2008, ഡിസംബർ 31, ബുധനാഴ്‌ച

പ്രേമക്കത്ത്

വഴിയിൽ കാഴ്ച അവസാനിക്കുന്നേടത്ത് കണ്ണ് തെറ്റാതെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായി. അല്പം അകലെ ഇറക്കം ഇറങ്ങി വരുന്ന ചെമ്മൺ പാതയിൽ ഒരു പാദസരത്തിന്റെ കിലുക്കം കേൾക്കാൻ, ചിരിക്കുമ്പോൾ നുണക്കുഴിവിരിയുന്ന സ്വർണ്ണ നിറമുള്ള മുഖത്ത് പൊടിഞ്ഞ വിയർപ്പു തുള്ളികൾ കരിവളയിട്ട കൈകൾകൊണ്ട് മെല്ലെ ഒപ്പിയെടുക്കുന്നത് കാണാൻ, പുറത്ത് കെട്ടിവെച്ച പുസ്ഥക കെട്ടുക്കെട്ടുകളിൽ ആയാസപ്പെട്ട് കൂട്ടുകാരികളോട് സല്ലപിച്ച് ഒരു ചെറുപുഞ്ചിരിയുമായി തന്നെ കടന്ന് പോകുന്നത് കൺകുളിർക്കെ കാണാൻ രാവിലെ മുതലേ വന്നിരുന്നതാ ഈ റോഡരികിൽ. അവളുടെ ഒരു കടാക്ഷം തന്റെ ശ്വാസഗതി വർദ്ധിപ്പിച്ച് കടന്ന് പോകുമ്പോൾ ഒരു ലോകം കീഴടക്കിയ സന്തോഷത്തോടെ തുള്ളിച്ചാടാറുണ്ട്. സ്ഥിരം കൂട്ടുകാരനായ ഷാൻ കൂടെയുണ്ടാകാറുണ്ടെങ്കിലും ഇന്ന് ആരെയും കൂട്ടാതെ ഒറ്റക്ക് വന്നതിന് ഒരു കാരണം തന്റെ നെഞ്ചിനോട് ചേർന്ന് വിങ്ങുന്നുണ്ട്.

ഇന്ന് വരെ പരസ്പരം കാണുമ്പോൾ ചിരിക്കും എന്നല്ലാതെ അവളെ ഇഷ്ടമാണെന്ന് ഞാനിത് വരെ പറഞ്ഞിട്ടില്ല. അവളൂടെ കണ്ണുകളിലെ തിളക്കം കാണുമ്പോൾ, ആ കവിളുകളിൽ നാണത്താൽ ഒരു പുഞ്ചിരി വിടരുമ്പോൾ അതിനർത്ഥം സ്വയം കണ്ടത്തി അവളെ എന്നേ തന്റെ മനസ്സിൽ കുടിയിരുത്തിയിരിക്കുന്നു.

പക്ഷേ ഷാനാണ് പറഞ്ഞത്, 'ടാ.. നീ ഇങ്ങനെ ഇഷ്ടം ഉള്ളിലൊതുക്കി നടന്നിട്ടെന്താ കാര്യം..എന്നും ങ്ങനെ ചിരിച്ച് നടന്നാ മതിയോ? അവൾക്കിതെങ്ങാനും അറിയോ..? നീ ധൈര്യമായി അവളോട് ഐ ലൌ യു പറയ്..' അവൻ സർവ്വജ്ഞാനിയെ പോലെ പറഞ്ഞത് നീരസത്തോടെയാണ് കേട്ടതെങ്കിലും വാക്കുകളിൽ കാര്യമുണ്ടെന്ന് തോന്നി.

എന്നാൽ ഒന്ന് പറയുക തന്നെ. ഉറക്കം വരാത്ത തന്റെ രാത്രികളിൽ തന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് ഇനിയും അവൾ വരണമെങ്കിൽ തന്റെ ഇഷ്ടം അറിയിക്കേണ്ടിയിരിക്കുന്നു. അന്ന് രാത്രി, അവളും നാടും ഉറങ്ങിക്കിടന്നപ്പോൾ തന്റെ വിരലുകൾ അവളുടെ മനസ്സ് കവരാൻ വാക്കുകൾ സൃഷ്ടിക്കുകയായിരുന്നു. എത്ര എഴുതിയിട്ടും വാക്കുകൾ ഇഷ്ടപ്പെടുന്നില്ല. കണ്ണും കരളും ഹൃദയവും എല്ലാം സംഗമിച്ച് അവസാനം എന്തൊക്കെയോ എഴുതി കുറിച്ച് പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ചു.

രാവിലെ വീണ്ടും വീണ്ടും ആ കത്തിലേക്ക് നോക്കി നെഞ്ചിടിപ്പോടെ അവൾ സ്ഥിരമായി വരാറുള്ള വഴിയിൽ വന്നിരിക്കുകയാണ്. വാച്ചിൽ സമയം പോകുന്നില്ലന്ന് തോന്നി. ഓരോ നിമിഷം കഴിയുന്തോറും നെഞ്ചിടിപ്പ് കൂടി വരുന്നു. പോകറ്റിൽ കിടന്ന് തന്റെ സാഫലമാകാൻ പോകുന്ന പ്രണയത്തിന്റെ അടയാളം നെഞ്ചിലേക്ക് ചൂട് പകരുന്നു.

രാവിലെ സമയം എട്ടായിട്ടേ ഉള്ളെങ്കിലും വല്ലാത്ത ചൂടിൽ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ കവിളിലൂടെ ചുണ്ടിലേക്കിറങ്ങി ഉപ്പ് രസം പകർന്നു. സമയം പോകുന്തോറും ഹൃദയ മിടിപ്പ് വർദ്ധിച്ച് വരുന്നത് അറിയാമായിരുന്നു. ഇത്രയധികം ടെൻഷൻ ഇതിന് മുമ്പൊന്നും താനനുഭവിച്ചിട്ടില്ലല്ലോ എന്ന് കരുതിയിരിക്കേ തെക്ക് ഭാഗത്ത് നിന്നും കുതിരക്കുളമ്പടി പോലെ ഇറക്കം ഇറങ്ങി വരുന്ന സ്കൂൾ കുട്ടികളുടെ കാലടി ശബ്ദം കാതുകളിൽ മുഴങ്ങി. പക്ഷേ, ഞാൻ ശ്രദ്ധിച്ചത് കുളമ്പടി ശബ്ദത്തിൽ നിന്ന് വേറിട്ട് കേട്ട ആ പാദസരത്തിന്റെ കിലുക്കമായിരുന്നു.

അകലെ നിന്ന് കണ്ടപ്പോഴേ നെഞ്ചിടിപ്പ് പതിന്മടങ്ങ് വർദ്ധിക്കാൻ തുടങ്ങി. ആ കാലടികൾ അടുത്ത് എത്തും തോറും ഒന്നിനും രണ്ടിനും ഒക്കെ പോകണമെന്ന് വയറ്റിൽ നിന്ന് ആരൊക്കെയോ കലഹിക്കുന്നു. കാലുകൾ അനങ്ങാൻ കഴിയാത്ത വിധം മരവിച്ച് പോലെ. ഹൃദയം പട പടാ മിടിക്കാൻ തുടങ്ങി. പോക്കറ്റിൽ നിന്നും പ്രണയലേഖനം ഇപ്പോൾ പൊട്ടിത്തെറിക്കുമെന്ന് തോന്നി. എങ്ങനെ ഇത് ഞാൻ അവൾക്ക് കൊടുക്കും.

10ഓളം കൂട്ടുകാരികളോടൊത്ത് അവൾ തന്റെ അഭിമുഖമായി നടന്ന് വന്നപ്പോൾ പതിയെ പോക്കറ്റിൽ നിന്നും കത്തെടുത്ത് ഞാൻ കയ്യിൽ വെച്ചു. ഇത് കാണിച്ച് ഒരു അടയാളമെങ്കിലും കൊടുക്കണം. പക്ഷേ, അവളുടെ മുഖം തന്റെ കണ്ണൂകൾക്ക് വ്യക്തത കൂട്ടുന്തോറും തന്റെ കൈകാലുകൾ ഒന്നിനും കഴിയാത്തവണ്ണം അശക്തനാകുന്നു. അവളും തന്നെ പ്രത്യേകം ഒളികണ്ണിട്ട് നോക്കുന്നതും ഇടക്ക് പുഞ്ചിരിക്കുന്നതും കണ്ടു. അതുകൂടിയായപ്പോൾ എന്റെ എല്ലാ ശക്തിയും ചോർന്ന് പോകുന്നു.

അവളും കൂട്ടുകാരും തന്നെ കടന്ന് പോകുമ്പോൾ അവൾ ഒരിക്കൽ കൂടി തന്നെ നോക്കി. ആ കണ്ണുകളിലും ഒരു പരിഭ്രാന്തി ഉള്ളപോലെ. അവൾക്കും തന്നോടെന്തോ പറയാനുള്ള പോലെ. കൂട്ടുകാരികളെല്ലാം എന്തോ പറഞ്ഞ് ചിരിക്കുന്നു. അവരെല്ലാം അറിഞ്ഞിരിക്കും. തന്റെ കയ്യിൽ കിടന്ന കത്ത് ഞാൻ പോക്കറ്റിലേക്ക് തന്നെ ഇട്ടു. തൽക്കാലം പിന്നെ കൊടുക്കാം. ഷാനും കൂടി വേണമായിരുന്നു. അവനുണ്ടായിരുന്നെങ്കിൽ ഒരു ദൈര്യമുണ്ടാകുമായിരുന്നു. തന്നെ പറഞ്ഞാൽ മതി. ആരും ഇല്ലാതെ ഒറ്റക്ക് അവൾക്ക് കത്ത് കൊടുക്കാൻ തോന്നിയ ആ നശിച്ച സമയത്ത് ശപിച്ചു.

അവൾ കൂട്ടത്തിൽ നിന്ന് തന്നെ തിരിഞ്ഞ് നോക്കി ഒരിക്കൽ കൂറി ചിരിച്ചു. അപ്പോൾ നുണക്കുഴികൾ വിരിഞ്ഞ് ആ സ്വർണ്ണ നിറമുള്ള കവിളുകൾ തുടുത്തു. തനിക്ക് ഇത് മതി. ഈ ചിരി. താൻ എന്നും കണ്ട് സായൂജ്യമടയാറുള്ള അവളുടെ കടാക്ഷം. പെട്ടന്ന് അവൾ ചുരുട്ടി പിടിച്ച കയ്യിൽ നിന്നും ഒരു കടലാസ് കഷ്ണം താഴേക്കിട്ടു. എന്നിട്ടെന്നെ നോക്കി കണ്ണുകൾകൊണ്ടെന്തോ ആഗ്യം കാട്ടി. മനസ്സിലായി പൊന്നേ, ആ കത്ത് എടുക്കാനല്ലേ. മനസ്സിൽ പറഞ്ഞു. എന്റെ മനസ്സിൽ ഒരു പൂത്തിരി കത്തി. ഹമ്പടി കള്ളീ.. നിനക്ക് ഇത് തരാൻ കഴിയുമായിരുന്നെങ്കിൽ എന്നെ ഇങ്ങനെ ടെൻഷനടിപ്പിക്കണമായിരുന്നോ?

ഞാൻ വേകം ആ ചുരുട്ടിക്കൂട്ടിയ കടലാസ് കഷ്ണം ഓടി ചെന്നെടുത്തു.

ചുരുളുകൾ അഴിയുന്തോറും അതിലെഴുതിയ വാക്യങ്ങൾ മനപ്പാടമാണെങ്കിലും അവളുടെ കൈപടയിൽ എന്നെ ഇഷ്ടമാണെന്നെഴുതിയ അക്ഷരനക്ഷത്രങ്ങളെ കൺകുളിർക്കെ കാണാൻ വല്ലാത്ത ആകാംക്ഷയായിരുന്നു.

ചുരുളുകൾ നിവർന്ന അക്ഷരങ്ങൾക്കിടയിലൂടെ കണ്ണുകൾ പരതിയപ്പോൾ തലയിൽ ഒരു സ്ഫോടനം നടന്ന പോലെ. കണ്ണുകളിൽ ഇരുട്ട് പടരുന്നു. അകന്ന് പോകുന്ന പാദസരത്തിന്റെ കിലുക്കം കാതുകളിൽ മരണമണിയായി മുഴങ്ങുന്നു.

'പ്രിയ ഷാൻ. എനിക്ക് നിന്നെ ഇഷ്ടമാണ്. നിനക്കും ഇഷ്ടമാണെന്ന പ്രതീക്ഷയോടെ..

നിന്റെ സ്വന്തം,

!@#$$%^^&&&***

49 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

2008 അവസാനിക്കും മുമ്പേ ഒരിക്കലും വെളിച്ചം കണ്ടിട്ടില്ലാത്ത ഒരു പ്രണയലേഖനത്തിന്റെ ഓർമ്മയിൽ മെല്ലെ അലിയണമെന്ന് തോന്നി. കണ്ണും കരളും ഹൃദയവും സംഗമിച്ച് വാരിക്കൂട്ടിയിട്ട ആ അക്ഷരക്കൂട്ടങ്ങൾ മനസ്സിന്റെ കോണിലെവിടെയോ തട്ടിവിളിച്ചപ്പോൾ പറയാതിരിക്കാൻ തോന്നിയില്ല.

പരാജിതനായി ആ റോഡരികിൽ അവളുടെ കൈപ്പടയെ നോക്കിനിന്നപ്പോൾ എന്റെ മനസ്സിൽ തോന്നിയതൊന്നും ഇവിടെ നേരാം വണ്ണം കുറിച്ചിടാൻ പറ്റിയിട്ടില്ല. പിന്നീട് എന്നും നല്ല കൂട്ടുകാരനായിരുന്ന പ്രിയ സുഹൃത്തിനെ മുഖാമുഖം കണ്ടപ്പോഴും, പ്രണയത്തിന്റെ വഴിയിൽ നിന്നും ഇഷ്ട സഖി പുതിയ കൂടുകൾ തേടിപ്പോയപ്പോഴും, വർഷങ്ങൾക്കിപ്പുറം കുഴിയിലേക്ക് വീണ കണ്ണുകളും, വിയർത്തൊലിക്കുന്ന മുഖവും, ഒക്കത്ത് വെച്ച കൈകുഞ്ഞുമായി അപ്രതീക്ഷിതമായി തന്റെ മുന്നിൽ വന്നിറങ്ങിയ പ്രിയ സഖിയുടെ നിർവ്വികാരമായ കണ്ണുകളിലേക്ക് നോക്കിയപ്പോഴും എന്റെ ആർദ്രമനസ്സിൽ തോന്നിയതത്രയും ഇവിടെ കുറിക്കുന്നില്ല.

എല്ലാ ബൂലോഗ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!!!

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ഹാപ്പി ന്യൂയീയര്‍ 2009... :D

Typist | എഴുത്തുകാരി പറഞ്ഞു...

പഴയ കാലം അയവിറക്കിയതാണല്ലേ? ഇനി അതൊക്കെ പോട്ടെ. പുതുവര്‍ഷം ഇങ്ങെത്തിയില്ലേ. ആശംസകള്‍.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

സാരമില്ല നരിക്കുന്നാ .പോയതു പോകട്ടെ ! എന്തൊക്കെ ആശകളും പ്രതീ‍ക്ഷകളും ഉണ്ടെങ്കിലും നമുക്ക് വിധിച്ചതേ നമുക്ക് കിട്ടൂ പുതുവത്സരാശംസകൾ !
( ഇപ്പോഴാ പേര്രു ശരിക്കു മനസ്സിലായത്..നന്ദീണ്ട് ട്ടോ..കുറേ നേരത്തേ തിരുത്തേണ്ടിയിരുന്നല്ലോ ..)

രസികന്‍ പറഞ്ഞു...

അന്നോടാരാ പഹയാ ‘കോണ്‍കണ്ണുള്ള’ പെണ്ണിനെ നോക്കി ചിരിക്കാന്‍ പറഞ്ഞത് ... ഓള് നോക്കിയത് ഓനെയാ .... അന്റെ ‘പയേ’ മിത്രവും ഇപ്പളത്തെ കൊടിയ ശത്രുവുമായ ഹംക്ക് ഷാനിനെ .... ഈ പോസ്റ്റിട്ടപ്പോള്‍ അന്റെ വീട്ടില്‍ പുതിയ ഒരു ശത്രുകൂടി അനക്കുണ്ടായി എന്ന പ്രതീക്ഷയില്‍ ഞമ്മള്‍ കമന്റ് ചുരുക്കി ഒരു കുത്തിടുന്നു. ഇജ്ജ് ജീബിച്ചിരിപ്പുണ്ടെങ്കില്‍ അന്റെ അടുത്ത പോസ്റ്റിനു കമന്റാന്‍ ബരാം... അതു ബരേക്കും ബിട.....
**********
തുടക്കം വായിച്ച വായനക്കാരനെ ഒടുക്കം വരേ പ്രതീക്ഷയോടെ കൊണ്ടെത്തിക്കാന്‍ കഴിഞ്ഞു. ഇനിയും ഇതുപോലെ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
പുതുവത്സരാശംസകള്‍

smitha adharsh പറഞ്ഞു...

ശ്ശൊ! ലവള് പറ്റിച്ചല്ലേ..
വൃത്തികെട്ട ഷാന്‍!
ആ ..പോട്ടെന്നേ..
രസികന്‍ ചേട്ടന്റെ കമന്റ് കലക്കി..
അതിനേക്കാള്‍...സസ്പെന്‍സ് ഉടനീളം കാത്തു സൂക്ഷിച്ച ഈ പോസ്റ്റും..
കിടിലന്‍ ഭാഷ..മാഷേ...
നന്മ നിറഞ്ഞ പുതുവല്‍സരം നേരുന്നു

OAB/ഒഎബി പറഞ്ഞു...

ആ വ്ണ്ടീം വലീം തലീന്ന് ഒഴിവായതിൽ പിന്നെ വേറെയും അക്കിടി പറ്റിയല്ലൊ, അതും കൂടെ പോരട്ടെ.:)

-സീസണ് സ് ഗ്രീറ്റിങ്ങ് സ്-

ഹരീഷ് തൊടുപുഴ പറഞ്ഞു...

കഷ്ടം!!! ഇങ്ങനെയും ഒരു ഓലക്കുടയോ??

മണ്ണും ചാരി.....

എന്തായാലും പോഒകട്ടെ; പുതുവത്സരാശസകള്‍....

ഇആര്‍സി - (ERC) പറഞ്ഞു...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

Unknown പറഞ്ഞു...

ഒരു പാദസരത്തിന്റെ ശബ്ദം കേള്‍ക്കാന്‍ എന്തിനാ ഇത്ര പാടു പെടുന്നെ
ചുമ്മാ ഒരു ഫാന്‍സി കടയിലോന്നു കേറിയാല്‍ പോരെ... കാശ് കൊടുത്താല്‍ കിട്ടാത്ത എന്തങ്കിലും ഉണ്ടോ നരിക്കുന്നാ ...

ഏതായാലും കലക്കീട്ടോ ....
പുതുവല്‍സരാശംസകള്‍

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

2009 ഇല്‍ വായിക്കുന്ന ആദ്യ പോസ്റ്റാണ്.

:)

പുതുവത്സര ആശംസകള്‍.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! പറഞ്ഞു...

ആ പെണ്ണ്‌ അത്രയ്ക്കു പോരാന്നെയ്... ഒരു ലുക് ഇല്ല..
കിട്ടാത്തമുന്തിരി എന്നും പുളിച്ചിരിക്കണം... :)

Calvin H പറഞ്ഞു...

സാരമില്ല.. ആദ്യായോണ്ടാ.. പതുക്കെ ശീലം ആയിക്കോളും

നരിക്കുന്നൻ പറഞ്ഞു...

എല്ലാ ബൂലോഗ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!

SreeDeviNair.ശ്രീരാഗം പറഞ്ഞു...

നവവത്സരാശംസകള്‍...

സ്വന്തം,
ചേച്ചി..

sreeNu Lah പറഞ്ഞു...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

വിജയലക്ഷ്മി പറഞ്ഞു...

hi mone..monum kudumbathhinum nanmmakalum santhoshavum niranjathaavatte...ee puthuvarsham!!
postuvaayichhu....vannathum varaanirikkunnathum nallathinaanennu karuthuka.....

ഗീത പറഞ്ഞു...

ശ്ശേ അത് ഷാനിനുള്ളതൊന്നുമായിരിക്കില്ല. നരിക്കുന്നനുള്ളതു തന്നെ ആയിരിക്കും. നരിക്കുന്നന്റെ പേര് ഷാന്‍ എന്നു തെറ്റിദ്ധരിച്ചതായിരിക്കും.....

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

10ഓളം കൂട്ടുകാരികളോടൊത്ത് അവൾ തന്റെ അഭിമുഖമായി നടന്ന് വന്നപ്പോൾ പതിയെ പോക്കറ്റിൽ നിന്നും കത്തെടുത്ത് ഞാൻ കയ്യിൽ വെച്ചു. ഇത് കാണിച്ച് ഒരു അടയാളമെങ്കിലും കൊടുക്കണം. പക്ഷേ, അവളുടെ മുഖം തന്റെ കണ്ണൂകൾക്ക് വ്യക്തത കൂട്ടുന്തോറും തന്റെ കൈകാലുകൾ ഒന്നിനും കഴിയാത്തവണ്ണം അശക്തനാകുന്നു. അവളും തന്നെ പ്രത്യേകം ഒളികണ്ണിട്ട് നോക്കുന്നതും ഇടക്ക് പുഞ്ചിരിക്കുന്നതും കണ്ടു. അതുകൂടിയായപ്പോൾ എന്റെ എല്ലാ ശക്തിയും ചോർന്ന് പോകുന്നു.


ഹഹഹ ... ഒരുപാട് ഓര്‍മ്മകള്‍ തിരികെയെത്തുന്നു... കിടിലന്‍ എഴുത്ത്..
ആശംസകള്‍... ഒപ്പം നവവത്സരാശംസകളും...

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

10ഓളം കൂട്ടുകാരികളോടൊത്ത് അവൾ തന്റെ അഭിമുഖമായി നടന്ന് വന്നപ്പോൾ പതിയെ പോക്കറ്റിൽ നിന്നും കത്തെടുത്ത് ഞാൻ കയ്യിൽ വെച്ചു. ഇത് കാണിച്ച് ഒരു അടയാളമെങ്കിലും കൊടുക്കണം. പക്ഷേ, അവളുടെ മുഖം തന്റെ കണ്ണൂകൾക്ക് വ്യക്തത കൂട്ടുന്തോറും തന്റെ കൈകാലുകൾ ഒന്നിനും കഴിയാത്തവണ്ണം അശക്തനാകുന്നു. അവളും തന്നെ പ്രത്യേകം ഒളികണ്ണിട്ട് നോക്കുന്നതും ഇടക്ക് പുഞ്ചിരിക്കുന്നതും കണ്ടു. അതുകൂടിയായപ്പോൾ എന്റെ എല്ലാ ശക്തിയും ചോർന്ന് പോകുന്നു.


ഹഹഹ ... ഒരുപാട് ഓര്‍മ്മകള്‍ തിരികെയെത്തുന്നു... കിടിലന്‍ എഴുത്ത്..
ആശംസകള്‍... ഒപ്പം നവവത്സരാശംസകളും...

Nithyadarsanangal പറഞ്ഞു...

പ്രേമക്കത്ത്‌ കൊള്ളാട്ടോ...
മനോഹരം...
ആശംസകള്‍...

B Shihab പറഞ്ഞു...

പുതുവത്സര ആശംസകള്‍.

Anil cheleri kumaran പറഞ്ഞു...

അതു ശരി മണ്ണും ചാരിയിരുന്നവന്‍ കത്തും കൊണ്ടു പോയല്ലേ...
രസായിട്ടുണ്ട് എഴുത്ത്

Sureshkumar Punjhayil പറഞ്ഞു...

Nannayirikkunnu... Ashamsakal...!!!

വരവൂരാൻ പറഞ്ഞു...

നരി, പോസ്റ്റും അതിനെക്കാൾ താങ്കളുടെ ആദ്യ കമന്റും വളരെ ഇഷ്ടപ്പെട്ടു, ഇങ്ങിനെ ചിലത്‌ മനസ്സിൽ ചിതലെടുക്കാതെയുണ്ടാവും എന്നും. മനോഹരമായിരുന്നു അവതരണം

ശ്രീ പറഞ്ഞു...

ഒന്നും പറയാനാകുന്നില്ല മാഷേ. സമാനമായ ചില കഥകള്‍ കോളേജ് പഠനകാലത്ത് കണ്ടിട്ടുണ്ട്.

പുതുവത്സരാശംസകള്‍!

ചാണക്യന്‍ പറഞ്ഞു...

പോട്ടെ മാഷെ....അവള്‍ സമയത്തിന് നയം വ്യക്തമാക്കിയതു കാരണം രക്ഷപ്പെട്ടൂ എന്ന് കരുതൂ...
ഇല്ലേല്‍ ,ഇല്ലാത്തതിന്റെ പിന്നാലെ നടന്ന് നരിക്കുന്നന്‍ ഒരു വഴിയായേനെ...:)

നല്ല പോസ്റ്റ്....അഭിനന്ദനങ്ങള്‍..
വൈകിയ നവവത്സരാശംസകള്‍....

പ്രയാസി പറഞ്ഞു...

“നഷ്ട സ്വപ്നങ്ങളേ.. നിങ്ങളെനിക്കൊരു
ദുഖ സിംഹാസനം നല്‍കി..”

എന്നു മഹാകവി പ്രയാസി മുന്‍പു പാടിയിട്ടുണ്ട്..:)

കല്ലീ വല്ലീ നരീ..നമുക്കായി ഒന്നല്ല നാലല്ലെ മോനെ..;)

ഞാനോടീ..

ഓഫ്: നീയെന്നെ കെട്ടിച്ചെ അടങ്ങൂ അല്ലെ!???

anamika പറഞ്ഞു...

enikk climax vallaandang ishtappettu :)

BS Madai പറഞ്ഞു...

വൈകിയാണെങ്കിലും പുതുവല്‍സരാശംസകള്‍..
നരിക്കുന്നനുള്ളത് നരിക്കുന്നനും ഷാനിനുള്ളത് ഷാനിനും... വിധിച്ചതെ നടക്കൂ മാഷേ...
നല്ല പോസ്റ്റ് - അഭിനന്ദനങ്ങള്‍.

ശ്രീഇടമൺ പറഞ്ഞു...

“സമയം പോകുന്തോറും ഹൃദയ മിടിപ്പ് വർദ്ധിച്ച് വരുന്നത് അറിയാമായിരുന്നു. ഇത്രയധികം ടെൻഷൻ ഇതിന് മുമ്പൊന്നും താനനുഭവിച്ചിട്ടില്ലല്ലോ എന്ന് കരുതിയിരിക്കേ തെക്ക് ഭാഗത്ത് നിന്നും കുതിരക്കുളമ്പടി പോലെ ഇറക്കം ഇറങ്ങി വരുന്ന സ്കൂൾ കുട്ടികളുടെ കാലടി ശബ്ദം കാതുകളിൽ മുഴങ്ങി. പക്ഷേ, ഞാൻ ശ്രദ്ധിച്ചത് കുളമ്പടി ശബ്ദത്തിൽ നിന്ന് വേറിട്ട് കേട്ട ആ പാദസരത്തിന്റെ കിലുക്കമായിരുന്നു.“

വളരെ നന്നായിട്ടുണ്ട് അവതരണം....
ആശംസകള്‍....

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഹയ്യ , കൊള്ളാലോ

വിജയലക്ഷ്മി പറഞ്ഞു...

kazhinja kaalam orkkaan(ava enthayaalum)oru resamaanu alle mone?..puthuvalsaraashamsakal!!

വികടശിരോമണി പറഞ്ഞു...

ആകെ പഞ്ചാരമയം.നന്നായി.

നിരക്ഷരൻ പറഞ്ഞു...

കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം...

പോട്ടെ സാരില്യാ നരിക്കുന്നാ, രക്ഷപ്പെട്ടൂന്ന് കരുതിയാല്‍ മതി. :) :)

Arun Meethale Chirakkal പറഞ്ഞു...

ഹ ഹ ഹ ട്വിസ്റ്റ് ഒ. ഹെന്റി സ്റ്റൈല്‍...
നമ്മുടെ പഴയ ഒരു പാട്ടില്ലേ എം. ജി. ആര്‍. അണ്ണന്റെ...
"പോനാല്‍ പോകട്ടും പോടാ..." അതങ്ങ് പാടാമായിരുന്നില്ലേ...
വൈകിപ്പോയി എന്നാലും നല്ല ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

ഗൗരിനാഥന്‍ പറഞ്ഞു...

അവളു ചെയ്തൊരു ചെയ്തേ... :( :(

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നരിക്കുന്നാ വായിക്കുവാന്‍ വൈകി. ഇഷ്ടപ്പെട്ടു.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

പുതിയ പോസ്റ്റൊന്നും ഇല്ലേ? കാണാനില്ലല്ലോ... ?

ഒരു ആരാധകന്‍...:)

അരുണ്‍ കരിമുട്ടം പറഞ്ഞു...

കല്യാണത്തിരക്കായതിനാല്‍ ഇന്നാ വായിച്ചേ..
കാത്ത് കാത്തുള്ളോരു കസ്തൂരി മാമ്പഴം കാക്ക..അല്ല..ഷാന്‍?

വിജയലക്ഷ്മി പറഞ്ഞു...

ithenthu ptti ...monekaanaaneyilla..jolithirakkaano?sugamaanallo? puthiya postonnum vannu kaanunnillaa... :(

the man to walk with പറഞ്ഞു...

thakarthu alla thakarnnu ..pazhaya chila karyangal orthu poyi..
best wishes

അജ്ഞാതന്‍ പറഞ്ഞു...

അജ്ഞാത on January 12, 2009 5:18 PM
Super....!!

അജ്ഞാതന്‍ പറഞ്ഞു...

Comment by പ്രയാസി on February 9, 2009 12:57 PM

:)

അജ്ഞാതന്‍ പറഞ്ഞു...

Comment by വരവൂരാൻ on February 10, 2009 1:59 PM

നരി തിരക്കിലാണോ ? സുഖമാണെന്നു കരുതുന്നു. കാണുനില്ലാ എവിടെയും

അജ്ഞാതന്‍ പറഞ്ഞു...

Comment by വരവൂരാൻ on February 10, 2009 1:59 PM

നരി തിരക്കിലാണോ ? സുഖമാണെന്നു കരുതുന്നു. കാണുനില്ലാ എവിടെയും

അജ്ഞാതന്‍ പറഞ്ഞു...

Comment by വിജയലക്ഷ്മി on February 14, 2009 4:50 PM

enthu patti mone? evideyum kaanaanilla..naattilpoyathano? sugam thanneyalle?

നരിക്കുന്നൻ പറഞ്ഞു...

ആചാര്യൻ
എഴുത്തുകാരി
കാന്താരിക്കുട്ടി
രസികൻ
സ്മിത ആദർശ്
ഒഎബി
ഹരീഷ് തൊടുപുഴ
ഇആർസി
കെപി സാബിത്
അനിൽ@ബ്ലോഗ്
കുളത്തിൽ കല്ലിട്ട കു.കെട്ടവൻ
ശ്രീ ഹരി
ശ്രീദേവി നായർ
ശ്രീനു ഗൈ
വിജയ ലക്ഷ്മി
ഗീത്
പകൽക്കിനാവൻ
പകൽക്കിനാവൻ
ജോസഫ് കളത്തിൽ
ബി ശിഹാബ്
കുമാരൻ
സുരേഷ് കുമാർ പുഞയിൽ
വരവൂരാൻ
ശ്രീ
ചാണക്യൻ
പ്രയാസി
അനാമിക
ബി എസ് മഡായി
ശ്രീ ഇടമൺ
പ്രിയ ഉണ്ണികൃഷ്ണൻ
വിജയ ലക്ഷ്മി
വികടശിരോമണി
നിരക്ഷരൻ
അരുൺ മിതേൽ ചിറക്കൽ
ഗൌരി നാഥൻ
രാമചന്ദ്രൻ വെട്ടിക്കാട്ട്
പകൽക്കിനാവൻ
അരുൺ കായംകുളം
വിജയ ലക്ഷ്മി
ദ മാൻ റ്റു വാക്ക് വിത്ത്
അജ്ഞാത
പ്രായാസി
വരവൂരാൻ
വരവൂരാൻ
വിജയലക്ഷി

ആദ്യമായി എല്ലാവർക്കും നന്ദി. ഈ വാക്കുകൾക്ക്, അഭിപ്രായങ്ങൾക്ക്, അന്വേഷണങ്ങൾക്ക്…
തിരക്കുകൾക്കിടയിൽ മറുപടി അയക്കാൻ മനപ്പൂർവ്വം വിട്ട്പോയതിൽ ഖേദിക്കുന്നു. ബൂലോഗത്ത് ഇനിയും സജീവമാകാൻ കഴിയുന്നതും ശ്രമിക്കാം. അനിവാര്യമായ ഇടവേളകൾ അംഗീകരിച്ചല്ലേ പറ്റൂ.. എങ്കിലും പലപ്പോഴും ബ്ലോഗുകൾ വായിക്കാൻ ഞാൻ ശ്രമിക്കുന്നു. പക്ഷേ അവക്ക് കമന്റിടാൻ പലപ്പോഴും കഴിയാറില്ല.ക്ഷമിക്കുക.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നന്ദി പ്രിയ നരിക്കുന്നന്‍
ഒത്തിരി സന്തോഷമുണ്ട് ഈ പ്രോത്സാഹനങ്ങള്‍ക്ക് ... സമയം കിട്ടുമ്പോള്‍.. ഈ കവിത ഒന്നു വായിക്കണേ .. കണ്ടിട്ടില്ലെന്കില്‍..
mail id ഇല്ലാത്തതുകൊണ്ട് കമെന്റായി ഇടുന്നു..
http://entepakalkinavukal.blogspot.com/2009/02/blog-post_06.html
സ്നേഹം
പകല്‍കിനാവന്‍