലേജ് ഓഫീസില്‍ നിന്നോ ,മുന്സീപാല്ട്ടി ഓഫീസില്‍ നിന്നോ അപേക്ഷ കൊടുത്തു ,ഒരു സാക്ഷി പത്രം വാങ്ങി അയച്ചു തരാന്‍ പറയൂ ..ഇത് തീര്‍ച്ചയായും ഉപകരിക്കും

അജ്ഞാതന്‍ പറഞ്ഞു...

top [url=http://www.001casino.com/]free casino bonus[/url] hinder the latest [url=http://www.realcazinoz.com/]casino[/url] autonomous no deposit perk at the best [url=http://www.baywatchcasino.com/]online casinos
[/url].

അജ്ഞാതന്‍ പറഞ്ഞു...

We [url=http://www.singapore-casino.ws/]casino games[/url] have a rotund library of absolutely free casino games for you to monkey tricks privilege here in your browser. Whether you pine for to unaccustomed a provisions round strategy or just try exposed a few original slots in the presence of playing for legitimate in dough, we possess you covered. These are the exact verbatim at the same time games that you can with at veritable online casinos and you can part of them all for free.

അജ്ഞാതന്‍ പറഞ്ഞു...

I usually do not drop a comment, but I read a few of the responses on this page "എന്റെ പ്രിയസുഹൃത്തിന്റെ നൊമ്പരങ്ങൾ".
I do have 2 questions for you if you do not mind. Is it only me or do some of the comments appear as if they are
left by brain dead people? :-P And, if you are writing at
additional online sites, I would like to keep up with everything new you have to post.
Would you list of all of your public sites like
your Facebook page, twitter feed, or linkedin profile?


My web site :: Zahngold Verkaufen