2008, ഓഗസ്റ്റ് 3, ഞായറാഴ്‌ച

ചൈനീസ് സ്പെഷ്യൽ എലിക്കറി കേരളത്തിലും

പാഠപുസ്തകങ്ങളിലൂടെ കമ്മ്യൂണിസം പ്രചരിപ്പിക്കുന്നത് അത്ര പന്തിയല്ലന്ന് തോന്നിയിട്ടായിരിക്കണം നമ്മുടെ പർട്ടിയുടെ ഇപ്പോഴത്തെ മാതൃ രാജ്യമായ ചൈനയുടെ സംസ്കാരം കേരള ജനതയിൽ പരീക്ഷിക്കാനും തുടങ്ങിയിരിക്കുന്നു. ഇത് പക്ഷേ, എട്ടും പൊട്ടും തിരിയാത്ത ചെറിയ കുട്ടികളിലല്ലന്ന് മത്രം. ഹോട്ടലുകൾ വഴിയാണ്… കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനക്കാരുടെ ഇഷ്ട ഭക്ഷണങ്ങൾ വിളമ്പിയാണ് ഈ പരീക്ഷണം.

എലിയും, പൂച്ചയും, നായയും, പുഴുവും, പഴുതാരയും, പാമ്പും, തേളും, കൂറയും, പാറ്റയും തുടങ്ങി സർവ്വ കീടങ്ങളും തീന്മേശയിലെ രുചിയുള്ള വിഭവങ്ങളാക്കി കഴിക്കുന്ന ചൈനക്കാരുടെ ഭക്ഷണ രീതി നമ്മുടെ പ്രഭുദ്ധ കേരളത്തിലും പരീക്ഷിച്ച് തുടങ്ങിയോ? ഏതായാലും നമ്മുടെ ഭക്ഷ്യ മന്ത്രി മറുപടി തരുമായിരിക്കും. കോട്ടയത്തെ ഒരു ഹോട്ടലിൽ നിന്നും ഒരു പുതിയ വിഭവത്തിന്റെ ഫോട്ടൊ പത്രങ്ങളിൽ വന്നിരിക്കുന്നു.

ചിത്രവും പത്ര വാർത്തയും ചുവടെ കൊടുത്തിരിക്കുന്നു. ഒന്നു കാണുക. രുചിച്ച് നോക്കാൻ തൽകാലം തരമില്ല.

ഇതൊരു പക്ഷേ നമ്മുടെ മുഖ്യൻ മൂന്നാറിലേക്കയച്ച മൂന്ന് പൂച്ചകൾ പറ്റിച്ച പണിയാകുമോ........?

9 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ഇതൊരു പക്ഷേ നമ്മുടെ മുഖ്യൻ മൂന്നാറിലേക്കയച്ച മൂന്ന് പൂച്ചകൾ പറ്റിച്ച പണിയാകുമോ........?

രസികന്‍ പറഞ്ഞു...

“കിടാക്കുന്ന കിടാപ്പു കണ്ടില്ലെ മകാനെ.“
കൊതിവന്നിട്ടു സഹിക്കുന്നില്ല .......
എന്താ ചെയ്യുക ....
ഇതാണു ദൈവത്തിന്റെ സ്വന്തം നാട്..

ആശംസകൾ

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ഒളിമ്പിക്സ് വര്‍ഷം ആയതു കൊണ്ടായിരിക്കും

ചൈനേല്‍ പട്ടിയിറച്ചി അല്ലാത്തതെല്ലാം തരാന്നു ടി. വി. ക്കാരു പറഞ്ഞു - കാണിച്ചതോ, ഒരു പുള്ളി തേള്‍ വറത്തതു തിന്നുന്നത്..! കൂടാതെ പാറ്റ, വണ്ട്...അത് ലറ്റുകളുടെയും നമ്മുടെ സ്പോര്‍ട്സ് ലേഖകരൊടെയും ഒരു ഭാഗ്യം..

siva // ശിവ പറഞ്ഞു...

ഹേ...ഹേ...എനിക്ക് കൂടുതലൊന്നും അറിയില്ല....എന്നാലും ആ എനി ഭാഗ്യം ചെയ്തവനാ....അവസാന യാത്ര കടലക്കറിയില്‍...

siva // ശിവ പറഞ്ഞു...

ഹേ...ഹേ...എനിക്ക് കൂടുതലൊന്നും അറിയില്ല....എന്നാലും ആ എലി ഭാഗ്യം ചെയ്തവനാ....അവസാന യാത്ര കടലക്കറിയില്‍...

അയല്‍ക്കാരന്‍ പറഞ്ഞു...

ഞങ്ങള്‍ കോട്ടയംകാരിങ്ങനെ പലതിനെയും തിന്നും. ആരെങ്കിലും വല്ല ശില്പശാലയോ മറ്റോ നടത്തിയാല്‍ മറുനാടന്‍ ബ്ലോഗ്ഗേഴ്സിനും കോട്ടയത്തുവന്ന് ഇത്തരം വിശിഷ്ടഭോജ്യങ്ങള്‍ കഴിക്കാന്‍ അവസരം കിട്ടുന്നതാണ്...

OAB/ഒഎബി പറഞ്ഞു...

കിടിലന്‍ കടലക്കറിയില്‍ കിടക്കുന്നൊരെലിക്കും എനിക്കുമറിയില്ലല്ലൊ അതിന്‍ രുചിയെന്തെന്ന്. അതിനാലീ ചില്ലിന്മേല്‍ ഞാനൊന്ന് തൊട്ട് നക്കിക്കോട്ടെ!.

ശ്രീ പറഞ്ഞു...

എങ്ങനെ വിശ്വസിച്ച് വല്ലതും വാങ്ങി കഴിയ്ക്കും???

വിജയലക്ഷ്മി പറഞ്ഞു...

haaavooooo...
evidunnu kitti ethraruchikaramaaya kariyude photo?engine viswasichu hotalukalilninnu bakshanamkazhikum....puthiyapostonnumkandilla.thedithhedi pazhayapostilethhiyatha...