2008, ജൂലൈ 13, ഞായറാഴ്‌ച

സിഗരറ്റിന്റെ വിലാപം

ചുണ്ടിൽ എരിയുന്ന സിഗരറ്റിനും ഒരു കഥ പറയാനുണ്ടാകും
നിന്റെ തുടുത്ത അധരങ്ങളിൽ എന്തിനെന്നെ
ബലികൊടുക്കുന്നുവെന്ന്അവൻ വിലപിച്ചിരിക്കണം.
പക്ഷേ,
എരിഞ്ഞില്ലാതാകുമ്പോഴും ഈ തീ അണക്കരുതെന്ന് അവൻ
കേണപേക്ഷിച്ചിട്ടുണ്ടാകുമോ?
തീ അണക്കപ്പെട്ട വെറുമൊരു കുറ്റിയായി എന്നെ
അവഗണിക്കരുതെന്നവൻ അധരങ്ങളോട്‌ മന്ത്രിച്ചിട്ടുണ്ടാവാം
കാലിയാക്കപ്പെടുന്ന പാക്കറ്റുകളിൽ ഒറ്റയാനാകുന്നതിനേക്കാൾ
ഭേദം എന്നെ തീ കൊളുത്തൂ എന്ന സിഗരറ്റിന്റെ വിലാപം
ഒരു ആത്മഹത്യക്കുള്ള സൂചനയാണോ
ഒരു പക്ഷേ,
വിരഹത്തേക്കാൾ സുഖം
മരണത്തിനാണന്നവൻ ചിന്തിച്ചിട്ടുണ്ടാകും.
ഉയർന്ന് പൊങ്ങുന്ന പുകച്ചുരുളുകളിൽ
നൃത്തം വെക്കുന്നത്‌ അവന്റെ ആത്മാവായിരിക്കാം.
അന്തരീക്ഷത്തിൽ ഗതികിട്ടാതെ അലയുമ്പോഴും
ആ ആത്മാവ്‌ ആരെയോ തിരയുന്നുണ്ടാവും,
അത്‌ ഒരു പക്ഷേ,
അവന്റെ വിധി നിർണ്ണയിക്കപ്പെട്ട്‌ അധരങ്ങളെയാവാം

5 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

സിഗരറ്റിന്റെ ആത്മാവ് ഒരു പ്രേതമായി തിരികെ വരാതിരിക്കട്ടേ….

Unknown പറഞ്ഞു...

ഇതു കൊള്ളാലോ..

ആരുമിത് കണ്ടില്യാന്നു തോന്നണു അല്ലേ മാഷേ...

keralainside.net പറഞ്ഞു...

this post is being categorised(കവിത) by www.keralainside.net.
Thank You..

B Shihab പറഞ്ഞു...

very good

ഫസല്‍ ബിനാലി.. പറഞ്ഞു...

കൊള്ളാം, ആശംസകള്‍