നീ ചിരിക്കുമ്പോൾ എന്റെ മനസ്സിൽ ഉത്സവം നടക്കുന്നത്
നീ പറയുമ്പോൾ ഞാൻ കാതുകൾ കൂർപ്പിച്ച് ആസ്വദിക്കുന്നത്
നീ സങ്കടപ്പെടുമ്പോൾ എന്റെ നെഞ്ച് പിടയുന്നത്
നീ കരയുമ്പോൾ എന്റെ അധരങ്ങൾ വിറക്കുന്നത്
എന്നിൽ പ്രണയം പൂത്തതിനാലാകാം
ഈ നഗരഗ്രീഷ്മത്തിലും ഹൃദയഭിത്തിയിലൊരു ഇളം തെന്നലടിക്കുന്നത്
ഈ തീചൂളയിലും മനസ്സിലൊരു കുളിർമഴ പെയ്യുന്നത്
ഈ കൂരിരുട്ടിലും ഉള്ളിലൊരു താരകം വിരിയുന്നത്
ഈ പ്രക്ഷുബ്ധതയിലും കണ്ണിൽ പ്രതിക്ഷകൾ മുളക്കുന്നത്
എന്നിൽ പ്രണയം പൂത്തതിനാലാകാം
ഇനിയുമൊരു പ്രണയകാലം മുന്നിലെന്ന് ബോധ്യപ്പെടുത്തി
ഓർമ്മകളിൽ കുടിയിരുത്തിയ പഴയപ്രണയ ഭാണ്ഡങ്ങൾ വീണ്ടും തുറപ്പിച്ചത്
അസഹ്യമായ കാത്തിരിപ്പുകൾക്ക് യുഗങ്ങളുടെ ദൈർഘ്യമെന്ന് ഓർമ്മിപ്പിച്ച്
ഈ തുരുത്തിൽ ഞാനൊരു മുഖം മിനുക്കിസൂക്ഷിക്കുന്നത്
എന്നിൽ പ്രണയം പൂത്തതിനാലാകാം
14 അഭിപ്രായങ്ങൾ:
എന്നിൽ പ്രണയം പൂക്കുന്നതിനാലാകാം....
സബാഷ്!
അങ്ങനെ പൂക്കട്ടെ.
നരിക്കുന്നാ.....,
ശ്ശേ ഇതുവരെ പ്രണയം പൂത്തിട്ടില്ലായിരുന്നൊ?
എങ്കില്‍ ഇനിയങ്ങോട്ട് പൂക്കട്ടേന്ന്.
നന്നായിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു.
എന്റെ നരിക്കുന്നാ, മന്ദാകിനി പൂത്തപ്പോല്‍ എന്നൊരു പോസ്റ്റിട്ട് ചിന്ത ഒന്ന് റീഫ്രഷ് ചെയ്തപ്പോള്‍ ലതിയുടെ മുരിങ്ങ പൂത്തപ്പോള്‍ എന്ന പോസ്റ്റ്.അത് തുറന്ന് നോക്കി കഴിഞ്ഞ് ഒന്നൂടെ റീഫ്രഷ് ചെയ്തപ്പോള്‍ ഇതാ പ്രണയം പൂക്കുന്നത് എന്ന മനോഹരമായ ഒരു കവിത.
എന്തായാലും ആരോ കാരണം പ്രണയം പൂത്തെന്ന് മനസിലായി?:)
ഇത് മൊത്തത്തില്‍ പൂക്കുന്ന കാലമാണോ?
it's a beautiful feeling.i can see the face of my friend glowing as she found the true love.
your post reminded her.
good lines.
sasneham,
anu
പൂക്കാലം വന്നൂ..പൂക്കാലം.. :)
(പിന്നേയ്, ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക്: ദൈർഗ്യം അല്ല,ദൈർഘ്യം എന്നാണ് വേണ്ടത്)
മുഖം മിനുക്കികൊണ്ട് നടക്കുന്നതിതിനാണല്ലേ !
ലതി:
പൂത്ത്കൊണ്ടേയിരിക്കുന്നു. നന്ദി.
പി.സി.പ്രദീപ്:
ഇനിയിതങ്ങ് പൂത്ത്കുലച്ചിട്ടേ കാര്യമുള്ളെന്ന് ഞാനും കരുതി. നന്ദി.
അരുൺ:
മന്ദാകിനിയും മുരിങ്ങയും പൂത്തതിനിടക്കെപ്പോഴോ അറിയാതെ എന്നിലൊരു പ്രണയവും പൂത്തു. എനിക്ക് തോന്നുന്നു ഇത് പൂക്കുന്ന കാലമാ...നന്ദി.
അനുപമ:
ഈ വരികൾക്ക് ഒരു പ്രണയെത്തെ ഓർക്കാൻ കഴിഞ്ഞതിൽ സന്തോഷം. കൂട്ടുകാരിയുടേതെന്തായി? നന്ദി.
ബിന്ദു:
നന്ദി. പൂക്കട്ടേ... തിരുത്തലിന് പ്രത്യേകം നന്ദി.
കു-ക-ഒ-കു-കെ:
അത് കണ്ട് പിടിച്ചു അല്ലേ കൊച്ച് കള്ളൻ... നന്ദി.
ഇനിയുമൊരു പ്രണയകാലം ...
:)
നല്ല വരികള്‍..
പ്രണയം പൂക്കുന്ന കാലത്തിലാണെന്ന് തോന്നുന്നു?
നല്ല വരികള്‍...സ്വപ്നസുന്ദരമായൊരു പ്രണയകാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു....
അപ്പോള്‍ പ്രണയം പൂത്തു തുടങ്ങി ഇല്ലേ?.ഒരു പൂക്കാലം തന്നെയാവട്ടെ.
നിന്റെ പ്രണയം വസന്തമാവട്ടെ..
ചിന്തകളുടെ വസന്തത്തില്‍ ആയിരത്തൊന്നു രാവുകളിലെ പോലെ...
കഥകള്‍ വിരിയട്ടെ...
മാലാഖയെപ്പോലെ അവള്‍ നിന്നെ നിദ്രയില്‍ പുണരട്ടെ...
മനസ്സില്‍ കാത്തു വെച്ച മുഖം അവളുടേത് മാത്രമാണ്....
ഇനി നിനക്കവലും അവള്‍ക്കു നീയും...
( ...പോയി പെണ്ണ് കെട്ടിക്കോ ഭായ്... :) ......)
ഇനിയുമൊരു പ്രണയകാലം മുന്നിലെന്ന് ബോധ്യപ്പെടുത്തി
ഓർമ്മകളിൽ കുടിയിരുത്തിയ പഴയപ്രണയ ഭാണ്ഡങ്ങൾ വീണ്ടും തുറപ്പിച്ചത്
ഈ നഗരഗ്രീഷ്മത്തിലും
ആരാണു സുഹ്രുത്തേ.... എന്തായാലും പൂത്തുലയട്ടെ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ