2008, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഓർമ്മകൾ തേടി

തലേന്ന് രാത്രി പെയ്ത മഴയുടെ അവശിഷ്ടങ്ങൾ മുറ്റത്തേക്ക്‌ ഒലിച്ചിറങ്ങിയിരിക്കുന്നു. കുട്ടികൾ മുറ്റത്ത്‌ തളം കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ കളിക്കുകയാണ്‌. രാവിലെ തന്നെ ഷർട്ടും പാന്റ്സും ഒക്കെയിട്ട്‌ മുറ്റത്തേക്കിറങ്ങുന്നത്‌ കണ്ട്‌ ഉമ്മാന്റെ പിൻ വിളി.
'എവിടേക്കാ ഇത്ര രാവിലെത്തന്നെ... ദൂരത്ത്ക്കാ' 

സാധാരണ വെള്ളമുണ്ടും ഷർട്ടും ഇട്ടിറങ്ങുന്ന ഞാൻ പാന്റ്സിട്ടതിലുള്ള സംശയമായിരിക്കും. പ്രവാസിയായതിൽ പിന്നെ നാട്ടിൽ വരുമ്പോൾ എവിടേക്കും തുണിയാണെടുക്കുക. വല്ല ദീർഗ്ഗ ദൂരം പോകുമ്പോൾ മാത്രം പാന്റ്സ്‌ ധരിക്കും. പക്ഷേ ഇന്ന് ഞാൻ പോകുന്നത്‌ എന്റെ ഓർമ്മകൾ തേടിയാണ്‌. വർഷങ്ങൾക്ക്‌ മുമ്പ്‌ എവിടെയൊക്കെയോ ചിതറിപ്പോയ തന്റെ ഓർമ്മകൾ പൊറുക്കിയെടുക്കാൻ വെറുതെ ഒന്നിറങ്ങിയതാണ്‌. അതൊന്നും ഈ ഉമ്മാനോട്‌ പറഞ്ഞാൽ മനസ്സിലാകില്ല. അല്ലങ്കിലും ഓർമ്മകൾ തേടിപ്പോകുകയാണന്ന് ഉമ്മാനോട്‌ പറഞ്ഞാൽ ഉമ്മ ഒരുപക്ഷേ, പള്ളിയിലേക്ക്‌ നേർച്ചയിടും. തന്റെ പൊന്നുമോന്റെ ഓർമ്മകൾ തിരിച്ച്‌ കൊടുക്കണേ എന്ന് പറഞ്ഞ്‌. അതിനും ഞമ്മൾതന്നെ കാശ്‌ കൊടുക്കണം. 

"അല്ല..ഞാൻ ഉച്ചക്ക്‌ മുമ്പേ വരും.. ഒരുകൂട്ടുകാരന്റെ വീട്ടിലേക്കാ.." 

വെറുതെ പറഞ്ഞിറങ്ങി. വണ്ടിയെടുത്തില്ല. ഇന്ന് ഞാനൊരു പഴയ വിദ്യാർത്ഥിയാകുകയാണ്‌. നാട്ടിൽനിന്നും തിങ്ങിനിരങ്ങി രണ്ട്‌ രൂപകൊടുത്ത്‌ ജീപ്പിൽ ടൗണിലേക്ക്‌. അവിടെ നിന്നും കോളേജിന്റെ അടുത്തേക്ക്‌ വീണ്ടും ബസ്സിൽ യാത്ര. ഞായറാഴ്ചയായതിനാൽ ബസ്സിൽ വലിയ തിരക്കൊന്നും അനുഭവപ്പെട്ടില്ല. ഈ ഓർമ്മകൾ തേടിയിറങ്ങാൻ ഞായറാഴ്ച തന്നെ തിരഞ്ഞെടുക്കാൻ കാരണം ഒന്നുമില്ല. വർഷങ്ങൾക്ക്‌ പിറകിലെ തന്റെ കലാലയം ഒരിക്കൽകൂടിയൊന്ന് കാണാൻ മോഹം. ചുമ്മാ.. ആരും ശല്യം ചെയ്യാനില്ലാതെ, ഗോരമായ നിശ്ശബ്ദതയിൽ വിജനമായ തന്റെ കലാലയത്തിൽ ഉറക്കെയുറക്കെ എനിക്ക്‌ വിളിച്ച്‌ പറയണം. ആളും പരിവാരവുമില്ലാതെ ഞാനിതാ ഒരിക്കൽകൂടി വന്നിരിക്കുന്നെന്ന് ആ നിശ്ശബദതയെ നോക്കി എനിക്ക്‌ കൂകിവിളിക്കണം. ആ അട്ടഹാസം കേട്ട്‌ പി.ടി.എമ്മിന്റെ ചുവരുകൾ കോരിത്തരിക്കണം. ഒൻപത്‌ മണിയോടെ കലാലയത്തിലേക്ക്‌ തിരിയുന്ന റോഡരികിൽ ബസ്സിറങ്ങി. ചുറ്റും നോക്കി. ആരും പരിസരത്തെങ്ങും ഇല്ല. വലത്‌ വശത്ത്‌ ഓലകൊണ്ട്‌ മേഞ്ഞ അമ്മാവന്റെ ചായക്കട അടച്ചിട്ടിരിക്കുന്നു.

ചെറിയ കയറ്റം കയറിവേണം കോളേജിലേക്കെത്താൻ.
കയറ്റമുള്ള റോഡ്‌ താണ്ടി ഞാൻ ഗേറ്റിനടുത്തെത്തി. കൂറ്റൻ ഗേറ്റിനപ്പുറത്ത്‌ നീണ്ട്‌ കിടക്കുന്ന റോഡിന്റെ അങ്ങേ അറ്റത്ത്‌ പൂർവ്വകാലത്തിന്റെ ഒരുപാട്‌ ചരിത്രങ്ങൾ മനസ്സിലൊതുക്കി ഇനിയും വരുമെന്ന് ചൊല്ലിപ്പോയ മുഖങ്ങൾ പ്രതീക്ഷിച്ച്‌ വീശിയടിക്കുന്ന കാറ്റിനോട്‌ നിശ്ശബ്ദമായി പ്രതികരിക്കുന്ന തന്റെ കലാലയം. ആ കനത്ത നിശ്ശബ്ദത കണ്ടാലറിയാം എന്തോക്കെയോ പറയാൻ ആ ചുവരുകൾ കൊതിക്കുന്നുണ്ടെന്ന്. ആരെയൊക്കെയോ കാണാൻ അവ കാത്തിരിക്കുന്നുണ്ടെന്ന്. 


ആ കൂറ്റൻ ഗേറ്റ്‌ താഴിട്ട്‌ പൂട്ടിയിരിക്കുന്നു. സാരമില്ല... ചാടിക്കിടക്കുക തന്നെ. ഇതൊക്കെ എത്ര പ്രാവശ്യം ചാടിക്കിടന്നിരിക്കുന്നു. അൽപം പോലും പ്രയാസപ്പെട്ടില്ല. ആ കൂറ്റൻ ഗേറ്റിന്റെ മൂർദ്ദാവിൽ കേറിനിന്ന് ഞാൻ ഉറക്കെ കൂവി വിളിച്ചു. എന്റെ ഒച്ച ആ നിശ്ശബ്ദതയിൽ ആരും കേൾക്കാനില്ലാതെ എവിടെയും തട്ടി പ്രതിധ്വനിക്കാതെ എവിടേക്കോ ഒഴുകിപ്പോയി.

ഗേറ്റിനിപ്പുറം കടന്ന്, നീണ്ട്‌ പുളഞ്ഞ്‌ പോകുന്ന റോഡിൽ അൽപ നേരം ഞാൻ മലർന്ന് കിടന്നു. മുകളിൽ തെളിഞ്ഞ ആകാശം എന്നെ നോക്കി ചിരിക്കുന്ന പോലെ. അവർക്കെന്നെ മനസ്സിലായിരിക്കണം. അല്ലങ്കിൽ പിന്നെ എന്നെ മാത്രം നോക്കിയിരിക്കുമോ?


അക്കേഷ്യ മരങ്ങൾക്കിടയിലൂടെ ഇളം കാറ്റേറ്റ്‌ നടക്കുമ്പോൾ എന്തൊക്കെയോ തോന്നുന്നു. മടിയിൽ തലചായ്ച്ച്‌ അവൾ വാതോരാതെ സംസാരിച്ചത്‌ ഈ അക്കേഷ്യമരങ്ങൾ ഇന്നും ഓർക്കുന്നുണ്ടാകണം. അവളുടെ കുസൃതികൾ കണ്ട്‌ നാണം പിടിച്ചിരുന്ന ഈ ഇളം കാറ്റും എന്തൊക്കെയോ പറയാൻ എന്നെ തഴുകൊക്കൊണ്ടിരുന്നു. ഈ അന്തരീക്ഷത്തിൽ എവിടെയോ ആരൊക്കെയോ എന്നോട്‌ കലഹിക്കുന്ന പോലെ. അവിടെ അവളുടെ ശബ്ദം വേറിട്ട്‌ മാറ്റിയെടുക്കാൻ എനിക്ക്‌ കഴിയുന്നില്ല. കൂട്ടം കൂടിയിരിക്കുന്ന വിദ്യാർത്ഥികൾക്ക്‌ നടുവിൽ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്‌ ഒരാൾ. അയാളുടെ മുഖത്ത്‌ എന്തൊക്കെയോ ഒലിച്ചിറങ്ങുന്നു. ഒരു തരം ചുവന്ന ദ്രാവകം. അത്‌ ചോരതന്നെയാണോ..? ഷർട്ടിലും പാന്റ്സിലും ഉണങ്ങാത്ത ചോരപ്പാടുകൾ. ആരൊക്കെയോ എന്തൊക്കെയോ ആക്രോശിക്കുന്നു. ഇടക്കെപ്പോഴോ ഒരു കല്ല് അയാളുടെ നെറ്റിയെ കീറിക്കൊണ്ട്‌ പാഞ്ഞ്‌ പോയി. നെറ്റിയിൽ നിന്നും തെറിച്ച ചോരത്തുള്ളികൾ ചുറ്റും കൂടിനിൽക്കുന്നവരിലേക്കും പടരുന്നു. അകലെ നിന്നും വീണ്ടും ഒരു കരച്ചിൽ വേറിട്ട്‌ കേൾക്കാം. അത്‌ അവളുടെ കരച്ചിൽ തന്നെ. ആ കരച്ചിൽ ഉച്ചത്തിലാകുന്നു. പെട്ടന്ന് എവിടെനിന്നൊക്കെയോ വാഹനങ്ങളുടെ ശബ്ദം. പിന്നീടെന്താണ്‌ സംഭവിച്ചത്‌? അവൾ എവിടെ? എല്ലാം നിലക്കുന്നു. ആരും ഒന്നും മിണ്ടുന്നില്ല. തീർത്തും നിശ്ശബ്ദത... പെട്ടന്ന് ശക്തമായ കാറ്റിൽ അക്കോഷ്യ മരങ്ങൾ ഉലഞ്ഞാടി. തലേന്നത്തെ മഴയിൽ സംഭരിച്ച അവസാനത്തെ തുള്ളി മഴവെള്ളം എന്റെ നെറ്റിയിലേക്ക്‌ വീണു. ഒരു തുള്ളി കണ്ണൂ നീരുപോലെ. നെറ്റിയിലെ തന്റെ മുറിപ്പാടുകളിൽ അറിയാതെ തലോടി. 

എല്ലാം എനിക്ക്‌ വ്യക്തമാകുന്നു. ഈ കാറ്റും ഈ മരങ്ങളും ഈ കോളേജിന്റെ ചുവരുകളും ഈ അന്തരീക്ഷവും എന്നോട്‌ ഒന്നും പറയാതെ പറയുന്നു. അവർ എന്റെ ഈ വരവിന്‌ കാതോർത്ത പോലെ... വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അതിർവ്വരമ്പുകൾ ഭേധിച്ച്‌ ഈ കലാലയത്തിൽ ചോരത്തുള്ളികൾ വീണപ്പോൾ ഉയർന്ന തേങ്ങലുകളിൽ അവളുമുണ്ടായിരുന്നു. തികഞ്ഞ രാഷ്ട്രീയമില്ലാതിരുന്നിട്ടും ഞാനെങ്ങനെ ആ ചോരത്തുള്ളികൾക്കവകാശിയായി. ആർത്തിരമ്പുന്ന മുദ്രാവാക്യങ്ങൾക്കിടയിൽ എങ്ങനെയാണ്‌ എന്റെ ശബ്ദവും അലിഞ്ഞില്ലാതായത്‌?

അടച്ചിട്ട വരാന്തയിലേക്കുള്ള ഗ്രില്ലിൽ ഞാൻ പിടിച്ച്‌ കുലുക്കി. അപ്പോൾ അങ്ങേ തലക്കൽ നിന്നും ഒരു രൂപം എന്നെ മാടിവിളിക്കുന്ന പോലെ. അത്‌ അവളായിരുന്നു. ഞാൻ ഉറക്കെ വിളിച്ചു... എന്റെ ശബ്ദം നാൽ ചുവരുകൾക്കിടയിൽ തട്ടിത്തെറിച്ച്‌ നിമിശങ്ങളോളം ആ വരാന്തകളിലൂടെ ഒഴുകി നടന്നു. അവൾ എവിടെയായിരിക്കും......

മനസ്സ്‌ പ്രക്ഷുബ്ദമാകുന്നു. അപ്പോൾ അകലെ ഒരു മുദ്രാവാക്യം കേൾക്കുന്നു. 'ഇങ്കുലാബ്‌ സിന്താബാദ്‌'.

47 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ഇനിയും ചിന്തകൾ ഒരുപാട് കാട്കയറും മുമ്പേ ഞാൻ തിരിക്കുന്നു. ഈ നിഗൂഢമായ നിശ്ശബ്ദതക്ക് തൽകാലം വിട. ഒരിക്കൽ കൂടി ഞാൻ വരാം. അന്ന് ഒരുപാടൊക്കെ ഇനിയും ഓർക്കണം.

Pakku's Blog പറഞ്ഞു...

വളരെ നന്നാവുന്നുണ്ട് താങ്കളുടെ സൃഷ്ടികള്‍, തുടരുക.അഭിനന്ദനങള്‍!

siva // ശിവ പറഞ്ഞു...

ഓര്‍മ്മകള്‍ തേടിപ്പോകുക നല്ല ആശയം തന്നെയാ....ഞാനും ഈയിടെ അങ്ങനെ ഒരു യത്ര നടത്തിയിരുന്നു....

OAB/ഒഎബി പറഞ്ഞു...

ഞാനും ആഗ്രഹിക്കുന്നു ഓറ്മകള്‍ തേടി യാത്ര പോവാന്‍. കലാലയങ്ങളിലേക്കല്ല. ഞാന്‍ കൂട്ടുകാരുമായി (സിനിമക്ക് പോകാതെ) പെരുന്നാളിന് ശന്ദറ്ശനം നടത്തിയിരുന്ന നാട്ടിന്‍ പുറത്തെ വീടുകളിലേക്ക്. പക്ഷേ ഒരു സന്ദേഹം. ആ കേറി ചെല്ലലില്‍ എന്തോ ദുരുദ്ദേശമുണ്ടല്ലൊ എന്നല്ലെ ഈ കാലത്ത് നാട്ടുകാരും ആ വീട്ടിലെ പുതു തലമുറയും വിചാരിക്കുക?.

കാമ്പ്സ്സ് ഓറ്മകള്‍ ഇനിയും എഴുതുക. എനിക്ക് കിട്ടാതെ പോയത് നിങ്ങളാം സുഹൃത്തുക്കളില്‍ കൂടി അനുഭവിച്ചറിയാലൊ.
എഴുത്ത് കലക്കന്‍. നന്ദി. പെരുന്നാള്‍ ആശംസകളോടെ, ഒഎബി.

മിന്നൂസ് പറഞ്ഞു...

വളരെ നല്ല സൃഷ്ടി...കൂടുതൽ എഴുതുക..ആശംസകൾ...

'ഇങ്കുലാബ്‌ സിന്താബാദ്‌'

ആൾരൂപൻ പറഞ്ഞു...

ഓര്‍മ്മ തേടിപ്പോകുന്ന കാര്യം ഉമ്മയോട്‌ പറയാഞ്ഞത്‌ നന്നായി. എന്തിനൊക്കെയാ നേര്‍ച്ചയിട്വാ?

Munna-pia പറഞ്ഞു...

വളരെ നല്ല ഒരു കഥ!
ആശംസകള്‍.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

നരിക്കുന്നന്‍,
മനസ്സില്‍ തട്ടുന്നുണ്ട്.
കാമ്പസ്സ് എന്ന വിഷയം, മനസ്സില്‍ ഓര്‍മ്മകളുണര്‍ത്താത്ത അരെങ്കിലും കാണുമോ? സംശയമാണ്.
പിന്നെ “അവളും”

ചെറിയ അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ

ആശംസകള്‍.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കാമ്പസിലെ ഓര്‍മകള്‍ പശ്ചാത്തലമാക്കിയുള്ള കഥ വളരെ നന്നായി..കാമ്പസ് എന്നത് ഓരോരുത്തര്‍ക്കും മറക്കാന്‍ കഴിയാത്ത പല ഓര്‍മകള്‍ നല്‍കുന്ന ഇടം ആണല്ലോ..നല്ല ഒഴുക്കോടെ വായിക്കാന്‍ പറ്റി

ajeeshmathew karukayil പറഞ്ഞു...

'ഇങ്കുലാബ്‌ സിന്താബാദ്‌'

രസികന്‍ പറഞ്ഞു...

തികഞ്ഞ രാഷ്ട്രീയമില്ലാതിരുന്നിട്ടും ഞാനെങ്ങനെ ആ ചോരത്തുള്ളികൾക്കവകാശിയായി????!!!!!!!!!!!
നല്ല വരികൾ , നല്ല ഓർമ്മകൾ . ചെറിയ വരികളിൽ കലാലയങ്ങളിലെ പല വലിയ സംഭവങ്ങളും വ്യക്തമാക്കുന്നുണ്ട് . തുടരുക...
പിന്നെ ലവൾക്കെന്തുപറ്റി ?...
ആശംസകളോടെ രസികൻ

smitha adharsh പറഞ്ഞു...

തേടിപ്പിടിക്കാന്‍ ശ്രമിച്ച ഓര്‍മ്മകള്‍ ഒത്തിരി ഇഷ്ടപ്പെട്ടു.

ശ്രീ പറഞ്ഞു...

ഓര്‍മ്മകള്‍ തേടി പഴയ കലാലയത്തിലേയ്ക്കുള്ള ഈ യാത്ര ഒരുപാടിഷ്ടമായി, മാഷേ...
മനസ്സു കൊണ്ടെങ്കിലും പഴയ കലാലയ ജീവിതത്തിലേയ്ക്ക് തിരിച്ചു പോകാത്തവരുണ്ടാകുമോ...

Anil cheleri kumaran പറഞ്ഞു...

വളരെ നന്നായിരിക്കുന്നു
തങ്കളുടെ മനസ്സും എഴുത്തും.

ബഷീർ പറഞ്ഞു...

ആകാംക്ഷയുണ്ട്‌ കൂടുതല്‍ അറിയാന്‍..


ഇനിയും ഓര്‍മ്മകള്‍ തിരിച്ചു കിട്ടട്ടെ.. നേര്‍ച്ച എന്റെ വഹ..

Typist | എഴുത്തുകാരി പറഞ്ഞു...

കലാലയത്തിലേക്കുള്ള മടക്കയാത്ര നന്നായിട്ടുണ്ട്‌. ഓര്‍മ്മകള്‍. അല്ലേ?

നിരക്ഷരൻ പറഞ്ഞു...

വായിച്ചുകഴിഞ്ഞപ്പോള്‍, ഒരുപാട് ഇങ്ക്വിലാബ് വിളികളാല്‍ പ്രകംബനം കൊണ്ടിരുന്ന എന്റെ ആ പഴയ കലാലയത്തിലേക്കൊന്ന് പോകണമെന്ന് തോന്നുന്നു.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

നല്ല ഓര്‍മ്മകള്‍. പഴയ കലാലയ ഓര്‍മ്മകളിലേക്ക് കൈപിടിച്ച് കൊണ്ടുപോയതിന് നന്ദി. വായിച്ചപ്പോള്‍‍ കുറേയേറെ ഓര്‍മ്മകള്‍ മിന്നിമറഞ്ഞു. ബസ്സിലെ തിക്കിത്തിരക്കിയ യാത്ര, കാന്റീന്‍, സമരം,മുഷ്ടി ചുരുട്ടി വിളിച്ച ഇന്‍കുലാബ് വിളികള്‍, സംഘട്ടനങ്ങള്‍, ചെറു പ്രണയങ്ങള്‍, പഴയ കൂട്ടുകാരെ, എല്ലാം ഓര്‍ത്തു.

ആശംസകള്‍.

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

നന്നായിരിക്കുന്നു നരീ... ഇഷ്ടമായി.

ഹരീഷ് തൊടുപുഴ പറഞ്ഞു...

ഞാനും പോകാറുണ്ട് ബാല്യകാലത്തില്‍ ഞാന്‍ പഠിച്ച സ്കൂളിലേക്ക്, അവിടെ ചെന്നു നില്‍ക്കുമ്പോള്‍ സുഖദുഖങ്ങള്‍ നിറഞ്ഞ ഓര്‍മകളിങ്ങനെ കടല്‍തിരകളായി മനസ്സിലേക്ക് അടിച്ചുകയറും. ഓര്‍മിക്കുംതോറും മനസ്സുനിറഞ്ഞ് വീര്‍പ്പുമുട്ടും....
ഏതായാലും നമ്മുടെ സ്മരണകള്‍ പങ്കുവക്കാന്‍ ബ്ലോഗര്‍ എന്ന മാധ്യമത്തിലൂടെ സഹായിച്ച ഗൂഗിളിനാണ് എന്റെ ഏറ്റവും വലിയ നന്ദി..
താങ്കള്‍ക്കും ആശംസകളോടെ...

നരിക്കുന്നൻ പറഞ്ഞു...

pakku's blog:ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

ശിവ: ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

oab: ഞാൻ യാത്രപോയത് ആരുമില്ലാത്ത ഞായറാഴ്ച ദിവസമാണ്. അന്യവീട്ടിൽ പോയി ദുരുദ്യേശവുമായി തല്ല് കൊള്ളാൻ നിൽകണ്ട.ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

മിന്നൂസ്: ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

ആള്രൂപൻ: ഉമ്മയെപ്പോഴും അങ്ങനെയാ. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

മായ: ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

അനിൽ @ ബ്ലോഗ്: ശരിയാണ് മാഷേ.. അക്ഷരത്തെറ്റുകൾ അശ്രദ്ധയിൽ നിന്നും ഉണ്ടാകുന്നതാണെന്ന് തോന്നുന്നു. ഇനി ശ്രദ്ധിക്കാം. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

കാന്താരിക്കുട്ടി: നന്ദി ചേച്ചീ..ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

അജീഷ് മത്യു കറുകയിൽ: ഇങ്കുലാബ് സിന്ദാബാദ്. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

രസികൻ: ലവളെപ്പറ്റി പിന്നെ പറയാം. ഇപ്പൊഴേ ഇവിടെ പൊഹ കെട്ടടങ്ങിയിട്ടില്ല. ഇനി ഇതൊന്ന് തണുക്കട്ടേ. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

സ്മിത ആദർശ്: നന്ദി. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

ശ്രീ:നന്ദി മാഷേ.. മനസ്സു കൊണ്ടെങ്കിലും നമുക്ക് യാത്രയാകാം. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

കുമാരൻ: നന്ദി.. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

ബഷീർ വെള്ളറക്കാട് /pb: നന്ദി. തൽകാലം വൈറ്റ് ചെയ്യൂ. എല്ലാം വഴിയെ വരും. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

എഴുത്തുകാരി: അതെ ഓർമ്മകൾ. നന്ദി. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

നിരക്ഷരൻ: പോയി വരൂ മാഷേ.ഒരിക്കലും വെറുതെയാവില്ല. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

രാമചന്ദ്രൻ വെട്ടിക്കാട്ട്: നന്ദി മാഷേ.ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

കുറ്റിയടിക്കാരൻ: നന്ദി. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

ഹരീഷ് തൊടുപുഴ: ഗൂഗിളിനോട് ഞാനും അറിയിക്കുന്നു, എന്റെ ഏറ്റവും വലിയ നന്ദി. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

ശെഫി പറഞ്ഞു...

ഇങ്ങനെ പോണം എന്ന് കരുതാറൂള്ളതാണ്.കളഞു പോയത് കണ്ടെടുക്കാന്‍

ഷിജു പറഞ്ഞു...

നരിക്കുന്നന്‍ മനോഹരമായിരിക്കുന്നു,
എന്താണ് പറയേണ്ടതെന്ന് അറിയില്ല ഒരു നിമിഷം ഞാനും എന്റെ കലാലയ ജീവിതത്തിലേക്ക് ഒന്നു മടങ്ങിപ്പോയി. ഇനിയും ഇതുപോലെയുള്ള നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

വിജയലക്ഷ്മി പറഞ്ഞു...

ഓര്‍മ്മ കുറിപ്പുകള്‍ നന്നായിരിക്കുന്നു മോനേ മുഴുവനായുംവായിച്ചു.ഏതമ്മമാര്‍ക്കും മക്കള്‍ പുറത്തേക്കുപോകുമ്പോള്‍ പോകുന്നതെങ്ങോട്ടാണെന്നറിയാന്‍ ഇത്തിരി താല്പര്യം ക്കുടുതലാണു്.ഇനിയുംയെഴുതുക."പെരുന്നാള്‍ ആശംസകള്‍ "

joice samuel പറഞ്ഞു...

ചേട്ടോ,
നന്നായിട്ടുണ്ട് കേട്ടോ....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പു‌വ് !!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

പെരുന്നാള്‍ ആശംസകള്‍....

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ഒരുപാടു അക്ഷരത്തെറ്റുകള്‍...
തിരുത്തിയാല്‍ മനോഹരമാവും ...
പിന്നെ എനിക്ക് ചില്ലക്ഷരം വായിക്കാന്‍ പറ്റുന്നില്ല...ഒന്നു നോക്കാമോ...?
ചാതുരക്കട്ടകളായാണ് കാണുന്നത് .....

കേട്ടു പഴകിയ ശൈലിയില്‍ പുതുമ വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്....
ഇനിയും നന്നാവട്ടെ എഴുത്ത്......

പെരുന്നാള്‍ ആശംസകള്‍

പിരിക്കുട്ടി പറഞ്ഞു...

eid mubaraq....
kittiyo ormakal ellam/?

നരിക്കുന്നൻ പറഞ്ഞു...

ശെഫി: നന്ദി മാഷേ, ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

ഷിജു: തീർച്ചയായും ശ്രമിക്കാം. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

കല്യാണി: നന്ദി അമ്മേ. പെരുന്നാൾ ആശംസകൾ. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

മുല്ലപ്പൂവ്: നന്ദി, ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

രാമചന്ദ്രൻ വെട്ടിക്കാട്ട്: പെരുന്നാൾ ആശംസകൾ. ഇതു ആശംസിക്കാനായി വീണ്ടും വന്നു അല്ലേ, നന്ദി മാഷേ.

ഹൻല്ലലത്ത്: അശ്രദ്ധകൊണ്ടോ, വിവരമില്ലായമ കൊണ്ടോ ഉണ്ടായ ഇത്തരം അക്ഷരത്തെറ്റുകൾ തിരുത്താൻ ശ്രമിക്കാം. ചില്ലക്ഷരങ്ങൾ ഇവിടെ എനിക്ക് ക്ലിയർ ആണ്. ഒരു പക്ഷേ താങ്കളുടെ ഇന്റെർനെറ്റ് എക്സ്പ്ലറരിൽ ഫോണ്ട് സെറ്റിംഗ്സ് ശരിയാക്കിയാൽ മതിയാകും. അതിനായി Tools > Internet Options > click Fonts from General tab > select Malayalam from Language Script > select Anjalioldlipi from Web Page Fonts list > OK > OK. ശരിയാകും എന്ന് പ്രതീക്ഷിക്കാം. ഇനിയും തെറ്റുകൾ ചൂണ്ടിക്കാണിക്കുമല്ലോ. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

പിരിക്കുട്ടി: ഈദ് മുബാറക്. ഇനിയും പോണം പെറുക്കിയെടുക്കാൻ. എത്ര കോരിയിട്ടാലും നിറയാത്ത മനസ്സിൽ ഒരുപാട് ഇനിയും കുത്തിത്തിരുകണം. ഇതൊക്കെ ഓർത്തെടുക്കുന്നതൊരു സുഖമല്ലേ. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

പ്രയാസി പറഞ്ഞു...

നരീ..കിടിലന്‍
ഓര്‍മ്മകള്‍ തേടിയുള്ള യാത്ര ബലേഭേഷ്.

ആദര്‍ശ്║Adarsh പറഞ്ഞു...

കഴിഞ്ഞ ഓണത്തിന് ഞാനും ഇതുപോലെ പഴയ കലാലയത്തിലേക്ക് പോയിരുന്നു..ഒരു ചെറിയ ഒത്തുചേരല്‍..വൈകിയാണെങ്കിലും പെരുന്നാള്‍ ആസംസകള്‍..!

സ്മിജ പറഞ്ഞു...

ചേട്ടന്‍ കോളേജില്‍ പഠിച്ചിട്ടുണ്ടോ? ഈശ്വരാ........!!

ഗീത പറഞ്ഞു...

കലാലയത്തിന്റെ വിശുദ്ധമണ്ണില്‍ ചോരത്തുള്ളികള്‍ വീഴ്ത്താതിരുന്നെങ്കില്‍!
പഴയ ഓര്‍മ്മ തേടിയുള്ള യാത്ര കൊള്ളാം.
എന്നാലും കഥയില്‍ ഇനിയുമെന്തെല്ലാമോ പറയാന്‍ ബാക്കി വച്ചിട്ടില്ലെ?

നിറങ്ങള്‍കൊണ്ടുള്ള കവിതകള്‍ പറഞ്ഞു...

ഓ അപ്പോൾ പോസ്റ്റൊരു പൊഹയായി അല്ലേ ....... ( ഫൂലോക ഫാര്യമാരെ ഫർത്താക്കന്മാരുടെ പോസ്റ്റ് പൊഹച്ചുകളയരുത് എന്നൊരപേക്ഷ ( പകരം കത്തിച്ചുകൊള്ളു) ) തമാശിച്ചതാണുകെട്ടോ

Lathika subhash പറഞ്ഞു...

നരിക്കുന്നാ,
നന്നായി.
ഇനിയും ഓര്‍മ്മകള്‍ തേടി പോവണേ.
എഴുതുകയും വേണേ...

ശ്രീഇടമൺ പറഞ്ഞു...

എല്ലാം എനിക്ക്‌ വ്യക്തമാകുന്നു. ആ കാറ്റും മരങ്ങളും കോളേജിന്റെ ചുവരുകളും അന്തരീക്ഷവും എന്നോട്‌ ഒന്നും പറയാതെ പറയുന്നു.
ആശംസകൾ.....

വരവൂരാൻ പറഞ്ഞു...

നരി ഓര്‍മ്മകള്‍ തേടിയുള്ള ഈ യാത്രക്ക്‌ ഒത്തിരി ഒത്തിരി ഓർമ്മകളോടെ ഞങ്ങളുടെ ആശംസകളും

അജ്ഞാതന്‍ പറഞ്ഞു...

നന്നായിരിക്കുന്നു. ഇനിയും പോയ്‌വരൂ.. ഉറങ്ങിക്കിടക്കുന്ന ഓർമ്മകളിലേക്ക്.

മേരിക്കുട്ടി(Marykutty) പറഞ്ഞു...

:)

വിജയലക്ഷ്മി പറഞ്ഞു...

ഒരുപാട് യാത്രചെയ്തെത്തിയതാ ,പുതിയ വിഭവങ്ങളുംതേടി.ഫലം നിരാശമാത്രം,വീണ്ടും വരാം.

Unknown പറഞ്ഞു...

ഓര്‍മകള്‍ മരിക്കുന്നില്ല.......

അരുണ്‍ കരിമുട്ടം പറഞ്ഞു...

വായിച്ച് തുടങ്ങിയപ്പോള്‍:
"ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ..."
പിന്നല്ലേ മനസ്സിലായത്:
പുലിയാണന്ന്...
ഇഷ്ടപ്പെട്ടു!!!

നരിക്കുന്നൻ പറഞ്ഞു...

പ്രയാസി: നന്ദി. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

ആദർശ്: നന്ദി. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

സ്മിജ: ഹേയ് ഞാനാ ടൈപല്ല... ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

ഗീതാഗീതിക: ഇനിയും ഒരുപാട് പറയാൻ ബാക്കിവെച്ചിട്ടുണ്ട്. എല്ലാം പറയുമ്പോൾ മനസ്സ് ശാന്തമായേക്കാം. പക്ഷേ, എന്റെ ശാന്തത പലരുടേയും മനസ്സ് പ്രക്ഷുബ്ദമാകുമോ, അറിയില്ല. അല്പം എന്തെങ്കിലും സ്വകാര്യമായി വെക്കുന്നതല്ലേ നല്ലത്. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

നിറങ്ങൾ കൊണ്ടുള്ള കവിതകൾ: ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

നരിക്കുന്നൻ പറഞ്ഞു...

ലതി: ഇനിയും പോകാം...ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

ശ്രീജിത്ത്.എം.ഇടമൺമുകൾ : ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

വരവൂരാൻ: ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

അജ്ഞാത: ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

മേരിക്കുട്ടി: ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

കല്യാണി: നിരാശക്ക് ഫലമുണ്ടാക്കാം. കുറച്ച് കൂടി ചുറ്റിക്കറങ്ങി ഇവിടെ വരൂ. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

സാബിത്: ഓർമ്മകൾ മരിക്കരുത്. നാം ഓർക്കാൻ മടിച്ചാലും അത് നമ്മിൽ തിളച്ച് കൊണ്ടേ ഇരിക്കും. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

അരുൺ കായംകുളം: ഇതൊരു പാവം വെജിറ്റേറിയൻ പുലി. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി.

BS Madai പറഞ്ഞു...

നരിക്കുന്നന്‍, പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്. നാട്ടില്‍ എന്തുണ്ടായാലും ഗള്‍ഫ് എന്ന മോഹവുമായി നടക്കുന്ന പലരേയും കാത്തിരിക്കുന്ന ദുരന്തം അതോ അനിവാര്യതയോ.... നന്നായി പറഞിരിക്കുന്നൂ. ഭാവുകങള്‍..

Unknown പറഞ്ഞു...

ഒരു തുള്ളി കണ്ണൂ നീരുപോലെ. നെറ്റിയിലെ തന്റെ മുറിപ്പാടുകളിൽ അറിയാതെ തലോടി.


എന്റെ കാലാലയത്തില്‍ പോയ അതെ ഉള്ള്കിടിലം ഇതു വായിച്ചപോള്‍ ഉണ്ടായി

Sureshkumar Punjhayil പറഞ്ഞു...

Nannayirikkunnu.. Best wishes...!!!