രണ്ട് വർഷം മുമ്പത്തെ ഒരു വൈകുന്നേരം. ഒരു ചമ്മലിന്റെ ഓർമ്മ പുതുക്കുകയാണിവിടെ. ഇതിൽ വലിയ കാമ്പൊന്നും ഇല്ലന്നറിയാം. എങ്കിലും കെടക്കട്ടേ ഒരു പോസ്റ്റ്.
ഒരു നേരിയ കാറ്റു പോലും വീശാൻ മറന്ന അന്തരീക്ഷം ശരീരത്തോടൊപ്പം മനസ്സിനേയും തളർത്തിയിരുന്നു. റോഡിന്റെ ഓരം ചേർന്ന് റൂമിലേക്ക് നടക്കുമ്പോൾ തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾ മനസ്സിന് അലോസരമായി. തിരക്കുള്ള റോഡ് മുറിച്ച് കടന്ന് വീണ്ടും അഞ്ച് മിനിട്ടോളം നടക്കണം റൂമിലേക്ക് എത്താൻ.
റോഡ് മുറിച്ച് കടക്കാനുള്ള സാഹസികതയിൽ മുഴുകി ഒഴിഞ്ഞ റോഡും കാത്തിരിക്കുന്ന അവസ്ഥ മുഷിപ്പിക്കുന്നതാണ്. തിരക്കുള്ള ഈ റോഡിൽ മറുഭാഗം കടക്കാൻ കാത്ത് നിൽക്കുമ്പോൾ സമയത്തെ എങ്ങനെ അഴിച്ച് വിടണമെന്ന് ഞാൻ പഠിച്ചിട്ടുണ്ടായിരുന്നു. ഓർമ്മകളിൽ മണിച്ചിത്രത്താഴിട്ട് പൂട്ടി സൂക്ഷിക്കുന്ന വയലാറിന്റെ മനോഹരമായ വരികൾ നാവിലിട്ട് കറക്കി ഞാൻ നിൽക്കും. പലപ്പോഴും ആ വരികളിൽ മുഴുകി പരിസരം വിസ്മരിച്ച് പാട്ടിന്റെ ശബ്ദം കൂടുന്നത് ഞാൻ അറിയാറില്ല.
അന്നും ശബ്ദത്തിന്റെ മാധുര്യത്തിന് പകരം ചിരട്ടയിൽ ഒരതിയത് പോലെയുള്ള എന്റെ ഗാനാലാപനം അൽപം കടുത്ത് പോയിരിക്കണം. തൊട്ടടുത്ത് അതേസാഹസത്തിന് കാത്തിരിക്കുന്ന മറ്റൊരു വഴിയാത്രക്കാരൻ എന്റെ പാട്ട് ആസ്വദിച്ച് നിൽക്കുന്നത് ഞാൻ കാണുന്നില്ലായിരുന്നു. പച്ചവിരിച്ച മാമലകളുറങ്ങുന്ന, നെൽപാടങ്ങൾ നീണ്ട് നിവർന്ന് കിടക്കുന്ന, കേരമരങ്ങൾ ദൃശ്യ ഭംഗിയാകുന്ന, നിലാവിലേക്ക് മനസ്സിലൊരു കുളിരായി ഒലിച്ചിറങ്ങുന്ന മഴനാരുകളുള്ള എന്റെ നാടിന്റെ ഓർമ്മകളിലേക്ക് എന്റെ ഇഷ്ട ഗാനങ്ങൾ എന്നെ വലിച്ചിഴച്ച് കൊണ്ട് പോകുന്നതിനിടയിൽ ഈ ഗാനങ്ങളും, ഈ വരികളും, ഒരിക്കലും കേട്ടിട്ടില്ലാത്ത ഈ അന്തരീക്ഷത്തെ ഞാനെന്തിന് ശ്രദ്ദിക്കണം. അല്ലെങ്കിലും സൂര്യൻ പോലും ഒരു മഴ സ്വപ്നം കണ്ട് കഴിയുന്ന ഈ മണലാരുണ്യത്തിൽ ഏത് ചുണ്ടിലാണ് കവിതകൾ, ഗാനങ്ങൾ, നൃത്തം ചെയ്യുക.
റോഡ് നല്ല തിരക്കാണ്. രണ്ടും കൽപിച്ച് റോട്ടിലേക്കിറങ്ങി അങ്ങ് മുറിച്ച് കടന്നാലോ? വേണ്ട, മദീന റോഡ് മുറിച്ച് കടക്കലും, മലയാളിക്ക് മെസ്സ് വെക്കലും ഇവിടെ വളരെ പ്രയാസമുള്ള ഏർപ്പാടാണന്ന് മുമ്പാരോ തമാശ പറഞ്ഞത് ഓർത്തു.
എന്റെ സംഗീതം അതിന്റെ അഗാധതയിലേക്ക് പോയിക്കൊണ്ടിരുന്നു. പരിസരം മറന്ന് ഞാൻ പാട്ടുകൾ മൂളുന്നു. മൂളുകയായിരുന്നില്ല. പാടുകയായിരുന്നു. ചീറിപ്പായുന്ന വാഹനങ്ങളുടെ അലോസരമായ ശബ്ദത്തിൽ എന്റെ ശബ്ദം ആരും ശ്രദ്ദിക്കില്ലന്ന് ഞാൻ കരുതി. അങ്ങനെ കരുതാൻ പോലും ഞാൻ മെനക്കെട്ടില്ല എന്നതാണ് സത്യം. എന്റെ അടുത്ത് രണ്ട് മൂന്ന് പേർ നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു. അവരെ ശ്രദ്ദിക്കാൻ എനിക്ക് തോന്നിയില്ല.
പക്ഷേ ഒരു നിമിശം എല്ലാം തകർന്നു.
"എഷ് ഫീ.. മജ്നൂൻ? അൽ യൗം മാഫി അകൽ?" (ബ്രാന്തനാ? ഇന്നൊന്നും തിന്നില്ലേ) ഒരു അറബി വംശജൻ എന്റെ മുഖത്ത് നോക്കി ചോദിച്ചപ്പോഴാണ് ഞാൻ ഒരുപാട് അതിരു കടന്നിരിക്കുന്നെന്ന് മനസ്സിലായത്.
മുഖത്ത് ശ്രുതിയും സംഗതികളും ഒപ്പിച്ച് വലിഞ്ഞ് മുറുകിയ ഞരമ്പുകൾ പെട്ടന്നയഞ്ഞു. പ്രാണസഖിക്ക് മനസ്സിന്റെ കോണിൽ പടുത്തുയർത്തിയ താജ്മഹൽ തകർന്നടിഞ്ഞു. കനവിൽ തീർത്ത വെണ്ണക്കൽ കൊട്ടാരം കളിമണ്ണിൽ തീർത്തത് ആയിരുന്നെന്ന് ഞാൻ തീർച്ചപ്പെടുത്തി. നാളികേരത്തിന്റെ നാട്ടിൽ ഉണ്ടായിരുന്ന നാഴിയിടങ്ങഴി മണ്ൺ സുനാമി തിരമാലയടിച്ച് ഒലിച്ച് പോയി.
അവിടെ നിലാവിലേക്കൊലിച്ചിറങ്ങിയ മഴയില്ലായിരുന്നു. സൂര്യതാപമേറ്റ് വിറങ്ങലിച്ച് നിൽക്കുന്ന അന്തരീക്ഷത്തിൽ ഷർട്ടിന്റെ ഉള്ളിലൂടെ വിയർപ്പ് കണങ്ങൾ ഒലിച്ചിറങ്ങുന്നു. ശരീരത്തിനും മനസ്സിനും കുളിർമ്മയായി വീശിയടിക്കുന്ന മന്ദമാരുതൻ ഇവിടെയില്ല. ഇവിടെ ചിറക് കരിഞ്ഞ് വീശാൻ മടിച്ച് കാറ്റ് ഏസി മുറികളിൽ ഒളിച്ചിരിപ്പാണ്. ഉയർന്ന് പന്തലിച്ച് കിടക്കുന്ന കോൺക്രീറ്റ് കാടുകൾക്കിടയിൽ പച്ചപിടിച്ച നെൽപാടങ്ങളെവിടെ.
ശരിക്കും ഞാനൊരു മജ്നൂൻ തന്നെയോ. മനസ്സിൽ ചമ്മലും, സങ്കടവും എല്ലാം സംഘമിച്ച് ഞാൻ ഒരു വല്ലാത്ത അവസ്ഥയിൽ 'ഭാഗ്യം, മലയാളികളാരും കണ്ടില്ല' എന്ന് മനസ്സിൽ കരുതി കുറച്ച് മാറിനിൽകുമ്പോൾ പിന്നിൽ നിന്നും മലയാളത്തിലൊരു കമന്റ്.
"മലയാളിയെ പറയിപ്പിക്കാൻ ഒാരോർത്തരിങ്ങിറങ്ങും. വല്യ പാന്റും ഷർട്ടും ഇട്ട് കഴുത്തിലൊരു കയറും കെട്ടിക്കൂട്ടിയാ ഒക്കെ തെകഞ്ഞൂന്നാ വിചാരം. ഇതിനൊന്നും തീരെ നാണും മാനൂല്ല്യേ.."
ഈ മലയാളി ഇല്ലാത്ത സ്ഥലം ഭൂമിയിൽ അപൂർവ്വമായിരിക്കുമെന്ന് അപ്പോൾ എനിക്ക് തോന്നി. മലയാളിയെ കണ്ട് പിടിച്ച ഈ പടച്ചോനോട് എനിക്ക് വല്ലാത്ത ദേശ്യം തോന്നി. 'പുറത്ത് റോഡരികിലുള്ള ഒരു കല്ല് പൊക്കി നോക്കിയാൽ അതിനിടയിലും ഉണ്ടാകും ഒരു മലയാളി' എന്ന എന്റെ അറബി വംശജനായ സുഹൃത്തിന്റെ പ്രസിദ്ധമായ തമാശ അപ്പോൾ എന്റെ മനസ്സിലേക്കോടിയെത്തി.
റോഡ് തിരക്കൊഴിയുമെന്നും അത് കഴിഞ്ഞ് അപ്പുറം കടന്ന് റൂമിലേക്ക് പോകാമെന്നുമുള്ള എന്റെ ആഗ്രഹം തൽക്കാലം നിർത്തിവെച്ച് ആദ്യം കണ്ട ലേമൂസിന് (ടാക്സി) ഞാൻ കൈകാട്ടി. അഞ്ച് മിണുട്ട് നടക്കാനുള്ള സ്ഥലത്തേക്ക് പത്ത് റിയാൽ കൊടുത്ത് ഞാൻ പോയി. അപ്പോൾ ശ്രീലങ്കക്കാരനായ ടാക്സി ഡ്രൈവർ തന്റെ സ്റ്റീരിയയിലൂടെ പുറത്തേക്കൊഴുകുന്ന മലയാളം ഗാനം ആസ്വദിക്കുകയായിരുന്നു.
'നാദാപുരം പള്ളിയിലെ
ചന്ദനക്കുടത്തിലെ............
............................................."
അൽപം മുമ്പ് ഞാൻ അലങ്കോലമാക്കിയ ഈ ഗാനം ഇങ്ങനേയും പാടാമല്ലേ എന്ന് മനസ്സിലേക്ക് ഒരു ചോദ്യമെറിഞ്ഞ് ഒന്നും സംഭവിക്കാത്തപോലെ ഞാൻ സീറ്റിൽ അമർന്നിരുന്നു.
അപ്പോഴും തിരക്കൊഴിയാത്ത മദീനാ റോഡിൽ വാഹനങ്ങൾ ചീറിപ്പായുന്നുണ്ടായിരുന്നു.
40 അഭിപ്രായങ്ങൾ:
മദീന റോഡ് മുറിച്ച് കടക്കലും, മലയാളിക്ക് മെസ്സ് വെക്കലും ഇവിടെ വളരെ പ്രയാസമുള്ള ഏർപ്പാടാണന്ന് മുമ്പാരോ തമാശ പറഞ്ഞത് ഓർത്തു.
പുറത്ത് റോഡരികിലുള്ള ഒരു കല്ല് പൊക്കി നോക്കിയാൽ അതിനിടയിലും ഉണ്ടാകും ഒരു മലയാളി'
എത്ര വലിയ സത്യം
:)
ഇഷ്ടപ്പെട്ടു.
ഞാന്‍ ആരും കേള്‍ക്കെ പാടാറില്ലാത്തതുകൊണ്ട് കുഴപ്പമില്ലെന്നു കരുതാം.
ആ പഴഞ്ചൊല്ല് ഇഷ്ടായിട്ടൊ..മലയാളിക്ക് മെസ്സ് വയ്ക്കല്‍..!
മറ്റു നാട്ടുകാര്‍ക്ക് ഒരു പരിപ്പുകറിയും പിന്നെ ചപ്പാത്തിയൊ കുബ്ബൂസൊ മതി..എന്നാല്‍ മലയാളികള്‍ക്ക് എത്രതരം വിഭവങ്ങള്‍ വേണം പിന്നെ നൂറു കുറ്റവും.. ഹൊ ഞാനൊരുപാട് ഭയപ്പെട്ടിരിന്നു എന്റെ പാചകദിവസം, എന്തെല്ലാം ഉണ്ടാക്കണമെന്നോര്ത്ത്..!
നരിക്കുന്നാ, ആ പള്ളിയുടെ മുമ്പിലല്ലായിരുന്നൊ നിന്ന് പാടിയത്. ഇപ്പൊ പാട്ട് കേട്ടപ്പോളാ ഓറ്മ വന്നത്. അത് ഞാനായിരുന്നു കെട്ടൊ. അവിടന്ന് അതും പറഞ്ഞ് പോകുമ്പോള്‍ ഞാനാ പാട്ട് ഒന്ന് പാടി നോക്കി.
കാരണം തന്നെക്കൊണ്ട് കഴിയാത്തത് മറ്റുള്ളവറ് ചെയ്ത് കാണുമ്പോള്‍ മലയാളിക്കുള്ള ആ ഒരിത് ഉണ്ടല്ലൊ. അത് ഞാനും കാണിച്ചു എന്നെയുള്ളു. പിന്നെ സ്വകാര്യമായി അനുകരിക്കാന്‍ ഞാനെന്ന മലയാളി മിടുക്കനുമാണല്ലൊ. ഹ ഹ ഹാ....
തിരക്കുള്ള ഈ റോഡിൽ മറുഭാഗം കടക്കാൻ കാത്ത് നിൽക്കുമ്പോൾ സമയത്തെ എങ്ങനെ അഴിച്ച് വിടണമെന്ന് ഞാൻ പഠിച്ചിട്ടുണ്ടായിരുന്നു. ഓർമ്മകളിൽ മണിച്ചിത്രത്താഴിട്ട് പൂട്ടി സൂക്ഷിക്കുന്ന വയലാറിന്റെ മനോഹരമായ വരികൾ നാവിലിട്ട് കറക്കി ഞാൻ നിൽക്കും. പലപ്പോഴും ആ വരികളിൽ മുഴുകി പരിസരം വിസ്മരിച്ച് പാട്ടിന്റെ ശബ്ദം കൂടുന്നത് ഞാൻ അറിയാറില്ല.
ഹ ഹ ഹ നാട്ടില്‍ റോഡ് ക്രോസ്സ് ചെയ്യാന്‍ പാട്ടും പാടി നില്ക്കുന്ന അവസ്ഥ ഞാന്‍ ഒന്നാലോചിച്ചു പോയി..ആരേലും കൈയ്യും കാലും കൂച്ചികെട്ടി കുതിരവട്ടത്ത് കൊണ്ടു പോകില്ലേ..
അപ്പോള്‍ ഒരു കാര്യം ഉറപ്പായി..നന്നായി പാടും ഇല്ലേ...
മിന്നൂസ്: വന്നതിനും കമന്റിയതിനും നന്ദി.
പാമരൻ: നന്ദി
അനില്‍@ബ്ലോഗ് : വന്നതിനും കമന്റിയതിനും നന്ദി. ഇടക്കൊക്കെ ഒന്ന് പാടിനോക്കെന്നേ..
കുഞ്ഞൻ: ഇത് ഇവിടത്തെ ഒരു പഴയ പഴഞ്ചൊല്ലാ. പാചക ദിവസം അല്പം തൊലിക്കട്ടി കൂടി മാർക്കറ്റിൽ നിന്ന് വാങ്ങിക്കോ.. വന്നതിനും കമന്റിയതിനും നന്ദി.
OAB: എട മിടുക്കാ നീയായിരുന്നല്ലേ. എന്തായാലും എന്റെ പത്ത് റിയാൽ നഷ്ടപ്പെടുത്തിയതിന് ഞാൻ വച്ചിട്ടുണ്ട്. ഇവിടെയൊക്കെ നല്ല പരിചയമാ അല്ലേ.. വന്നതിനും കമന്റിയതിനും നന്ദി.
കാന്താരിക്കുട്ടി: ഇവിടെ എല്ലാവരും ബ്രാന്തന്മാരായത് കൊണ്ട് ആരും കയ്യും കാലും വലിച്ച് കെട്ടി കൊണ്ട് പോകാനുള്ള സാഹസം കാട്ടില്ല. അവരവരുടെ പാട് നോക്കി പോകുക. അതിനിടയിൽ എന്തെങ്കിലും പുറംകളി കണ്ടാൽ ആസ്വദിക്കുക. പിന്നെ പാട്ടൊന്നും പാടില്ല കെട്ടോ. പാട്ടറിയില്ലങ്കിലു, വെറുതെ പാട്ടു മൂളാത്ത ആരെങ്കിലും ഉണ്ടാകുമോ? അത് പോലെ ചുമ്മാ മൂളിക്കൊണ്ടിരിക്കും. എന്റെ വിചാരം ഞാൻ വലിയ പാട്ടുകാരനാണന്നാ....... വന്നതിനും കമന്റിയതിനും നന്ദി..
എനിക്കുമുണ്ടീ സൂക്കേട്, പരിസരം നോക്കാതെ മൂളിപാട്ട് പാടുന്നതിന്റെ. പോസ്റ്റ് എനിക്ക് ഉപകാരപ്രദമായി.
ഈ പ്രശ്നം ഇടയ്ക്കൊക്കെ ഉള്ള ഒരാള്‍ എന്ന രീതിയില്‍ ഈ അനുഭവം ഒരു പാഠമായി എടുക്കുന്നു :)പിന്നെ എന്തോ ഭാഗ്യത്തിന് ഇത് വരെ ആരും മുഖത്ത് നോക്കി ഭ്രാന്തനാണോന്ന് ചോദിച്ചിട്ടില്ല ... :)
ശ്രീലങ്കക്കാരന് ഡ്രൈവര്‍ മലയാളഗാനം ആസ്വദിക്കുകയായിരുന്നെന്ന് പറഞ്ഞപ്പോള്‍ എന്റെ ശ്രീലങ്കന്‍ സുഹൃത്ത് കമാലിനെ ഓര്‍മ്മവന്നു. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മുടങ്ങാതെ കാണുകയും വിലയിരുത്തുകയും ചെയ്യുന്നത് പോരാഞ്ഞിട്ട് ജഡ്ജസ് കൊടുക്കാന്‍ സാദ്ധ്യതയുള്ള മാര്‍ക്ക് ഞങ്ങള്‍ മലയാളികളേക്കാള്‍ കൃത്യമായി ഇഷ്ടന് പറയും. 7 മണിക്ക് മുറിയില്‍ വന്ന് “പരിപാടി തുടങ്ങി,വരുന്നില്ലേ“ എന്ന് ചോദിച്ച് ലിവിങ്ങ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോകും. ഈ സംഗീതത്തിന് ഭാഷയില്ലെന്ന് പറയുന്നത് ശരിയാണല്ലേ ?
ഓ:ടോ:- ങ്ങള് ഭയങ്കര ഗായകനും കൂടെ ആണല്ലേ ? :) :)
ഞാന്‍ ഓടി... :)
"ഈ മലയാളി ഇല്ലാത്ത സ്ഥലം ഭൂമിയിൽ അപൂർവ്വമായിരിക്കുമെന്ന് അപ്പോൾ എനിക്ക് തോന്നി. മലയാളിയെ കണ്ട് പിടിച്ച ഈ പടച്ചോനോട് എനിക്ക് വല്ലാത്ത ദേശ്യം തോന്നി."
ശരിക്കും ദേഷ്യം തോന്നേണ്ട സംഗതിതന്നെയാണ് പറ്റച്ചോന്റെ മലയാളി എന്ന സ്ര് ഷ്ടി.
എന്നെപ്പോലെ നരിയും വലിയ പാട്ടുകാരനാ അല്ലെ..! കൂട്ടാരോടൊപ്പം കറങ്ങാന്‍ പോകുമ്പൊ ഞാന്‍ പാടാന്‍ തുടങ്ങിയാ അവരു പറയും, “ഡേയ് അണ്ണാ നിനക്കു പറയാനുള്ളത് അവസാനം പറയാന്ന്..!‘
നല്ലൊരു പോസ്റ്റ്
ആസ്ട്രോംഗ് ചന്ദ്രനില്‍ പോയപ്പൊ മലപ്പുറംബീരാനിക്കാന്റെ കടേന്നാ ചായ കുടിച്ചിരുന്നത്..;)
ഇതെനിക്ക് "ക്ഷ" പിടിച്ചു...ചമ്മിയത് ഒരു മലയാളി അല്ലെ അറിഞ്ഞുള്ളൂ..സാരമില്ല..പോട്ടെ.
നല്ല പോസ്റ്റ്..ഇഷ്ടായി.
പോസ്റ്റ് നന്നായിട്ടുണ്ട് പാട്ടും.
ഇനിയും പാടുക... പാടി പാടി അല്ലേ തെളിയാൻ പറ്റൂ...
നിങ്ങളുടെ ശൈലിയിൽ ഒരു പാട്ട് ഹിറ്റായാൽ ഞെളിയാനും പറ്റും.
(ജാസിഗിഫ്റ്റിനെ ഓർക്കുക.)
ആശംസകൾ...
അയ്യെ അയ്യെ അയ്യയ്യീ
നന്നയിട്ടു ചമ്മി ല്ലേ...സാരല്ല്യ..ആരു അറിഞ്ഞില്ല..
പിന്നെ പാട്ടില്‍ സംഗതികള്‍ ഒന്നും ഇല്ല.ആകെ ഫ്ലാറ്റാന്ന്. .ഇഷ്ടായിട്ടൊ ......ആശംസകൾ
'പുറത്ത് റോഡരികിലുള്ള ഒരു കല്ല് പൊക്കി നോക്കിയാൽ അതിനിടയിലും ഉണ്ടാകും ഒരു മലയാളി' ഇത് ഞാന്‍ ശരിക്കും അനുഭവിച്ചിട്ടുണ്ട്...
ഈ ശൈലി ഏറെ നന്നായി കേട്ടോ...
ജീവിതത്തില്‍ ഒരിക്കലെങ്കിലും ചമ്മണം...
നല്ല ചമ്മല് ട്ടാ
അതില്‍ വിഷമിയ്ക്കുകയൊന്നും വേണ്ട മാഷേ... നമുക്ക് മനസ്സില്‍ തോന്നുന്നത് മൂളുന്നതിലെന്താ ഇത്ര വല്യ തെറ്റ്? അത് നമുക്ക് സന്തോഷം തരുന്നുണ്ടല്ലോ. പ്രത്യേകിച്ചും നാട്ടില്‍ നിന്നും അകന്നു നില്ക്കുന്ന ഒരു സാഹചര്യത്തില്‍...
ഒരു മൂളിപ്പാട്ടും പടി നടക്കുന്ന സൂക്കേട് എനിക്കും ഉണ്ട്...ഇതുപോലെ ചമ്മിയിട്ടും ഉണ്ട്..താങ്കളുടെ ബ്ലോഗ്ഗിലൂടെ വൈകിയെന്കിലും ഒരു യാത്ര നടത്തി ...
പുതിയ പോസ്റ്റുകള്‍ കാത്തിരിക്കുന്നു..
ഇപ്പോഴും മൂളിപാട്ട് ചുണ്ടില്‍ ഉണ്ടോ ചേട്ടാ.....
ഇതാ പറയുന്നത് സംഗതി വന്നില്ലാ സംഗതി വന്നില്ലാന്ന്...നന്നായിട്ടോ ചമ്മല്സോര്മ.
പാട്ട് പാടേ നിര്‍ത്തിയോ..ആവോ?
chammal nannayi......... iniyum ezhuthoo.........
നല്ല പോസ്റ്റ്..ഇഷ്ടായി.
നരിക്കുന്നൻ പോസ്റ്റിയ ദിവസം തന്നെ ഞാൻ ഇതുവഴി വന്നിരുന്നു സമയം വൈകിയതുകൊണ്ട് കമന്റാതെ ഉറക്കിന്റെ കൈയ്യിൽ തൂങ്ങി ഒറ്റ നടത്തമായിരുന്നു.
അറബിക്കറിയാം ഇവിടെ മലയാളിയെ പേടിച്ചിട്ട് സമാധാനത്തോടെ ഒരു കല്ല് പൊക്കി നോക്കാൻ കൂടി കഴിയില്ലാ എന്ന സത്യം. തന്റെ തൊണ്ടയിൽ നിന്നും ഒരിക്കലും ഒരു മൂളിപ്പാട്ടു പോലും വരുത്താൻ കഴിയില്ലാ എന്ന് ശരിക്കും മനസ്സിലാക്കിയവൻപോലും(മലയാളി) മറ്റുള്ളവനെ കുറ്റം പറയാൻ ബഹു മിടുക്കനാണ് . ഇതൊന്നും കേട്ട് നരിക്കുന്നൻ പേടിക്കേണ്ട നമുക്ക് ഒരു ‘ഭൂലോഗ നരിക്കുന്നക്കച്ചേരി‘ തന്നെ നടത്താം................ ( തമാശിച്ചതാണുകെട്ടൊ നന്നായിരുന്നു ഈ ശൈലി എനിക്കിഷ്ടമാണ് )
നരിക്കുന്നൻ പോസ്റ്റിയ ദിവസം തന്നെ ഞാൻ ഇതുവഴി വന്നിരുന്നു സമയം വൈകിയതുകൊണ്ട് കമന്റാതെ ഉറക്കിന്റെ കൈയ്യിൽ തൂങ്ങി ഒറ്റ നടത്തമായിരുന്നു.
അറബിക്കറിയാം ഇവിടെ മലയാളിയെ പേടിച്ചിട്ട് സമാധാനത്തോടെ ഒരു കല്ല് പൊക്കി നോക്കാൻ കൂടി കഴിയില്ലാ എന്ന സത്യം. തന്റെ തൊണ്ടയിൽ നിന്നും ഒരിക്കലും ഒരു മൂളിപ്പാട്ടു പോലും വരുത്താൻ കഴിയില്ലാ എന്ന് ശരിക്കും മനസ്സിലാക്കിയവൻപോലും(മലയാളി) മറ്റുള്ളവനെ കുറ്റം പറയാൻ ബഹു മിടുക്കനാണ് . ഇതൊന്നും കേട്ട് നരിക്കുന്നൻ പേടിക്കേണ്ട നമുക്ക് ഒരു ‘ഭൂലോഗ നരിക്കുന്നക്കച്ചേരി‘ തന്നെ നടത്താം................ ( തമാശിച്ചതാണുകെട്ടൊ നന്നായിരുന്നു ഈ ശൈലി എനിക്കിഷ്ടമാണ് )
Good work... Best wishes...!!!
ഒറ്റയ്ക്ക് നടക്കുമ്പോള്‍ കാറ്റുവന്നു ചെന്നിയില്‍ തലോടുമ്പോള്‍ ലോകം വേറെയാകുമ്പോള്‍..
നന്ദി നരിക്കുന്നാ...ബ്ലോഗ് എഴുത്ത് തന്നെ ബെറ്റര്‍ റിലീഫ്
ഞാനും കാത്തിരിക്കുന്നു, ഒരു ബൂലോകനരിക്കുന്ന കച്ചേരി കേള്‍ക്കാന്‍.....
രസികന്‍ പറഞ്ഞ ഭൂലോകനരിക്കുന്നകച്ചേരി ഇനി എന്നുകേള്‍ക്കാന്‍ പറ്റുമെന്നറിയില്ലല്ലോ.
പാട്ടു നിര്‍ത്തി ബ്ലോഗ് എഴുതാന്‍ വന്നതാണല്ലെ..
പാട്ടു നിര്‍ത്തി ബ്ലോഗ് എഴുതാന്‍ വന്നതാണല്ലെ..
narikkunnan chetta...
pookalam ittittundu vannu nokkiye ...........
പാട്ടു പാടിയത് മദീനയിലായത് കൊണ്ടു കുഴപ്പമില്ല
നാട്ടിലായിരുന്നെന്കില് പിന്നെ വല്ല ജപ്പാന് കുഴിയിലും നോക്കിയാ മതി ....!
അസ്സലായിട്ടെഴുതി......ഇതില്‍ ആരും ആരേയും പഴിക്കേണ്ടതില്ലെന്ന് തോന്നുന്നു.ചടുലതാളമുയര്ത്തുന്ന മലയാള ഭാഷയുടെ ഭംഗി ഒരറബി എങ്ങിനെ അറിയാന്‍,പരിസരം മറന്ന് ആത്മസായൂജ്യമടയുന്ന താങ്കളെ എങ്ങിനെ പഴിക്കാന്‍..?,താങ്കളുടെ കരകരരാഗം അണ് സഹിക്കബിള്‍ ആണെന്ന് തോന്നി പ്രതികരിച്ച മലബാരിയെ എന്തിനോടുപമിക്കാന്‍,ഭാഷ മറന്ന് ഗാനമാസ്വദിച്ച ശ്രീലങ്കക്കാരനൊരു നന്ദി പറയാം അല്ലേ...
രസമുള്ള എഴുത്ത്...
"കല്ലിനിടയില്‍ ഒളിച്ചിരിക്കുന്ന മലയാളി" അതിതു വരെ കേട്ടിരുന്നില്ല. അടിപൊളി..
ഇതോണ്ടൊന്നും പാട്ടു നിര്‍ത്തരുത്.. മലയാളിക്കു എന്നും പാര മലയാളി തന്നെ..
mone,chammalinte ormmakuripu nannayirikunnu ."kallilum mullilum dheyivamudennu"parayunnathupole lokathinteyethu konilpoyalum malayalikalishtampoleundu.appol kallinnadiylumkanum.
അൽഫോൺസക്കുട്ടി:വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി..
Kichu $ Chinnu | കിച്ചു $ ചിന്നു : വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
നിരക്ഷരൻ: ഐഡിയാ സ്റ്റാർ സിംഗർ എന്നേയും ഒരു ഗായകനാക്കി. വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
രാമചന്ദ്രൻ വെട്ടിക്കാട്ട്: വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
പ്രയാസി: ഞാനും നന്നായി പറയും..വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
സ്മിത ആദർശ്: വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
പിൻ: പാടി തെളിയില്ല.. എന്റെ കണക്കിന് ഞെളിയുകയേ ഉള്ളൂ. വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
അപ്പൂസ്: മൊത്തം ഫ്ലാറ്റാ.. വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
ശിവ: അതാണ് മലയാളി. വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
പ്രിയ ഉണ്ണിക്രഷ്ണൻ: പ്രിയയും ചമ്മിയിട്ടുണ്ടോ.. ഒന്ന് പോസ്റ്റെന്നേ..വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
ശ്രീ: അത്രയേ ഉള്ളൂ മാഷേ..വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
ഒരു മുക്കൂറ്റി പൂവ്: വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
സ്നേഹിതൻ |SHIJU: ഉണ്ടെന്നേ...വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
KERALAINSIDE.NET: അഗിചേട്ടന്മാരേ നന്ദി..
സ്പന്ദനം: പാട്ട് നിർത്താനോ.. ഒരിക്കലുമില്ല. പക്ഷേ, പബ്ലിക് സേറ്റേജിൽ നിന്ന് പാട്ട് നിർത്തി. വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
ജിഷ്ണു: വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
അജീഷ് മാത്യു കറുകയിൽ: വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
രസികൻ: നരിക്കുന്ന കച്ചേരിക്ക് ഓഡീഷൻ എവിടെ വെച്ച് നടത്താം. ഞാനെവിടെയും റഡി. വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
Sureshkumar Punjhayil : വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
ആചാര്യൻ: ബ്ലോഗുക തന്നെ മാഷേ...വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
ഗീതാഗീതികൾ: നരിക്കുന്ന കച്ചേരിയുടെ ഓഡീഷനെകുറിച്ച് രസികൻ അറിയിക്കും. വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
കുമാരൻ: അല്ല പിന്നെ...വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
പിരിക്കുട്ടീ: പൂക്കളം കണ്ടു.. കമന്റീട്ടുണ്ട്.. കണ്ടിരിക്കുമല്ലോ...വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
സാബിത്ത്: മദീനയിലേക്കുള്ള പാതയിലായിരുന്നു പാട്ട്. ഹമ്മേ... കേരളത്തിൽ പാടാൻ ഞാനില്ല. വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
സുമയ്യ: വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
പുട്ടുണ്ണി: ഇനിയെത്ര കേൾക്കാനിരിക്കുന്നു. വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
കല്യാണി: അമ്മേ.. ശരിയാണ്. ഏത് കല്ലിനടിയിലും നമ്മൾ ഉണ്ടാകും. വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.
കല്ലിനു അടീലും മലയാളി - അതു കലക്കി... ഈ പരിസരം മറന്നുള്ള സംഗീതാസ്വാദനം എന്നെയും കുഴിയില്‍ ഇറക്കിയിട്ടുണ്ഡ് :-)
ഇടക്കൊക്കെ ഇങനെ ഒരു ചമ്മ്മല് ഒരു രസമാ, അല്ലെ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ